G
Gadha
04 Dec 18

What is KAS

Replies to this post

S
Saj

കെ.എ .എസ് പരീക്ഷാഘടനയെത്തി

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷയുടെ ഘടന പി.എസ്.സി തയ്യാറാക്കി. പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണ് ഉണ്ടാവുക: ഒബ്ജെക്ടീവ് പരീക്ഷയായ പ്രിലിമിനറി, വിവരണാത്മക പരീക്ഷയായ മെയിൻസ്, ഇന്റർവ്യൂ എന്നിവയാണവ.

Preliminary (പ്രാഥമിക പരീക്ഷ) - 200 മാർക്ക്

പ്രിലിമിനറി പരീക്ഷയിൽ രണ്ട് പേപ്പറുകളാവും ഉണ്ടായിരിക്കുക. രണ്ടു പരീക്ഷകൾക്കുമായി നൂറുവീതം ചോദ്യങ്ങളുണ്ടാവും. ഒരേ ദിവസം തന്നെയാവും രണ്ടു പരീക്ഷകളും നടത്തുക. ബിരുദനിലവാരമുള്ള രണ്ടു പരീക്ഷകളും ഒ.എം.ആർ. മാതൃകയിലായിരിക്കും. ഇവയിൽ വിജയിക്കുന്നവർക്ക് മുഖ്യപരീക്ഷയെഴുതാം.

Mains (മുഖ്യപരീക്ഷ)- 450 മാർക്ക്

വിവരണാത്മക പരീക്ഷയായ മെയിൻസിൽ മൂന്നു പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോ പേപ്പറിനും 150 വീതം മൊത്തം 450 മാർക്കിനാവും മെയിൻസ് പരീക്ഷ നടക്കുക. മൂന്നു പേപ്പറുകൾ താഴെ പറയുന്നവയാണ്:

Paper 1: ശാസ്ത്രവിഷയങ്ങൾ (150) Paper 2: മാനവിക വിഷയങ്ങൾ (150 ) Paper 3: കേരളപഠനം (150 )

മൂന്നു പേപ്പറിനും നിശ്ചിതമാർക്ക് നേടി വിജയിക്കുന്നവർ അഭിമുഖത്തിന് അർഹത നേടും.

അഭിമുഖം 50 മാർക്കിനായിരിക്കും.

പരീക്ഷാഘടനയുടെ വിശദാംശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനിരിക്കുകയാണ്. സർക്കാർ അനുമതി നൽകുന്നത്തോടെ പരീക്ഷാ നടത്തിപ്പിനുള്ള നടപടികൾ ആരംഭിക്കും. ഡിസംബറിൽ തന്നെ പരീക്ഷയ്ക്കുള്ള പി.എസ് .സി വിജ്ഞാപനം ഉണ്ടാവും.

1
G
Gadha

Thank uùu....

0
H
Hisam

Kerala Administrative Services

0