കേംബ്രിഡ്ജ് സർവ്വകലാശാലയെക്കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കാനിടയില്ല. 1209ൽ സ്ഥാപിതമായ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സർവ്വകലാശാലകളിൽ ഒന്നായ കേംബ്രിഡ്ജ്, അക്കാദമിക്ക് രംഗത്തെ അവസാന വാക്കാണ്. ഇതേ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ ടൂളുകൾ ഉപയോഗിച്ച് ഇനി നിങ്ങൾക്ക് IELTS-ും OET-യും പഠിക്കാൻ കഴിഞ്ഞാലോ! വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? അതെ Entri App കേംബ്രിഡ്ജ് സർവ്വകലാശാലയുമായി കൈകോർത്താണ് വിദ്യാർത്ഥികൾക്കായി ഈ അവസരം ഒരുക്കുന്നത്.
Master the IELTS Exam with Online Coaching – Enroll Today!
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വിലിയരുത്തുന്ന IELTS പരീക്ഷയുടെ ഉപജ്ഞാതാക്കൾ കൂടിയാണ് കേംബ്രിഡ്ജ് സർവ്വകലാശാല. ഇനിമുതൽ അവരുടെ തന്നെ ടൂളുകൾ ഉപയോഗിച്ച് Entri App വഴി വിദ്യാർത്ഥികൾക്ക് IELTS പരീക്ഷക്കായി തയ്യാറെടുക്കാനാകും. IELTS എന്ന കടമ്പ Entri App വഴിയുള്ള പഠനത്തിലൂടെ ഇനി അനായാസമാകും എന്ന് ചുരുക്കം. കേംബ്രിഡ്ജ് സർവ്വകലാശാലയുടെ ഇംഗ്ലീഷ് വിങ്ങുമായുള്ള സഹകരണത്തിലൂടെ Entri App-വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും സർട്ടിഫിക്കറ്റും നേടാനാകും.
Get your Desired OET Scores in Weeks! Get a Free Demo Class Here!
IELTS, OET പരീക്ഷകൾക്ക് പുറമെ Entri Appന്റെ Spoken English കോഴ്‌സുകൾക്കും ഇനി കേംബ്രിഡ്ജ് സർവ്വകലാശാലയുടെ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കും. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഈറ്റില്ലമായ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ സർട്ടിഫിക്കേഷൻ വരുന്നതോടെ, മറ്റു Spoken English കോഴ്‌സുകളെ അപേക്ഷിച്ച് Entriയുടെ കോഴ്‌സിന്റെ മൂല്യം വർദ്ധിക്കുകയും കൂടുതൽ വിശ്വാസ്യത കൈവരികയും ചെയ്യും.
Speak confidently and fluently with our Spoken English Course! Get Free Demo Class!
Entri പുതുതായി ആരംഭിച്ച EPT (Employability and Personality Training) പ്രോഗ്രാമിനും സർവ്വകലാശാലയുമായുള്ള സഹകരണവും സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കായി എന്നും ഉന്നത നിലവാരത്തിലുള്ള കോഴ്‌സുകൾ അവതരിപ്പിക്കാറുള്ള Entriക്ക് കേംബ്രിഡ്ജ് സർവ്വകലാശാലയുടെ ഔദ്യോഗിക ഇംഗ്ലീഷ് പങ്കാളിയായി മാറുക എന്നത് അഭിമാന നേട്ടമാണ്.