Current affairs is the one of the inevitable and compulsive topics in almost every competitive examinations. It is inevitable for an aspirant to get updated on daily current affairs happening around the world. Daily newspaper reading and follow-ups are necessary for mastering these current affairs section. In this article, we have provided the weekly current affairs in Malayalam from April 13 to April 19, 2020 which will help all Kerala PSC aspirants to improve scores in their examination.
Get free Mock Test for Kerala PSC Preparation!
Weekly Current Affairs in Malayalam 2020 – April 13 to April 19 for Kerala PSC Exams
Here are the top Malayalam current affairs from April 13 to April 19, 2020 for Kerala PSC Exams
ഏപ്രിൽ 12: അന്താരാഷ്ട്ര ബഹിരാകാശ യാത്ര ദിനമായി ആചരിക്കുന്നു
- ഏപ്രിൽ 12 ലോകം അന്താരാഷ്ട്ര ബഹിരാകാശ യാത്രാ ദിനമായി ആചരിക്കുന്നു. 1961 ൽ യൂറി ഗഗാറിന്റെ ചരിത്രപരമായ ബഹിരാകാശ യാത്രയുടെ വാർഷികം അനുസ്മരിപ്പിക്കുന്നതാണ് ഈ ദിനം.
- ഈ ദിവസം റഷ്യയിൽ ദേശിയ കോസ്മോനോട്ടിക്സ് ദിനമായി ആഘോഷിക്കുന്നു. സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശത്തെ സംരക്ഷിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്.
- സോവിയറ്റ് യൂണിയനിൽ നിന്നുള്ള യൂറി ഗഗാറിൻ 1961 ഏപ്രിൽ 12 ന് വോസ്റ്റോക്ക് 1 ബഹിരാകാശ വിമാനത്തിൽ ബഹിരാകാശ സന്ദർശനം നടത്തി.
- വോസ്റ്റോക്ക്-കെ വിക്ഷേപണ വാഹനമാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ഈ ചരിത്രനേട്ടം മറ്റു രാജ്യങ്ങളുടെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് വഴിയൊരുക്കി.
2020 ഏപ്രിൽ 13ന് രാജ്യം ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറ്റൊന്നാം വാർഷികം ആചരിച്ചു
- രാജ്യം 2020 ഏപ്രിൽ 13 ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ 101-ാം വാർഷികം ആചരിച്ചു. ഈ ദിവസം, ജാലിയൻവാലാബാഗിൽ ദാരുണമായി കൊല്ലപ്പെട്ട രക്തസാക്ഷികളെ രാജ്യം അനുസ്മരിച്ചു.
- ധൈര്യവും ത്യാഗവും രാജ്യത്തിന് വേണ്ടി പ്രകടിപ്പിച്ച നിരപരാധികളായ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
- ജാലിയൻവാലാബാഗ് കൂട്ടക്കൊല 1919 ഏപ്രിൽ 13 നാണ് നടന്നത്. ഈ ദിവസം, കേണൽ റെജിനാൾഡ് ഡയറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം പഞ്ചാബിലെ അമൃത്സറിലെ ജാലിയൻവാലാബാഗിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു.
- ദേശീയ നേതാക്കളായ സത്യപാൽ, സൈഫുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനെ അപലപിച്ച് സാധാരണക്കാർ സമാധാനപരമായ പ്രതിഷേധത്തിന് ജാലിയൻവാലാബാഗിൽ ഒത്തുകൂടിയിരുന്നു. ജനറൽ ഡയർ തന്റെ സൈന്യത്തിന്റെ കൂടെ മൈതാനത്തെത്തി, മുന്നറിയിപ്പില്ലാതെ, ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ അദ്ദേഹം ഉത്തരവിട്ടു, ഇത് നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായി, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോവിഡ്-19 പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ “ഡി ആർ ഡി ഒ” കോവ്സാക്ക് വികസിപ്പിച്ചു
- ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ലബോറട്ടറി കോവിഡ് -19 പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ കോവിഡ് -19 സാമ്പിൾ കളക്ഷൻ കിയോസ്‌ക് (കോവ്‌സാക്ക്) വികസിപ്പിച്ചെടുത്തു.
- ഹൈദരാബാദിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് ഡി.ആർ.ഡി.എൽ കോവ്സാക്ക് വികസിപ്പിച്ചെടുത്തത്.
- രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്ന രോഗികളിൽ നിന്ന് കോവിഡ്-19 സാമ്പിളുകൾ എടുക്കുന്നതിന് ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന സംവിധാനമാണ് കോവ്സാക്ക്. പരിശോധനയ്ക്ക് വിധേയനായ രോഗി കിയോസ്‌കിലേക്ക് കടക്കുന്നു. കൂടാതെ ബിൽറ്റ്-ഇൻ ഗ്ലൗസുകൾ വഴി ആരോഗ്യ വിദഗ്ധർ ആവശ്യമായ സ്രവത്തിന്റെ സാമ്പിൾ എടുക്കുന്നു.
- മനുഷ്യന്റെ ഇടപെടൽ ആവശ്യമില്ലാതെ കിയോസ്‌ക് യാന്ത്രികമായി അണുവിമുക്തമാക്കുകയും ശ്രാവം എടുക്കുന്ന പ്രക്രിയയെ സുഖകരമാക്കുകയും ചെയ്യുന്നു.
2020 ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും
- 2020 ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) അറിയിച്ചു.
- ചാമ്പ്യൻഷിപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആതിഥേയ നഗരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ഫെഡറേഷൻ പ്രസിഡന്റായ അജയ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
- 2020 ഫെബ്രുവരിയിൽ ആണ് ബിഎഫ്‌ഐക്ക് മത്സരങ്ങൾ നടത്താൻ സമ്മതം ലഭിച്ചത്. 2019 ന് മുമ്പ് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് വ്യക്തിഗത മത്സരങ്ങളായിട്ടാണ് ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പുകൾ നടന്നത്.
- 1980 ൽ ഇന്ത്യ പുരുഷന്മാരുടെ മത്സരം സംഘടിപ്പിച്ചു. 2003 ൽ ഹരിയാനയിലെ ഹിസാറിൽ വച്ച് വനിതകളുടെ മത്സരങ്ങളും നടന്നു.
- ഏഷ്യയിലെ ബോക്സിംഗ് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന മത്സരമാണ് ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്. ആദ്യത്തെ ടൂർണമെന്റ് 1963 ൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ വെച്ചാണ് നടന്നത്.
155 ദശലക്ഷം യുഎസ് ഡോളർ വിലവരുന്ന മിസൈലുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ് അനുമതി നൽകി
- 155 മില്യൺ ഡോളർ വിലമതിക്കുന്ന ഹാർപൂൺ എയർ-ലോഞ്ച് ആന്റി-ഷിപ്പ് മിസൈലുകളും ഭാരം കുറഞ്ഞ മാർക്ക് 54 ടോർപ്പിഡോയും ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് തീരുമാനിച്ചു.
- ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, സഹോദര രാജ്യമായ ഇന്ത്യയെ എല്ലാവിധത്തിലും ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നീക്കത്തിലെ പ്രതാന ലക്ഷ്യം.
- 2016 ൽ യുഎസ് ഇന്ത്യയെ “പ്രധാന പ്രതിരോധ പങ്കാളിയായി” അംഗീകരിച്ചു. അമേരിക്കയിൽ നിന്ന് കൂടുതൽ നൂതനവും തന്ത്രപ്രധാനവുമായ സാങ്കേതികവിദ്യകൾ വാങ്ങാൻ ഈ പദവി ഇന്ത്യയെ അനുവദിക്കുന്നു.
- 10 എജിഎം -84 എൽ ഹാർപൂൺ ബ്ലോക്ക് II എയർ- ലോഞ്ചഡ് മിസൈലുകളുടെ വില ഏകദേശം 92 ദശലക്ഷം ഡോളറാണ്. 16 എംകെ 54 ഓൾ അപ്പ്റൗണ്ട് ഭാരം കുറഞ്ഞ ടോർപിഡോകളുടെയും 3 എംകെ 54 വ്യായാമ ടോർപ്പിഡോകളുടെയും ചെലവ് 63 മില്യൺ ഡോളറാണ്.
ടൂറിസം മന്ത്രാലയം ദേഖോ അപ്‌നാ ദേശ് വെബിനാർ സീരീസ് ആരംഭിച്ചു
- ടൂറിസം മന്ത്രാലയം “ദേഖോഅപ്‌നാദേശ് ” എന്ന വെബിനാർ സീരീസ് ആരംഭിച്ചു. ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും കാണിക്കുന്ന നിരവധി സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സഞ്ചാരികൾക്ക് നൽകാനാണ് ഈ വെബിനാർ സീരീസ്.
