Current affairs are one of the inevitable and compulsive topics in almost every competitive examination. It is inevitable for an aspirant to get updated on daily current affairs happening around the world. Daily newspaper reading and follow-ups are necessary for mastering these current affairs sections. In this article, we have provided the weekly current affairs in Malayalam from September 27 to October 3, 2021, which will help all aspirants improve their examination scores.
Attempt Daily Current Affairs Quiz for free! Download App!
Top Current Affairs Malayalam 2021 – September 27 to October 3
Here are the important current affairs in Malayalam that happened from September 27 to October 3, 2021.
പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി സ്മൃതി മന്ദാന മാറി
- പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി സ്മൃതി മന്ദാന.
- 22 ബൗണ്ടറികളും ഒരു സിക്സും സഹിതം അവർ 127 റൺസ് നേടി.
- മന്ദാനയുടെ കരിയറിലെ ആദ്യത്തെ സെഞ്ച്വറി ആണിത്.
- നേരത്തെ, പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ പുരുഷ ഇന്ത്യൻ ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി മാറിയിരുന്നു.
ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ‘ആകാശ് പ്രൈം’ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു
- ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ‘ആകാശ് പ്രൈം’ പരീക്ഷിച്ചു.
- ഒഡിഷയിലെ ചണ്ഡിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്നാണ് പരീക്ഷിച്ചത്.
- മെച്ചപ്പെടുത്തലുകൾക്ക് ശേഷമുള്ള കന്നി ഫ്ലൈറ്റ് ടെസ്റ്റിൽ, മിസൈൽ ശത്രുവിമാനങ്ങളെ അനുകരിക്കുന്ന ആളില്ലാ വ്യോമ ലക്ഷ്യത്തെ തടസ്സപ്പെടുത്തി നശിപ്പിച്ചു.
- ഡിആർഡിഒ യുടെ ചെയർമാൻ : സതീഷ് റെഡ്ഡി.
ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് (ഡിക്യുഎൽ) സൂചിക 2021″ ന്റെ മൂന്നാം പതിപ്പ് പുറത്തിറക്കി
- “ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് (DQL) സൂചിക 2021” മൂന്നാം പതിപ്പിന് അനുസൃതമായി ഓൺലൈൻ സ്വകാര്യതാ പരിഹാര ദാതാക്കളായ സർഫ്ഷാർക്ക് പുറത്തിറക്കിയ, 110 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 59 ആം സ്ഥാനത്താണ്.
- ഒന്നാം സ്ഥാനത്തു ഡെന്മാർക്ക് ആണ്.
- രണ്ടും മൂന്നും റാങ്കുകൾ യഥാക്രമം ദക്ഷിണ കൊറിയയും ഫിൻലാൻഡും നേടി.
- എത്യോപ്യ അവസാന സ്ഥാനത്തും (110) എത്തി.
- ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ 17 -ാം സ്ഥാനത്തും ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുമാണ്.
ഷഹീൻ ചുഴലിക്കാറ്റ് അറബിക്കടലിൽ രൂപംകൊണ്ടു
- 2021 ഒക്ടോബറിൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പേര് – ഷഹീൻ.
- ഖത്തറാണ് ഈ പേര് നൽകിയത്
- തെക്കുകിഴക്ക് – തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തിയേറിയ ന്യൂനമർദ്ദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘ബുറെവി’ ചുഴലിക്കാറ്റായി രൂപപ്പെടുകയും ചെയ്തു.
- Taukate ചുഴലിക്കാറ്റ് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ 2021 മേയ് മാസത്തിൽ നിരവധി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ സ്മാരക അവാർഡ് പ്രഖ്യാപിച്ചു
- 2021 ഒക്ടോബറിൽ ഡോ.കൽപ്പറ്റ ബാലകൃഷ്ണൻ സ്മാരക അവാർഡ് മലയാള സാഹിത്യകാരന്മാരായ എം കെ സാനുവിനും എം ലീലാവതിയ്ക്കും ലഭിച്ചു.
- മുണ്ടനാട്ട് ലീലാവതി (ജനനം: 1927 സെപ്റ്റംബർ 16 ) ഒരു മലയാളം എഴുത്തുകാരിയും സാഹിത്യ നിരൂപകയും വിദ്യാഭ്യാസ വിദഗ്ദയുമാണ്.
- നീണ്ട സാഹിത്യജീവിതത്തിൽ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അവർ നേടിയിട്ടുണ്ട്.
- എം കെ സാനു (ജനനം 1928 ഒക്ടോബർ 27) ഒരു മലയാളി എഴുത്തുകാരൻ, നിരൂപകൻ, വിരമിച്ച പ്രൊഫസർ, ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ മേഘലകളിൽ പ്രശസ്തനാണ്. മുപ്പത്തിയാറിലധികം പുസ്തകങ്ങൾ രചിച്ച ഒരു പ്രമുഖ സാഹിത്യകാരനാണ് അദ്ദേഹം.
