S
SeemaReneesh
07 Jun 19

Vibhakthi..yum prathyayangalum.. Commend cheyamo

Replies to this post

M
Ms

വിഭക്തി വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.

മലയാളത്തിലുള്ള ഏഴു വിഭക്തികൾ താഴെപ്പറയുന്നു.

നിർദ്ദേശിക (Nominative) കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാ:- രാമൻ, സീത

പ്രതിഗ്രാഹിക (Accusative) നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാ:- രാമനെ, കൃഷ്ണനെ, രാധയെ മുതലായവ. കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാ:- അവൻ മരം വെട്ടിവീഴ്ത്തി

സംയോജിക ( Conjuctive) നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാ:- രാമനോട്, കൃഷ്ണനോട്, രാധയോട്

ഉദ്ദേശിക (Dative) നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാ:- രാമന്, രാധക്ക്

പ്രയോജിക (Instrumental) നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാ:- രാമനാൽ, രാധയാൽ

സംബന്ധിക (Genitive / Possessive) നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാ:- രാമന്റെ, രാധയുടെ

ആധാരിക (Locative) നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാ:- രാമനിൽ, രാമങ്കൽ, രാധയിൽ

സംബോധിക സംബോധിക അഥവ സംബോധനാവിഭക്തി(Vocativecase)എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു. ഉദാഹരണങ്ങൾ: നിർദ്ദേശിക സംബോധിക അമ്മ അമ്മേ! അച്ഛൻ അച്ഛാ! രാമൻ രാമാ! സീത സീതേ! കുമാരി കുമാരീ! മകൻ മകനേ!

മിശ്രവിഭക്തി നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ്‌ നിർമ്മിക്കുന്നത്.

ഉദാ: മരത്തിൽനിന്ന്

0