M
M
08 Mar 19

HISTORY EVENTS - Chapter 2 ------------------------------- ഗുരുവായൂർ സത്യാഗ്രഹം അവർണ്ണ വിഭാഗത്തിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട വ്യവസ്ഥക്കെതിരായ ഉജ്ജ്വല സമരമായിരുന്നു ഗുരുവായൂർ സ്‌തയാഗ്രഹം . 1931 ഒക്ടോബർ 21 പയ്യന്നൂരിൽ നിന്ന് എ കെ ജി യുടെ നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹ പ്രചാരണം ഒക്ടോബർ 31 നു ഗുരുവായൂരിലെത്തി. നവംബർ 1 നു കെ കേളപ്പന്റെ നേതൃത്വത്തിൽ സത്യാഗ്രഹം തുടങ്ങി . സത്യാഗ്രഹികളെ ക്ഷേത്രം അധികൃതർ പലകുറി തടഞ്ഞു. ജാഥാക്യാപ്റ്റനായ എ കെ ജി കു ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നു . ക്ഷേത്ര ശ്രീകോവിലിനു മുൻപിൽ സ്ഥാപിച്ച മണിയടിച്ച പി കൃഷ്ണപിള്ളയ്ക്കും മർദ്ദനമേറ്റു . സമരം ശക്തമായപ്പോൾ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം നിരാഹാരത്തിനും വഴിമാറിയപ്പോൾ ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്ന് ഒക്ടോബര് 2 നു സമരം അവസാനിപ്പിച്ചു . തുടർന്ന് ക്ഷേത്രം സ്ഥിതി ചെയുന്ന പൊന്നാനി താലൂക്കിൽ സവര്ണസമുദായങ്ങൾക്കിടയിൽ നടത്തിയ ഹിതപരിശോധനയിൽ 77 ശതമാനം പേരും അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു വിധിയെഴുതി . 1934 ലാണ് ഗാന്ധിജിയുടെ ഗുരുവായൂരിലെ വിഖ്യാതമായ അയിത്തോച്ചാടന പ്രസംഗം . 1936 ൽ തിരുവിതാംകൂറിൽ ശ്രീചിത്തിരതിരുനാൾ ക്ഷേത്രപ്രവേശന വിളംബരം നടത്തിയെങ്കിലും. അനുകൂലിക്കാൻ സാമൂതിരി തയ്യാറായില്ല. മദ്രാസ്‌ സർക്കാർ ക്ഷേത്ര പ്രവേശന ബിൽ പാസ്സാക്കിയ ശേഷം അവർണ്ണർക്ക് ക്ഷേത്രപ്രവേശനം സാധ്യമായത് 1947 ൽ ആണ് . സത്യഗ്ര സ്മരണ പുതുക്കാൻ എല്ലാ വർഷവും സ്മാരക സ്തൂപത്തിനു മുന്നിൽ ഒത്തു ചേരാറുണ്ട്.

Replies to this post

M
M

To read Chapter 1[Wagon Tragedy]

Click here. https://entri.me/posts/14163-1921-msm-lv-17-60-4-1987

2