Current affairs are one of the inevitable and compulsive topics in almost every competitive examination. It is inevitable for an aspirant to get updated on daily current affairs happening around the world. Daily newspaper reading and follow-ups are necessary for mastering these current affairs sections. In this article, we have provided the weekly current affairs in Malayalam from September 13 to 19, 2021, which will help all aspirants improve their examination scores.
Attempt Daily Current Affairs Quiz for free! Dowload App!
Top Current Affairs Malayalam 2021 – September 13 to 19
Here are the important current affairs in Malayalam that happened from September 13 to 19, 2021.
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2020 പ്രഖ്യാപിച്ചു
- മികച്ച ചിത്രം – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധായകൻ: ജിയോ ബേബി)
- മികച്ച സംവിധായകൻ – സിദ്ധാർത്ഥ ശിവ (ചിത്രം: എന്നിവര്)
- മികച്ച നടൻ – പൃഥ്വിരാജ്, ബിജു മേനോൻ (ചിത്രം: അയ്യപ്പനും കോശിയും)
- മികച്ച നടി- സുരഭി ലക്ഷ്മി (ചിത്രം – ജ്വാലാമുഖി), സംയുക്ത മേനോൻ (ചിത്രം – ആണും പെണ്ണും, വെള്ളം, വുൾഫ്)
- ചലച്ചിത്ര രത്നം അവാർഡ് – കെ ജി ജോർജ്
- ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് – കെ ഹരികുമാർ
- ജൂറി ചെയർമാൻ – ജോർജ് ഓണക്കൂർ
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു
- പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു.
- അദ്ദേഹം ഒരു ഇന്ത്യൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചഘടനാശാസ്ത്രജ്ഞനുമായിരുന്നു, ഗുരുത്വാകർഷണം, പ്രപഞ്ചത്തിന്റെ ഘടന രൂപീകരണം, ക്വാണ്ടം ഗുരുത്വാകർഷണം എന്നിങ്ങനെ അദ്ദേഹത്തിന്റെ ഗവേഷണം വൈവിധ്യമാർന്ന വിഷയങ്ങളിൽ വ്യാപിച്ചു കിടക്കുന്നു.
- അദ്ദേഹം അന്താരാഷ്ട്ര ജേണലുകളിൽ ഏകദേശം 300 പേപ്പറുകളും അവലോകനങ്ങളും ഈ മേഖലകളിൽ പത്ത് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
താഴെ കൊടുത്തിരിക്കുന്നവ ഉൾപ്പെടെ നിരവധി അവാർഡുകൾ പത്മനാഭന് ലഭിച്ചിട്ടുണ്ട്
- കേരള ശാസ്ത്ര പുരസ്കാരം, 2021
- പത്മശ്രീ (ഇന്ത്യയുടെ രാഷ്ട്രപതിയിൽ നിന്ന്, 2007)
- യംഗ് സയന്റിസ്റ്റ് അവാർഡ്, (ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി) (1984)
‘കട്ട്ലെ’ മത്സ്യത്തെ സിക്കിമിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചു
- സിക്കിം സർക്കാർ ‘കൂപ്പർ മഹ്സീർ’ എന്ന, പ്രാദേശികമായി ‘കട്ട്ലെ’ എന്ന് വിളിക്കപ്പെടുന്ന മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചു.
- നിയോലിസോചിലസ് ഹെക്സാഗനോലെപ്പിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
- ആവാസ വ്യവസ്ഥയിൽ കട്ട്ലെ മത്സ്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടാനും അതിന്റെ സംരക്ഷണ നടപടികൾക്ക് ഊന്നൽ നൽകാനുമാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്.
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നിയെ തിരഞ്ഞെടുത്തു
- പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നിയെ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുത്തു.
- അമരീന്ദർ സിംഗ് 2021 സെപ്റ്റംബർ 18 -ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷമാണിത്.
- പഞ്ചാബ് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവായി ചരൺജിത് സിംഗ് ചന്നിയെ തിരഞ്ഞെടുത്തു.
- ചാംകൗർ സാഹിബ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം.
2021 ലെ ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്ടാവായി ധോണിയെ നിയമിച്ചു
- 2021 ലെ ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്ടാവായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചു.
- ഒക്ടോബർ 18 മുതൽ ടി 20 ലോകകപ്പ് ഒമാനിലും യുഎഇയിലും വച്ച് നടക്കും.
- ലോകകപ്പിന് ശേഷം ടി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്ന് വിരാട് കോഹ്ലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പങ്കജ് അദ്വാനി ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പ് 2021 നേടി
- 2021 ലെ ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പ് അമീർ സർഖോഷിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പങ്കജ് അദ്വാനി നേടി.
- ബെസ്റ് ഓഫ് 11 ഫ്രെയിം ഫൈനലിൽ ആണ് അദ്ദേഹം വിജയിച്ചത്
- പങ്കജ് അദ്വാനി തുടർച്ചയായ രണ്ടാം തവണയാണ് ഈ കിരീടം നേടുന്നത്.
- 2019 ൽ നടന്ന അവസാന ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പിലെ വിജയിയാണ് അദ്ദേഹം.
