ജർമനിയിൽ പഠിക്കുകയും അവിടെ തന്നെ ഒരു ജോലിയുമാണോ നിങ്ങളുടെ ആഗ്രഹം? എങ്കിൽ ഇനി വരാനിരിക്കുന്നത് നിങ്ങളെ ഏറ്റവും സന്തോഷിപ്പിക്കുന്ന വാർത്തയാണ്.
ജര്‍മ്മനിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. 2040 വരെ ജര്‍മ്മനിക്ക് പ്രതിവര്‍ഷം ഏകദേശം മൂന്ന് ലക്ഷത്തോളം വിദേശ തൊഴിലാളികളെ ആവശ്യമുണ്ട് എന്നാണ് ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ തൊഴില്‍ ശക്തിയില്‍ പ്രായമാകുന്ന ജനസംഖ്യയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടി പ്രതിവര്‍ഷം ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ആകര്‍ഷിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കിടയില്‍ സമ്പത്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്ക് ഉണ്ട് എന്നാണ് ഈ പഠനം അടിവരയിടുന്നത്. സ്ഥിരതയുള്ള തൊഴില്‍ ശക്തി നിലനിര്‍ത്താന്‍ 2040 വരെ ജര്‍മ്മനിക്ക് പ്രതിവര്‍ഷം ശരാശരി 288,000 തൊഴിലാളികളുടെ കുടിയേറ്റം ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Learn German language in your own language! Get free Demo Classes Here!
അതേസമയം ഗാര്‍ഹിക തൊഴില്‍ മേഖലയുടെ പ്രാതിനിധ്യത്തില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പ്രായം ചെന്ന തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞാല്‍ ഇത് 368000 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ വിദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി കൊണ്ട് രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ സ്ഥിരത കൈവരിക്കേണ്ടി വരും.
വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കുമെല്ലാം വന്‍തോതില്‍ കുടിയേറ്റ തൊഴിലാളികളെ ആവശ്യമായി വരും. ഇത് 2000 ത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ശരാശരി വാര്‍ഷിക വരവിനേക്കാള്‍ വളരെ കൂടുതലാണ്. സിറിയയിലെയും ഉക്രെയ്നിലെയും സംഘര്‍ഷങ്ങളും ഈ ഡിമാന്‍ഡിന് കാരണമാകുന്നുണ്ട്. ജര്‍മ്മനിയിലെ പ്രായമായ ജനസംഖ്യയില്‍ വലിയൊരു ശതമാനവും അടുത്ത വര്‍ഷങ്ങളില്‍ വലിയ തോതില്‍ വിരമിക്കാനൊരുങ്ങുകയാണ്.
ഇത് രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ ഇടിവിന് കാരണമായേക്കും. പ്രതിരോധ നടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകും എന്നത് മുന്നില്‍ക്കണ്ടാണ് കൂടുതല്‍ വിദേശ തൊഴിലാളികള്‍ക്ക് ജര്‍മനി അവസരം നല്‍കുന്നത്. ജര്‍മ്മനിയില്‍ ജോലി തേടിയെത്തുന്നവരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. അതില്‍ തന്നെ ഭൂരിഭാഗവും മലയാളികളാണ്.
Learn German language in your own language! Get free Demo Classes Here!
അതിനാല്‍ തന്നെ പുതിയ തീരുമാനം മലയാളികള്‍ക്ക് വലിയ അവസരമാണ് തുറന്ന് കൊടുക്കാന്‍ പോകുന്നത്. അടുത്തിടെ ജര്‍മ്മനി വിസ നിയമങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം ഇന്ത്യക്കാര്‍ക്ക് 90000 വിസകള്‍ അനുവദിക്കും എന്ന് ജര്‍മ്മനി പ്രഖ്യാപിച്ചിരുന്നു. നേരത്തെ 20000 വിസകള്‍ ഉണ്ടായിരുന്നിടത്ത് നിന്നാണ് 90000 ആയി വര്‍ധിപ്പിച്ചത്. 3.5 മടങ്ങിന്റെ വര്‍ധനവാണ് ഇത്.
സാങ്കേതികവിദ്യ മുതല്‍ ആരോഗ്യ സംരക്ഷണം വരെയുള്ള ഒന്നിലധികം വ്യവസായങ്ങളില്‍ ജര്‍മ്മനി തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട് എന്നാണ് വിവരം. വിസ ലഘൂകരണ പരിപാടികളും പുതിയ അവസരങ്ങളും വഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാന്‍ കഴിയുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാനാണ് ജര്‍മ്മനി ലക്ഷ്യമിടുന്നത്.
Learn German language in your own language! Get free Demo Classes Here!