R
Rashidu
12 Oct 18

Kerala Public Service Commission

അസിസ്റ്റന്റ്/ ഓഡിറ്റർ ( സെക്രട്ടേറിയറ്റ്, പി.എസ്.സി, എജീസ് ഓഫീസ്, വിജിലൻസ് തുടങ്ങിയ വകുപ്പുകൾ) തസ്തികക്കായുള്ള ഒ.എം.ആർ പരീക്ഷാ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നാളെ (13.10.2018) ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടക്കുന്നതാണ്. ഉദ്യോഗാർഥികൾക്ക് അഡ്‌മിഷൻ ടിക്കറ്റുകൾ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അഡ്‌മിഷൻ ടിക്കറ്റ്‌, ഒറിജിനൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഉച്ചയ്ക്ക് 1.30 ന് മുൻപായി തന്നെ ഉദ്യോഗാർഥികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞു വരുന്നവർക്കോ അവശ്യ രേഖകൾ ഇല്ലാതെ വരുന്നവർക്കോ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

ഏവർക്കും വിജയാശംസകൾ.

Replies to this post