- 2019 ൽ, ബില്യാർഡ്സ്, സ്നൂക്കർ, 6 റെഡ്സ്, 10 റെഡ്സ് എന്നിങ്ങനെ എല്ലാത്തരം മത്സരങ്ങളിലും കിരീടങ്ങൾ നേടിയ ഒരേയൊരു കളിക്കാരനായി പങ്കജ് മാറിയിരുന്നു.
ബീഹാറിലെ നളന്ദയിലെ നവ നളന്ദ മഹാവിഹാര കാമ്പസിൽ ഇന്ത്യ ആദ്യ ആഗോള ബുദ്ധമത സമ്മേളനം സംഘടിപ്പിക്കും
- 2021 നവംബർ 19, 20 തീയതികളിൽ ബീഹാറിലെ നളന്ദയിലെ നവ നളന്ദ മഹാവിഹാര കാമ്പസിൽ ഇന്ത്യ ആദ്യ ആഗോള ബുദ്ധമത സമ്മേളനം സംഘടിപ്പിക്കും.
- ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) സംഘടിപ്പിക്കുന്ന ഈ അക്കാദമിക് കോൺഫറൻസ്, എല്ലാ വർഷവും നടത്തപ്പെടും
- ബുദ്ധ പൂർണിമ, വെസക്ക് തുടങ്ങിയ ഉത്സവങ്ങൾക്കായി യാത്ര ചെയ്യുന്ന ആളുകൾക്ക് പാണ്ഡിത്യപൂര്ണ്ണവും, സാംസ്കാരികവും ആയ സെമിനാറുകൾ നടത്തി ബുദ്ധമത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോള ബുദ്ധമത സമ്മേളനം ഇന്ത്യയെ ബുദ്ധമതത്തിന്റെ കേന്ദ്രമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Attempt Daily Current Affairs Quiz for free! Dowload App!
മൊറോക്കോയുടെ പുതിയ പ്രധാനമന്ത്രിയായി അസീസ് അഖന്നൂച്ചിനെ നിയമിച്ചു
- മൊറോക്കോയുടെ പുതിയ പ്രധാനമന്ത്രിയായി അസീസ് അഖന്നൂച്ചിനെ മുഹമ്മദ് ആറാമൻ രാജാവ് നിയമിച്ചു.
- 2021 സെപ്റ്റംബർ 10 ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 395 സീറ്റുകളിൽ 102 എണ്ണം അഖന്നൂച്ചിന്റെ നാഷണൽ റാലി ഓഫ് ഇൻഡിപെൻഡന്റ്സ് (ആർഎൻഐ) നേടി.
- ഈ നിയമനത്തിനുമുമ്പ്, 60-കാരൻ 2007 മുതൽ 2021 വരെ കൃഷി മന്ത്രിയായിരുന്നു.
എമ്മ റഡുക്കാനു വനിതാ സിംഗിൾ 2021 യുഎസ് ഓപ്പൺ ടെന്നീസ് കിരീടം നേടി
- വനിതാ സിംഗിൾ – എമ്മ റഡുക്കാനു (ഗ്രേറ്റ് ബ്രിട്ടൻ) ലൈല ഫെർണാണ്ടസിനെ (കാനഡ) പരാജയപ്പെടുത്തി 2021 യുഎസ് ഓപ്പൺ ടെന്നീസ് കിരീടം നേടി
- വനിതാ ഡബിൾസിൽ – സാമന്ത സ്റ്റോസൂർ / ഴാങ് ഷുവായ്
- മിക്സഡ് ഡബിൾസിൽ – ഡെസിറേ ക്രാക്സിക് / ജോ സാലിസ്ബറി
- പുരുഷ സിംഗിൾസിൽ – ഡാനിൽ മെദ്വെദേവ് (റഷ്യ) നൊവാക് ജോക്കോവിച്ചിനെ (സെർബിയ) പരാജയപ്പെടുത്തി
- പുരുഷ ഡബിൾസിൽ – രാജീവ് റാം / ജോ സാലിസ്ബറി
ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ഗിന്നസ് റെക്കോർഡ് നേടി
- പോർച്ചുഗീസ് ഫുട്ബോൾ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പുരുഷന്മാരുടെ അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ഗിന്നസ് റെക്കോർഡ് നേടി.
- 2021 സെപ്റ്റംബർ 01 ന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ കളിക്കുമ്പോൾ പോർച്ചുഗൽ ക്യാപ്റ്റൻ റെക്കോർഡ് ബ്രേക്കിംഗ് ഗോൾ നേടി.
- പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതിനിധീകരിക്കുന്ന 36 കാരനായ റൊണാൾഡോ ഇപ്പോൾ പോർച്ചുഗൽ ദേശീയ ടീമിനായി 180 മത്സരങ്ങളിൽ 111 ഗോളുകൾ നേടിയിട്ടുണ്ട്.
- ഇതിനുമുമ്പ്, 1993 നും 2006 നും ഇടയിൽ 109 ഗോളുകൾ നേടിയ അലി ദായി (ഇറാൻ) യുമായി റൊണാൾഡോ റെക്കോർഡ് പങ്കിട്ടിരുന്നു.
Hope you have benefited from this article. To practice the daily current affairs quiz, try Entri Daily Rank Booster which will provide a free GK current affairs quiz on a daily basis. Also, visit our YouTube channel Entri TV. Ace your preparation for Kerala PSC Examination with Entri.