ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിൽ ഒരു വൈശ്യ (ബനിയ) കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്ലിബായ് ബനിയ സമുദായത്തിലെ അംഗായിരുന്നു. 13-ാം വയസ്സിൽ കസ്തൂർബയെ വിവാഹം കഴിച്ചു.
1893 ൽ ദക്ഷിണാഫ്രിക്കയിൽ എത്തിയ മഹാത്മാഗാന്ധി വർണവിവേചനത്തിനെതിരെ ശക്തമായി പോരാടി. 1922-ൽ നിസ്സഹകരണ പ്രസ്ഥാനത്തിലും 1930-ൽ സാൾട്ട് മാർച്ചിലും പിന്നീട് 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലും രാജ്യത്തെ നയിച്ചു. 1887ല്‍ മെട്രിക്കുലേഷന്‍ പാസായി. ഇംഗ്ലണ്ടിൽ നിയമം പഠിച്ച് ദക്ഷിണാഫ്രിക്കയിലെ ഒരു സ്ഥാപനത്തിൽ ജോലി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി വാദിച്ച ഗാന്ധി 1906 ൽ ആദ്യമായി തന്റെ അക്രമരഹിത പ്രതിരോധമാർഗമായ സത്യാഗ്രഹം ഉപയോഗിച്ചു. 1915 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം സത്യത്തിൻ്റെയും അഹിംസയുടെയും നയത്തിന് പേരുകേട്ട വ്യക്തിത്വമായി. എല്ലാ തൊഴിലും മാന്യതയുള്ളതാണെന്നും അധ്വാനിച്ച് ജീവിക്കുന്നതാണ് ഉത്തമമെന്നുമുള്ള റസ്‌ക്കിന്റെ ആശയം സ്വീകരിച്ചു. 1915 ന് ശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം സ്വയം ഭരണത്തിനായുള്ള ഒരു ദേശവ്യാപക സമരത്തിന്റെ നേതാവായി അറിയപ്പെട്ടു. 1917 ൽ ബീഹാറിലെ ചമ്പാരനിൽ സത്യാഗ്രഹസമരം നടത്തി വിജയിച്ചു.
നിസ്സഹരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്ന ഗാന്ധി 1920 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായി. കോൺഗ്രസിനെ ഇന്ത്യൻ ദേശീയതയുടെ മുഖമുദ്രയാക്കി മാറ്റിയ ഗാന്ധി 1920-22, 1930-34, 1940-42 കാലഘട്ടത്തിൽ പ്രമുഖ അഹിംസ പ്രക്ഷോപങ്ങൾ ഏറ്റെടുത്തു. 1928 ൽ ബാർദോളി സത്യാഗ്രഹം നയിച്ചു. 1930 ൽ ദണ്ഡിമാർച്ച് നടത്തി. ഇന്ത്യയിൽ തൊട്ടുകൂടാത്തവർക്കെതിരെ വിവേചനം അവസാനിപ്പിക്കുന്നതിനും സമരം നടത്തി. 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിനും നേതൃത്വം നൽകി. ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭാസം പ്രചരിപ്പിക്കുന്നതിനും കുടിൽ വ്യാവസായം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിച്ചു. 1947 ൽ ഇന്ത്യ സ്വാതന്ത്രമായെങ്കിലും ഇന്ത്യവിഭജനം അദ്ദേഹത്തെ നിരാശനാക്കി. തുടർന്ന് ഉപവാസം ആരംഭിച്ചു. ഹിന്ദു- മുസ്ലീം ഐക്യത്തിനുവേണ്ടി പ്രവർത്തിച്ച ഗാന്ധി 1948 ൽ ബിർളാ മന്ദിരത്തിൽ നടന്ന പ്രാർത്ഥനയോഗത്തിൽ വച്ച് ഒരു മതഭ്രാന്തൻ വെടിവെച്ചു കൊന്നു.
മഹാത്മാഗാന്ധി ഒറ്റനോട്ടത്തിൽ
- ജനനം: 1869 ഒക്ടോബർ 2
- മുഴുവൻ പേര്: മോഹൻദാസ് കരംചന്ദ് ഗാന്ധി
- മറ്റു പേരുകൾ: ബാപ്പു, മഹാത്മാ
- ജനനസ്ഥലം: പോർബന്തർ, ഗുജറാത്ത്
- പിതാവ്: കരംചന്ദ് ഗാന്ധി
- മാതാവ്: പുപുത്ലിഭായി ഗാന്ധി
- ഭാര്യ: കസ്തൂർബ ഗാന്ധി
- മക്കൾ: ഹരിലാൽ, മണിലാൽ, രാംദാസ്, ദേവ്ദാസ്
- വിദ്യാഭ്യാസം: നിയമബിരുദം (യൂണിവേഴ്സിറ്റി കോളജ്
- ആത്മകഥ: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
- മരണം: 1948 ജനുവരി 30
ബാല്യം
കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും മുഖ്യമന്ത്രിയായിരുന്നു. ഗാന്ധിജിയ്ക്ക് ഏഴു വയസ്സുള്ളപ്പോഴാണ് അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചത്. അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. 1881ൽ ഹൈസ്കൂൾ പഠനകാലത്ത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്ന ഗാന്ധി നിരക്ഷരയായ കസ്തൂർബയെയും പഠിപ്പിച്ചു. 1887 ൽ മെട്രിക്കുലേഷൻ പാസ്സായ ശേഷം ഭവനഗറിലെ സമൽദാസ് കോളേജിൽ പഠനo തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി.