ഇന്ത്യ ശ്രീലങ്ക സംയുക്ത സൈനീക അഭ്യാസം മിത്ര ശക്തി ശ്രീലങ്കയിൽ
- “മിത്ര ശക്തി” എന്ന “ഇന്ത്യ ശ്രീലങ്ക ഉഭയകക്ഷി സംയുക്ത സൈനീക അഭ്യാസത്തിന്റെ” 8 -ആം പതിപ്പ് 2021 ഒക്ടോബർ 4 മുതൽ ഒക്ടോബർ 15 വരെ ശ്രീലങ്കയിലെ കോമ്പാറ്റ് ട്രെയിനിംഗ് സ്കൂളിൽ നടക്കും.
- മിത്ര ശക്തിയുടെ ഏഴാം പതിപ്പ് 2019 ൽ മഹാരാഷ്ട്രയിലെ പൂനെയിലെ Foreign Training Node (FTN))ൽ സംഘടിപ്പിച്ചിരുന്നു.
- ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള നല്ല ബന്ധം കെട്ടിപ്പടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തുന്നത്.
ടുണീഷ്യയുടെയും അറബ് ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി മാറി നജ്ല ബൗഡൻ റമദാൻ
- ലോകബാങ്ക് ഉദ്യോഗസ്ഥയായിരുന്ന എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ നജ്ല ബോഡൻ രാമധാനെ ടുണീഷ്യയുടേയും അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
- റിപ്പബ്ലിക്ക് ഓഫ് ടുണീഷ്യ, ആഫ്രിക്കയിലെ ഏറ്റവും വടക്കേ രാജ്യമാണ്.
- പ്രസിഡന്റ് – കൈസ് സായിദ്
- നാണയം – ടുണീഷ്യൻ ദിനാർ
ശൈശവ വിവാഹങ്ങൾ തടയുന്നതിന് കേരള സർക്കാർ ‘പ്രോജക്ട് പൊൻവാക്ക്’ എന്ന പദ്ധതി ആരംഭിച്ചു
- ശൈശവ വിവാഹങ്ങൾ തടയുന്നതിന് കേരളത്തിലെ സംസ്ഥാന സർക്കാർ ‘പ്രോജക്ട് പൊൻവാക്ക്’ ആരംഭിച്ചു.
- ശൈശവ വിവാഹങ്ങൾ തടയാനുള്ള ശ്രമത്തിൽ, കേരള സർക്കാർ ‘പൊൻവാക്ക്’ എന്ന പേരിൽ ഒരു പുതിയ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്.
- ഈ പദ്ധതി പ്രകാരം, ബാല്യ വിവാഹം റിപ്പോർട്ട് ചെയ്യുന്ന വിവരദാതാക്കൾക്ക് സർക്കാർ 2500 രൂപ നൽകും.
ലീഗൽ ഇനീഷ്യേറ്റിവ് ഫോർ ഫോർകാസ്റ്റ് ആൻഡ് എൻവയോൺമെന്റിന് റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് 2021
- സ്വീഡന്റെ ഇതര നോബൽ സമ്മാനം എന്നറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര ബഹുമതിയായ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് 2021 ഡൽഹി ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ “ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ് (LIFE)” നേടി
- ദുർബലരായ സമൂഹങ്ങളെ അവരുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുന്നതിനും ശുദ്ധമായ പരിതസ്ഥിതി അവകാശപ്പെടുന്നതിനുംവേണ്ടി ശാക്തീകരിക്കുവാൻ വളരെ അടിസ്ഥാനപരമായി നടത്തുന്ന ഇടപെടലുകളാണ് LIFE നെ ഈ അവാർഡിനായി തിരഞ്ഞെടുക്കാൻ കാരണം
- റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് 1 ദശലക്ഷം സ്വീഡിഷ് ക്രോൺസ് ($ 115,000) ക്യാഷ് പ്രൈസായി നൽകുന്നു കൂടാതെ സമ്മാന ജേതാക്കളെ സമൂഹത്തിൽ ഉയർത്തിക്കാട്ടുകയും അവരുടെ പ്രവർത്തനങ്ങളെ വിപുലീകരിക്കുന്നതിനു ദീർഘകാല പിന്തുണ നൽകുകയും ചെയുന്നു.
Download Entri App and Start using Discussion Forum
Hope you have benefited from this article. To practice the daily current affairs quiz, try Entri Daily Rank Booster which will provide a free GK current affairs quiz on a daily basis. Also, visit our YouTube channel Entri TV. Ace your preparation for Kerala PSC Examination with Entri.