N
Nisha
04 Dec 19

തൊഴിൽ മന്ത്രാലയം പെൻഷൻ വാരം ആഘോഷിക്കുന്നു

വ്യാപാരികൾക്കായുള്ള ദേശീയ പെൻഷൻ പദ്ധതി (NPS) പ്രകാരം എൻ‌റോൾ‌മെൻറ് വർദ്ധിപ്പിക്കുന്നതിനായി തൊഴിൽ മന്ത്രാലയം 2019 നവംബർ 30 മുതൽ 2019 ഡിസംബർ 6 വരെ പെൻഷൻ വാരമായി ആഘോഷിക്കുന്നു.

PSYMന് കീഴിൽ ഒരു കോടി ഗുണഭോക്താക്കളെയും NPS-വ്യാപാരികൾക്ക് കീഴിൽ 50 ലക്ഷം ഗുണഭോക്താക്കളെയും ഉൾപ്പെടുത്തുകയാണ് വാരത്തിന്റെ ലക്ഷ്യം.ഇതിന്റെ ഉത്ഘാടനം , തൊഴിൽ സഹമന്ത്രി ശ്രീ സന്തോഷ് ഗാംഗ്വാർ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി 10 കോടി ആയുഷ്മാൻ ഗുണഭോക്താക്കൾ, കൂടാതെ പ്രാരംഭ ഘട്ടത്തിൽ 40 ലക്ഷം അംഗൻവാടി തൊഴിലാളികൾ എന്നിവർക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്ന പെൻഷൻ പദ്ധതികളെയും അവയുടെ ആനുകൂല്യങ്ങളെയും പ്രാധാന്യത്തെയും കാമ്പെയ്‌നുകൾ വഴി വിശദീകരിക്കും. 2.5 കോടി സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ, 4 മുതൽ 5 കോടി നിർമാണത്തൊഴിലാളികൾ, 10 ലക്ഷം ആശ വർക്കേഴ്സ് എന്നിവരെയും കാമ്പയിനിന്റെ ഭാഗമാക്കും ."

Replies to this post