ഗാന്ധിജി ഇംഗ്ലണ്ടിൽ
1888–1889 കാലയളവിൽ ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് ഗാന്ധി നിയമം പഠിച്ചത്. പൊതുപ്രവർത്തനങ്ങളിൽ ഗാന്ധി സജ്ജീവമായത് ഈ കാലഘട്ടത്തിൽ ആയിരുന്നു. ഇന്ത്യൻ ഒപീനിയൻ എന്ന പത്രം തുടങ്ങി. 1906 ൽ തന്റെ സത്യഗ്രഹത്തെ പ്രായോഗിക തലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമൻമെൻറ് ഓർഡിനൻസ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിൽ സത്യഗ്രഹം നടത്തി.
പഠനശേഷം ലണ്ടൻ മട്രിക്കുലേഷൻ പരീക്ഷ എഴുതിയെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. എന്നാൽ തുടർപരീക്ഷ എഴുതി വിജയം നേടി. 1891-ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. ശേഷം മുംബയിലെ രാജ്‌കോട്ട് കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യ കേസിൽ തന്നെ ശരീരം വിറച്ച് ഒരക്ഷരം പോലും മിണ്ടാൻ കഴിയാതെ ജോലി അവസാനിപ്പിച്ച് മടങ്ങി. പിന്നീട് ആവശ്യക്കാർക്ക് പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും മൂത്ത ജ്യേഷ്ഠന് തന്റെ ജോലി ഇഷ്ടപ്പെടാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കൻ വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന ഒരു വക്കീലായി ജോലി ഏറ്റെടുത്തു.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ
1893ൽ ഗാന്ധി വീണ്ടും ദക്ഷിണാഫ്രിക്കയിൽ എത്തിയ ഗാന്ധി വർണവിവേചനത്തിനെതിരായി പ്രവർത്തിച്ചു. അന്ന് ട്രെയിനിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരെയോ കറുത്ത വർഗക്കാരയോ കയറാൻ അനുവദിച്ചിരുന്നില്ല. പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും അക്കൂട്ടർക്ക് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു. ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാത്തതിന്റെ പേരിൽ തീവണ്ടിയുടെ ഗാർഡ് മർദിച്ചു. ഇതേത്തുടർന്നാണ് ദക്ഷിണാഫ്രിക്കയിലെ വര്ണവിവേചനത്തിന് എതിരെ ഗാന്ധി പോരാട്ടം ആരംഭിച്ചത്.
പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ സംസാരിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗമായിരുന്നു അത്. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്തു. തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക-സാമൂഹികനിലവാരത്തെക്കുറിച്ച് പഠനം ആരംഭിച്ചു. തപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ വായിച്ചു. സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ ‘ഗാന്ധിജി’ എന്ന കീർത്തി നേടി. നറ്റാൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠുരമായ കരടുബില്ലുകൾക്കെതിരായി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. കോളോണിയൽ സെക്രട്ടറിക്ക് നിവേദനവും നൽകി. ഇതിനിടക്ക് ബോവർ യുദ്ധത്തിൽ ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. യുദ്ധസമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടനയിൽ ചേർന്നതിന് പിന്നീട് അദ്ദേഹം ആദരിക്കപ്പെട്ടു. 1901 ഡിസംബറിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുത്തു. 1901 ഡിസംബർ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു.
ശേഷം 1903 ഫെബ്രുവരി 14-ന് ട്രാൻസ്‍വാൾ സുപ്രീം കോടതിയിൽ വക്കീൽ ജോലി ആരംഭിച്ചു. ജൂൺ 4-ന് ഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചു. ഇതേവർഷം ഡർബനിൽ നിന്ന് 14 മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിച്ച് അങ്ങോട്ട് താമസം മാറി. ആശ്രമത്തിനായി അന്തേവാസികൾ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം പ്രാവർത്തികമാക്കി. റസ്കിന്റെ “അൺ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.
1906-ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവ്രതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബയേയും കുട്ടികളേയും വിളിച്ചുവരുത്തി ടോൾസ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു. ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി 1907 മാർച്ച് 22-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908-ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബർ 6-ന് അറസ്റ്റ് ചെയ്തു. 1914 ജൂൺ 30-ന് സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി.
ഗാന്ധിജി ഇന്ത്യയിൽ
ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് നിർദ്ദേശിച്ചു. സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. 1917 ഏപ്രിൽ 16-ന് ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് . പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കർഷക സമരം, അഹമ്മദാബാദിലെ തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി. 1917 ജൂണിൽ സത്യാഗ്രഹാശ്രമം സബർമതിയിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി.
നിസ്സഹകരണ സമരം
റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ 1919 മാർച്ച് 30-ന് ഹർത്താൽ ആചരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തതിന് ശേഷമായിരുന്നു നിസ്സഹകരണ സമരത്തിന്റെ തുടക്കം. വ്യാപകമായ ജനകീയ പിന്തുണ ഈ സമരത്തിന് ലഭിച്ചു. ആളുകൾ ഗാന്ധിയുടെ വാക്കനുസരിച്ച് വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു. ദില്ലിയിലെ പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ 10-ന് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയിലുടനീളം ഹർത്താൽ ആചരിച്ചു. തൽഫലമായി ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗിൽ കൂട്ടക്കൊല നടക്കുകയും ആയിരത്തിലധികം സമരക്കാർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുണ്ടായ ജനകീയ പ്രക്ഷോപം ബ്രിട്ടീഷ് ഭരണത്തിന് വെല്ലുവിളി ഉയർത്തിയെങ്കിലും ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഗാന്ധി സിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു.