M
M
12 Mar 19

History Chapter-3

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക - Quit India Movement

1942 ഏപ്രിലിൽ ഹരിജൻ പത്രികയിൽ ഗാന്ധിജി എഴുതിയ ലേഖനത്തിലാണ് Quit India എന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത് . ആഗസ്റ്റ് 8 നു ബോംബെയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്‌റു Quit India സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചു . രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കു അധികാരം കൈമാറി ബ്രിട്ടീഷുകാർ തിരികെപോകുക എന്നായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക , ബോംബെ ഗോവാലിയ ടാങ്ക് മൈതാനത്ത് 1942 ആഗസ്റ്റ് 8 നു തനിക്കു മുന്നിൽ ഒത്തുകൂടിയ ജനതയോട് ഗാന്ധിജി ആഹ്വാനം ചെയ്‌തു .ആഗസ്റ്റ് 9 നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് Quit India പ്രസ്ഥാനനത്തിനു തുടക്കം കുറിച്ചു . ബ്രിട്ടീഷുകാർ ഇന്ത്യ വിടുക , ഇന്ത്യക്കു സമ്പൂർണ സ്വാതന്ദ്രം നൽകുക Quit India എന്ന പേരിൽ നിയമലംഘന സമരം ആരംഭിച്ചു. രണ്ടാം ലോക മഹായുദ്ധത്തിലേക്കു ഇന്ത്യയെ വലിച്ചിഴച്ചതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനുണ്ടായ പ്രതിഷേധവും പുത്രിക രാജ്യ പദവി നല്കികൊണ്ടികൊണ്ടുള്ള ഒത്തുതീർപ്പിനായി ഇന്ത്യയിലെത്തിയ ക്രിപ്സ് മിഷന്റെ ദൗത്യം പരാജയപ്പെട്ടതും ഇന്ത്യൻ ജനതയെ ക്വിഡ് ഇന്ത്യ സമരത്തിലേക്ക് നയിച്ചു .സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യം ആയുധപ്പുരകൾ നിറക്കാൻ തുടങ്ങിയതോടെ ജനം രോഷാകുലരായി . പോലീസ് സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളും എന്ന് വേണ്ട പൊതു ഭരണ സംവിധാനങ്ങളെല്ലാം ആക്രമിക്കപ്പെട്ടു . വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപെട്ടു . ഇന്ത്യ ഒന്നാകെ സമരത്തിന്റെ ഭാഗമായി .രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ബ്രിട്ടീഷ് സൈന്യം വെടിവെപ്പുകൾ നടത്തി .ഭയരഹിതരായ ബ്രിട്ടീഷുകാർ ഗാന്ധിജിയും നെഹ്‌റുവും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തു.നേതാക്കളെ ജയിലിലടച്ചു സമരത്തെ ഇല്ലാതാക്കാം എന്ന് കരുതിയ ബ്രിട്ടീഷ് സർക്കാരിനെ വെല്ലുവിളിച്ചു യുവനേതാക്കൾ മുന്നോട്ടു വന്നു സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രമുഖരുടെ അസാന്നിധ്യത്തിൽ Quit India സമരനായിക അരുണ ആസഫ് അലി ആഗസ്റ്റ് 9 നു നടന്ന AICC സമ്മേളനത്തിൽ പതാക ഉയർത്തി. രാജ്യം ഒട്ടാകെ വൻതോതിൽ പ്രതിഷേധാഗ്നി പടർന്നു. ഒരു ലക്ഷത്തോളം പേരെയാണ് Quit India സമരകാലത്തു ജയിലിലടച്ചത് . പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നിരോധനം ഏർപ്പെടുത്തി . അടിമത്തത്തിന്റെ കൈപ്പു കുടിച്ചു മടുത്ത ഇന്ത്യൻ ജനത ഒന്നാകെ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടി . 21 ദിവസം തുടർച്ചയായ നിരാഹാര സമരത്തിലൂടെ ഗാന്ധിജി തന്റെ സമരമുറയ്ക്കും ശക്തി കൂട്ടി .സമരത്തിന് തുടക്കം കുറിച്ച് 5 വര്ഷങ്ങള്ക്കു ശേഷം സൂര്യൻ അസ്തമിക്കാത്ത ദേശത്തിന്റെ സാമ്രാജിത്വം അവസാനിപ്പിച്ചു സ്വാതന്ത്രത്തിന്റെ ദേശിയ പതാക ഇന്ത്യക്കുമേൽ ഉയർന്നു .

ഇന്ത്യൻ സ്വതന്ത്ര പദത്തിൽ സുപ്രധാന നാഴികക്കല്ലായി Quit India സമരം ഇന്നും നില കൊള്ളുന്നു.

Replies to this post

M
M

Chapter - 1

വാഗൺ ട്രാജഡി

https://entri.me/posts/14163-1921-msm-lv-17-60-4-1987

3
M
M

Chapter - 2

ഗുരുവായൂർ സത്യാഗ്രഹം

  <https://entri.app/posts/14468/>
2