Current affairs are one of the inevitable and compulsive topics in almost every competitive examination. It is inevitable for an aspirant to get updated on daily current affairs happening around the world. Daily newspaper reading and follow-ups are necessary for mastering these current affairs sections. In this article, we have provided the weekly current affairs in Malayalam from July 19 to 25, 2021, which will help all aspirants improve their examination scores.
Attempt Daily Current Affairs Quiz for free! Download App!
Top Current Affairs Malayalam 2021 – July 19 to 25
Here are the important current affairs in Malayalam that happened from July 19 to 25, 2021.
പെറുവിലെ രാഷ്ട്രപതിയായി പെഡ്രോ കാസ്റ്റിലോ ജൂലൈ 28 ന് സത്യപ്രതിജ്ഞ ചെയ്യും
- 2021ൽ പെറുവിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പെഡ്രോ കാസ്റ്റിലോ വിജയിച്ചു.
- 51 കാരനായ കാസ്റ്റിലോ ജൂലൈ 28 ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.
- മാർക്സിസ്റ്റ് പാർട്ടിയുടെ തലവനായ കാസ്റ്റിലോ 50.1 ശതമാനം വോട്ടുകൾ നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചു.
യുനെസ്കോ ലോക പൈതൃക പട്ടികയിൽ നിന്ന് ലിവർപൂൾ സിറ്റിയെ നീക്കം ചെയ്തു
- ലിവർപൂൾ മാരിടൈം മെർക്കന്റൈൽ സിറ്റിയെ ലോക പൈതൃക പട്ടികയിൽ നിന്ന് നീക്കാൻ യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി തീരുമാനിച്ചു.
- ബ്രിട്ടനിലെ ലിവർപൂൾ സിറ്റിയുടെ നദീതടപ്രദേശത്തെ ചരിത്രപരമായ പൈതൃക പട്ടികയിൽ നിന്ന് കമ്മിറ്റി നീക്കംചെയ്യാൻ കാരണം , കാരണം തിരിച്ചു വരാത്തവിധം സ്വത്തിന്റെ മികച്ച സാർവത്രിക മൂല്യം നഷ്ടപ്പെട്ടതാണ്.
- നഗരത്തിൽ ഒരു പുതിയ ഫുട്ബോൾ സ്റ്റേഡിയത്തിനുള്ള പദ്ധതികൾ മറ്റു വികസനങ്ങൾ, എന്നിവ ചൂണ്ടിക്കാട്ടി സമിതി തീരുമാനമെടുത്തത്.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മിരാബായ് ചാനു ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടി
- 2021 ജൂലൈ 24 ന് ടോക്കിയോ 2020 ഒളിമ്പിക്സിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ എയ്സ് വെയ്റ്റ് ലിഫ്റ്റർ സൈഖോം മിരാബായ് ചാനു വെള്ളി മെഡൽ നേടി.
- ടോക്കിയോയിൽ നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക്സ് ഗെയിമിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.
- 26 കാരിയായ ചാനു മൊത്തം 202 കിലോഗ്രാം ഉയർത്തി ആണ് മെഡൽ നേടിയത്.
ബാലിക പഞ്ചായത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് ഗുജറാത്തിലെ കുനാരിയ ഗ്രാമത്തിൽ വിജയകരമായി നടന്നു
- ഗുജറാത്തിൽ, കച്ച് ജില്ലയിലെ കുനാരിയ ഗ്രാമം ആദ്യമായി ബാലിക പഞ്ചായത്ത് രൂപീകരിച്ചു, അത് കൗമാരക്കാരായ പെൺകുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കും.
- ഗ്രാമത്തിൽ നിന്നുള്ള 10 നും 21 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരായ പെൺകുട്ടികൾ ഈ സവിശേഷമായ പഞ്ചായത്തിനായുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കും.
- ഈ ബാലിക പഞ്ചായത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് 2021 ജൂലൈ 19 ന് വിജയകരമായി നടന്നു.
- പ്രശസ്ത ടിവി സീരീസായ ബാലിക വധുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബാലിക പഞ്ചായത്ത് ഭാവി പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി പെൺകുട്ടികളിൽ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്.
ബ്രിസ്ബേൻ 2032 സമ്മർ ഒളിമ്പിക്സിനും പാരാഒളിമ്പിക് ഗെയിമുകൾക്കും ആതിഥേയത്വം വഹിക്കും
- 2032 സമ്മർ ഒളിമ്പിക്സിനും പാരാഒളിമ്പിക് ഗെയിമുകൾക്കുമായി ആതിഥേയ നഗരമായി ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബേനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) തിരഞ്ഞെടുത്തു.
- 1956 ൽ മെൽബണിനും 2000 ൽ സിഡ്നിക്കും ശേഷം ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്ബേൻ.
- ഇതോടെ, അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളിൽ സമ്മർ ഒളിമ്പിക് ഗെയിംസ് നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്ട്രേലിയ മാറും.
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസ രേഖകൾ നൽകുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര
- ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രേഖകൾ നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
- ഇതോടെ രാജ്യത്തിൽ ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംസ്ഥാനവും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കായി ലോകത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ചെയിൻ ഉപയോക്താവുമായി മഹാരാഷ്ട്ര മാറും.
- നിലവിൽ സിംഗപ്പൂർ, മാൾട്ട, ബഹ്റൈൻ എന്നിവ മാത്രമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രാജ്യത്തിന്റെ ആദ്യത്തെ ‘ഹരിത ഹൈഡ്രജൻ’ പ്ലാന്റ് മഥുര റിഫൈനറിയിൽ നിർമ്മിക്കും
- ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) രാജ്യത്തിന്റെ ആദ്യത്തെ ‘ഹരിത ഹൈഡ്രജൻ’ പ്ലാന്റ് മഥുര റിഫൈനറിയിൽ നിർമ്മിക്കും.
- ഇത് എണ്ണയുടെയും ശുദ്ധമായ ഊർജ്ജത്തിന്റെയും വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻവേണ്ടിയാണ്.
- ഇതിനായി, സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന 250 മെഗാവാട്ട് വൈദ്യുതി വൈദ്യുതവിശ്ലേഷണത്തിലൂടെ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കമ്പനി ഉപയോഗിക്കും.
ലൂയിസ് ഹാമിൽട്ടൺ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ് 2021 നേടി
- ലൂയിസ് ഹാമിൽട്ടൺ (മെഴ്സിഡസ്-ഗ്രേറ്റ് ബ്രിട്ടൻ) എട്ടാം തവണയും ഗ്രാൻഡ് പ്രിക്സ് 2021 നേടി റെക്കോർഡ് സൃഷ്ട്ടിച്ചു.
- 2021 ജൂലൈ 18 ന് ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ വെച്ചായിരുന്നു മത്സരം.
- ഏഴ് തവണ ലോക ചാമ്പ്യനായ ഹാമിൽട്ടന്റെ കരിയറിലെ 99-ാമത്തെ വിജയവും 10 മൽസരങ്ങൾക്ക് ശേഷം നിലവിലെ സീസണിലെ നാലാമത്തെ വിജയവുമാണിത്.
- മൊണാക്കോകാരനായിട്ടുള്ള ചാൾസ് ലെക്ലർക്ക് (ഫെരാരി) രണ്ടാം സ്ഥാനത്തെത്തി.
- ഹാമിൽട്ടന്റെ ടീം അംഗമായ ഫിൻലാൻഡിൽ നിന്നുള്ള വാൽട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനത്തെത്തി.
നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ ഒളിമ്പിക് ലോറൽ സ്വീകരിക്കാൻ തിരഞ്ഞെടുത്തു
- ടോക്കിയോ ഗെയിംസ് 2021 ൽ ബംഗ്ലാദേശ് സമാധാന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ ഒളിമ്പിക് ലോറൽ സ്വീകരിക്കാൻ തിരഞ്ഞെടുത്തു.
- യൂനുസ് സ്പോർട്സ് ഹബ് സ്ഥാപിച്ചതുൾപ്പെടെ കായികരംഗത്തെ വികസനത്തിനായി നടത്തിയ സമഗ്ര പ്രവർത്തനത്തിന് അദ്ദേഹത്തിന് സമ്മാനം ലഭിക്കും.
- കായികരംഗത്തെ സംസ്കാരം, വിദ്യാഭ്യാസം, സമാധാനം, വികസനം എന്നിവയിലെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനാണ് 2016 ൽ ഒളിമ്പിക് ലോറൽ അവാർഡ് സൃഷ്ടിച്ചത്.
- 2016 റിയോ ഗെയിംസിൽ ഇത് ആദ്യമായി കെനിയകാരനായ മുൻ ഒളിമ്പ്യൻ കിപ് കെയ്നോയ്ക്ക് നൽകി.
കാൻസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായകനായി ലിയോസ് കാരാക്സ്നെ തിരഞ്ഞെടുത്തു
- 2021 കാൻസ് ചലച്ചിത്രമേളയുടെ 74-ാമത്തെ പതിപ്പായിരുന്നു.
- 2021 ജൂലൈ 6 മുതൽ 17 വരെ ഫ്രാൻസിന്റെ തെക്ക് ഭാഗത്താണ് ഇത് നടന്നത്.
- കാൻസ് ചലച്ചിത്രമേളയിൽ ലഭിച്ച ഏറ്റവും ഉയർന്ന സമ്മാനമായ പാം ഡി ഓർ, ജൂലിയ ഡുകോർനൗ സംവിധാനം ചെയ്ത “ടൈറ്റൻ” ലഭിച്ചു.
- മികച്ച സംവിധായകൻ: ലിയോസ് കാരാക്സ് – സിനിമ – “ആനെറ്റ്” (ഫ്രാൻസ്)
- മികച്ച നടൻ: കാലെബ് ലാൻഡ്രി ജോൺസ് – സിനിമ – “നിത്രാം” (യുഎസ്)
Download Entri App and Start using Discussion Forum
Hope you have benefited from this article. To practice the daily current affairs quiz, try Entri Daily Rank Booster which will provide a free GK current affairs quiz on a daily basis. Also, visit our YouTube channel Entri TV. Ace your preparation for Kerala PSC Examination with Entri.