- കോവിഡ് -19 പകർച്ചവ്യാധി മൂലം ആഭ്യന്തരമായി ഒരു ചലനവും നടക്കാത്തതിനാൽ ടൂറിസം മേഖല വളരെയധികം നഷ്ടം അനുഭവിക്കുന്നുണ്ട്.
- ദേഖോഅപ്‌നാദേശിന്റെ ആദ്യ വെബിനാർ ദില്ലിയിൽ നിന്ന് തുടങ്ങും. ‘സിറ്റി ഓഫ് സിറ്റിസ്-ഡെൽഹിസ് പേഴ്സണൽ ഡയറി’ എന്നതാണ് ഈ വെബിനാറിന്റെ പേര്. ഇത് ഡൽഹിയെ 8 നഗരങ്ങളായി ചുരുക്കി,ഓരോന്നിന്റെയും സവിശേഷതകൾ എടുത്ത് പറയും.
- ടൂറിസം മന്ത്രാലയം ഇന്ത്യയുടെ പ്രകൃതിദൃശ്യങ്ങൾ, സ്മാരകങ്ങൾ, പാചകരീതി, കല, നൃത്തരൂപങ്ങൾ, ഉത്സവങ്ങൾ, സമ്പന്നമായ ഇന്ത്യൻ നാഗരികതയുടെ മറ്റു പല വശങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്നതും ശ്രദ്ധേയവുമായ ചരിത്രവും സംസ്കാരവും ലോകത്തിന് പ്രദർശിപ്പിക്കും.
ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യയുടെ അംബാസഡറായി നിയമിതനായി
- 2020 ഏപ്രിൽ 17 ന് ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ വേൾഡ് വൈഡ് ഫണ്ട് ഇന്ത്യയുടെ അംബാസഡറായി തിരഞ്ഞെടുത്തു. പാരിസ്ഥിതിക വിദ്യാഭ്യാസ പരിപാടികൾ പ്രോത്സാഹിപ്പിക്കാൻ ആണ് അദ്ദേഹം സംഘടനയിൽ ചേർന്നത്.
- 1976 ൽ ആണ് ഡബ്ല്യു ഡബ്ല്യു എഫ് പാരിസ്ഥിതിക വിദ്യാഭ്യാസ പരിപാടികൾ ആരംഭിച്ചത് . രാജ്യത്തെ യുവാക്കൾ, സ്കൂൾ കുട്ടികൾ, പൗരന്മാർ എന്നിവരിലേക്ക് പിന്നീട് ഈ പരിപാടി എത്തിച്ചേർന്നു.
- വിമർശനാത്മക ചിന്തകർ, പരിസ്ഥിതി ബോധമുള്ള വ്യക്തികൾ എന്നിവരെ സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
- 1961 ൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര എൻജിഒയാണ് ഡബ്ല്യുഡബ്ല്യുഎഫ്. 5 ദശലക്ഷത്തിലധികം ആളുകൾ മെമ്പർമാരായിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണ സംഘടനയാണിത്.
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നൂതനമായ ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു
- ശ്രീ ചിത്ര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി കൊറോണ വൈറസ് സാനിധ്യം കണ്ടെത്താൻ വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തു.
- ടെസ്റ്റ് കിറ്റിന് “റിവേഴ്സ് ട്രാൻസ്‌ക്രിപ്റ്റേസ് ലൂപ്പ്-വൈറൽ ന്യൂക്ലിക് ആസിഡിന്റെ (ആർടി-ലാമ്പ്) ആംപ്ലിഫിക്കേഷൻ ഉപയോഗിച്ച് ‘സാർസ് കോവ് 2 വിന്റെ എൻ ജീൻ’ കണ്ടെത്താനാകും.
- ഈ കണ്ടെത്തൽ വളരെ വിലകുറഞ്ഞതും വേഗതയുള്ളതുമാണ്.തീർത്തും 100 ശതമാനം വിശ്വാസ്യമായതും വിജയകരവുമായതാണ് ഈ നൂതന സംവിധാനം.
- ടെസ്റ്റ് കിറ്റിനെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ഐസിഎംആർ) അറിയിക്കുകയും അവരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയും ചെയ്യുകയാണ്.
പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് കേന്ദ്ര സർക്കാർ കുറ്റകരമാക്കി
- കോവിഡ്-19 പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ലോക്ക്ഡൗൺ സമയത്ത് കേന്ദ്ര സർക്കാർ ഇറക്കിയ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ദുരന്തനിവാരണ നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഈ പ്രഖ്യാപനം.
