J
Jean
31 Jul 18

തിര‌ുവിതാം‌ക‌ൂർ ദേവസ്വം ബോർഡിൽ ഒഴിവ‌ുകൾ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് (കാറ്റഗറി നമ്പർ: 16/2018) ഹിന്ദ‌ുമതത്തിൽ പെട്ടവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ച‌ു. ഒഴിവ‌ുകൾ: 64 യോഗ്യത: എസ്.എസ്.എൽ.സി/ തത്ത‌ുല്യം. പ്രായം: 18-36 (02-1-1982 ന‌ും 01-01-2000 ന‌ും ഇടയ്ക്ക് ജനിച്ചവർ) പിന്നോക്കവിഭാഗക്കാർക്ക് നിയമാന‌ുസൃത വയസ്സിളവ് ലഭിക്ക‌ും. അപേക്ഷാ ഫീസ്: 300 ര‌ൂപ. (പട്ടികജാതി/ പട്ടിക വർഗക്കാർക്ക് 200 ര‌ൂപ) ശമ്പളം: 19,000 - 43,600 ഇളവ‌ുകൾ: തിര‌ുവിതാം‌ക‌ൂർ ദേവസ്വം ബോർഡിൽ താൽക്കാലികമായോ ദിവസ വേതനാടിസ്ഥാനത്തിലോ ജോലി ചെയ്തിട്ട‌ുള്ളവർക്ക് നിയമനങ്ങളിൽ പ്രത്യേക ഇളവ‌ുകൾ ഉണ്ട്. അപേക്ഷിക്കേണ്ട രീതി: എന്ന വെബ്സൈറ്റിൽ Apply Online എന്ന ലിങ്കിൽ പ്രവേശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ സമയത്ത് ലഭിക്ക‌ുന്ന യ‌ൂസർ ഐ.ഡി യ‌ും പാസ്സ്‌വേഡ‌ും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷമാണ് അപേക്ഷ അയക്കേണ്ടത്. ഓൺലൈൻ അപേക്ഷാ സമയത്ത് മ‌ൂന്ന് മാസത്തിന‌ുള്ളിൽ എട‌ുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയ‌ുടെ പ്രിന്റൌട്ട് തപാലിൽ അയക്കേണ്ടതില്ല. അപേക്ഷ കൃത്യമായി സമർപ്പിക്ക‌ുക. അപേക്ഷ തിര‌ുത്ത‌ുവാനോ പിൻവലിക്ക‌ുവാനോ സാധ്യമല്ല. മേൽ‌പറഞ്ഞ വെബ്സൈറ്റിൽ നിന്ന് തന്നെ വിജ്ഞാപനത്തിന്റെ പ‌ൂർണ്ണര‌ൂപം ലഭിക്ക‌ും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 12-08-2018

Replies to this post

A
Akhil

Expected date pls ?

0