- എല്ലാവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 (ബി) പ്രകാരം നിയമ ലംഘനം നടത്തുന്നത് പിഴ നൽകേണ്ട കുറ്റമാണ്.
- അസം, ബീഹാർ, ഹരിയാന, മഹാരാഷ്ട്ര, നാഗാലാൻഡ്,ജാർഖണ്ഡ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പുകയില ഉൽപന്നങ്ങൾ നിരോധിച്ചും പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് വിലക്കിയും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആർ ബി ഐ ഒബിക്കസ് ആരംഭിച്ചു
- 2020 ഏപ്രിൽ 16 ന് റിസർവ് ബാങ്ക് ഒബിക്കസ് ആരംഭിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ റിസർവ് ബാങ്ക് നടത്തിയ 49-ാം റൗണ്ട് സർവ്വേയാണിത്.
- ഒബിക്കസ് എന്നാൽ ‘ഓർഡർ ബുക്ക്സ്, ഇൻവെന്ററീസ് ആൻഡ് കപ്പാസിറ്റി യൂട്ടിലൈസേഷൻ സർവേ’ എന്നതാണ്.
- ഇന്ത്യൻ ഉൽപാദന മേഖലയുടെ ആവശ്യങ്ങളെക്കുറിച്ച് വിശദമായ പഠനമാണ് സർവ്വേ പ്രധാനമായും ഉദ്ദേശിക്കുന്നത്. വർഷത്തിൽ നാല് തവണയാണ് സർവ്വേ സംഘടിപ്പിക്കുന്നത്.
- പൊതു, സ്വകാര്യ മേഖലയിലെ 2,500 കമ്പനികൾ സർവ്വേയിൽ പങ്കാളികളാവുന്നു. മൊത്തം സാധനങ്ങളുടെ വിൽപ്പന അനുപാതവും ഉല്പാദന അനുപാദവും സർവ്വേ നൽകുന്നു.രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മനസിലാക്കാൻ സർവ്വേ ഏറെ സഹായിക്കുന്നു.
കോവിഡ്-19 പകർച്ചവ്യാധി കൈകാര്യം ചെയ്യാൻ ആരോഗ്യ മന്ത്രാലയം കളർ കോഡ് സംവിധാനം ഉപയോഗിക്കുന്നു
- രാജ്യത്തുള്ള എല്ലാ ജില്ലകളെയും ഹോട്ട്സ്പോട്ടുകൾ,ഹോട്ട്സ്പോട്ടുകൾ അല്ലാത്തവ, ഹരിത മേഖലകൾ എന്നിങ്ങനെ വേർതിരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.
- കോവിഡ്-19 പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നിലനിൽക്കുന്ന കാലയളവിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഭാഗികമായി തുടങ്ങുന്നതിന് ഇത് സഹായകരമാവും.
- ഹോട്ട്‌സ്‌പോട്ടുകളുടെ നിരീക്ഷണത്തിനും പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനുമാണ് ഈ നീക്കം.ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം മെയ് 3 വരെ രണ്ടാം ഘട്ട ലോക്ക് ഡൗണിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
- ഏപ്രിൽ 15 വരെ 170 ഹോട്ട്‌സ്‌പോട്ട് ജില്ലകളെയും 207 ഹോട്ട്‌സ്‌പോട്ട് ഇതര ജില്ലകളെയും 359 ഹരിതമേഖല ജില്ലകളെയും വേർതിരിച്ച് അധികാരികൾ നിരീക്ഷിച്ച് തുടങ്ങി.
500 ദശലക്ഷം യുഎസ്ഡി ധനസഹായവുമായി ‘എ ഐ ഐ ബി’
- ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഇന്ത്യയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയിൽ 500 ദശലക്ഷം യുഎസ്ഡി പദ്ധതികൾക്ക് ധനസഹായം നൽകും.
- ഈ ധനസഹായം ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റു സഹായങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ സാമ്പത്തിക സഹായത്തിനായി ഇന്ത്യ നേരത്തെ എ.ഐ.ഐ.ബിയേയും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനേയും സമീപിച്ചിരുന്നു.
- അടിയന്തിര സാമ്പത്തിക, പൊതു, സാമ്പത്തിക ആരോഗ്യ സമ്മർദങ്ങളോട് പ്രതികരിക്കുന്നതിനായാണ് എഐഐബി ക്രൈസിസ് റിക്കവറി ഫെസിലിറ്റി സൃഷ്ടിച്ചത്. ഈ സൗകര്യത്തിനായി ബാങ്ക് 10 ബില്യൺ യുഎസ് ഡോളർ അനുവദിച്ചു. 2020 എക്‌സ്ട്രാഡറിനറി ജി 20 ലീഡർ സമ്മിറ്റിൽ കോവിഡ് -19 നേരിടുന്നതിനായി വന്ന അന്താരാഷ്ട്ര സംവിധാനമാണ് ഈ സൗകര്യം.
എല്ലാ വിദേശികളുടെയും സാധാരണ വിസകളുടെയും ഇ-വിസകളുടെയും കാലാവധി സർക്കാർ മെയ് 3 വരെ നീട്ടുന്നു
- ലോക്ക്ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ വിദേശികളുടെയും വിസ കാലാവധി മെയ് 3 വരെ നീട്ടി.
- ഇന്ത്യയിലേക്ക് വരേണ്ട നയതന്ത്ര ഉദ്യോഗസ്ഥരും യുഎൻ ഉദ്യോഗസ്ഥരും ഒഴികെ വിദേശികൾക്ക് അനുവദിച്ച വിസ മെയ് 3 വരെ സസ്പെൻഡ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
- ആഭ്യന്തര മന്ത്രാലയം നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇപ്പോൾ ഇന്ത്യയിൽ കുടുങ്ങിയ വിദേശികളെ സഹായിക്കാൻ ആണ് സർക്കാരിന്റെ ഈ തീരുമാനം.
മോട്ടോർ സൈക്കിൾ ബ്രാൻഡായ നോർട്ടണെ സ്വന്തമാക്കി “ടിവിഎസ് “
- ടിവിഎസ് കമ്പനി ലണ്ടനിലെ പ്രശസ്ത മോട്ടോർ ബൈക്ക് വമ്പന്മാരായ നോർട്ടൺ മോട്ടോർസ് വിലക്ക് വാങ്ങി.ലോകോത്തര വിപണിയിൽ വില കൂടിയ ആഡംബര മോട്ടോർ സൈക്കിൾ നിർമാതാക്കൾ ആണ് നോർട്ടൺ.
- ടിവിഎസ് മോട്ടോർ സിംഗപ്പൂർ ലിമിറ്റഡ് ആണ് നോർട്ടൺ മോട്ടോർസൈക്കിൾസ് (യുകെ) ലിമിറ്റഡുമായി കരാറിൽ ഒപ്പുവച്ചത്.
- കമാൻഡോ, ഡോമിനേറ്റർ, വി 4 ആർആർ എന്നിവയുൾപ്പെടെ നോർട്ടൺ മോട്ടോർസൈക്കിളുകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഡംബര ബൈക്കുകൾ ടിവിഎസ് ഇന്ത്യ പുറത്തിറക്കും.
ഏപ്രിൽ 18: ലോക പൈതൃക ദിനം
- എല്ലാ വർഷവും ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നു.സ്മാരകങ്ങളുടെയും സൈറ്റുകളുടെയും അന്താരാഷ്ട്ര ദിനമായി ഇത് ആഘോഷിക്കുന്നു.
- സ്മാരകങ്ങളുടെയും പൈതൃക സ്ഥലങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക പൈതൃക ദിനം ആഘോഷിക്കുന്നത്.
- ലോക പൈതൃക സ്ഥലങ്ങൾ എല്ലാം മനുഷ്യനിർമ്മിത പ്രദേശങ്ങൾ അല്ലെങ്കിൽ അന്തർദ്ദേശീയ പ്രാധാന്യമുള്ള പ്രകൃതി പ്രദേശങ്ങൾ ആണ്, പ്രത്യേക സംരക്ഷണം ഇവയ്ക്കൊക്കെ അത്യാവശ്യമാണ്.
- 2020 ലെ ലോക പൈതൃക ദിനത്തിന്റെ സന്ദേശം : പങ്കിട്ട സംസ്കാരം, പങ്കിട്ട പൈതൃകം, പങ്കിട്ട ഉത്തരവാദിത്വം എന്നതാണ്.
Download Entri App and Start using Discussion Forum
Hope you have benefited from this article. To practice daily current affairs quiz, try Entri Daily Rank Booster which will provide free GK current affairs quiz on daily basis. Also visit our YouTube channel Entri TV. Ace your preparation for Kerala PSC Examination with Entri.
Best of luck for your upcoming examination!