Table of Contents
Chat GPT in Malayalam: ടെക് ലോകത്ത് ഇന്നത്തെ ചർച്ചാവിഷയം ചാറ്റ് ജിപിടി എന്ന ചുരുക്കപ്പേരുള്ള ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ചാറ്റ് ബോട്ടാണ്. സങ്കീർണമായ ഏതു ചോദ്യങ്ങൾക്കും ഉദാഹരണസഹിതം ലളിതവും വ്യക്തവുമായി ഉത്തരം നൽകാൻ പ്രാപ്തനായ ചാറ്റ് ബോട്ടുകൾ. എന്നാൽ ഏത് ചോദ്യങ്ങൾക്കും പരിഹാരം നൽകുന്ന സേവനം എന്നതിനപ്പുറം എന്താണ് ചാറ്റ് ജിപിടി എന്നത്തിൽ പല സംശയങ്ങളാണ്. ഗൂഗിൾ അസിസ്റ്റന്റും അലക്‌സയുമൊക്കെ ഇതേ ജോലി ചെയ്യുമ്പോൾ എന്തിന് ചാറ്റ് ജിപിടി? ലളിതമായി വിശദീകരിക്കാം!
എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്?
ചാറ്റ് ജിപിടിയെ കുറിച്ച് കൂടുതലായി അറിയുന്നതിന് മുൻപ് എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പരിചയപ്പെടാം. യന്ത്രങ്ങൾ, പ്രത്യേകിച്ച് കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴിയുള്ള മനുഷ്യബുദ്ധി പ്രക്രിയകളുടെ അനുകരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് യന്ത്രങ്ങള്‍ക്ക് സ്വയം പ്രവര്‍ത്തിക്കുന്നതിനായി മനുഷ്യര്‍ നിര്‍മിച്ച് നല്‍കിയ ബുദ്ധിയാണ് AI എന്ന് ഒറ്റവാക്കിൽ നിർവചിക്കാം. ഒരു മനുഷ്യന് സ്വന്തം ബുദ്ധിയും ശക്തിയും ശരീരവും ഉപയോഗിച്ച് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധ്യമാണ് എന്നതാണ് ഇതിന്റെ സവിശേഷത. വിദഗ്ധ സംവിധാനങ്ങൾ , നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് , സ്പീച്ച് റെക്കഗ്നിഷൻ, മെഷീൻ വിഷൻ എന്നിവ AI-യുടെ പ്രത്യേക ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
1: What is the primary goal of SEO (Search Engine Optimization)?
വേഗതയേറിയ ആവർത്തിച്ചുള്ള പ്രോസസ്സിംഗും സ്മാർട്ട് അൽഗോരിതങ്ങളും ഉപയോഗിച്ച് വലിയ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയാണ് AI പ്രവർത്തിക്കുന്നത്. വിവരങ്ങളിലെ പാറ്റേണുകളിൽ നിന്നോ സവിശേഷതകളിൽ നിന്നോ യാന്ത്രികമായി പഠിക്കാൻ ഇവ സോഫ്റ്റ്വെയറിനെ അനുവദിക്കുന്നു. കൃത്യമായ മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ എഴുതുന്നതിനും പരിശീലിപ്പിക്കുന്നതിനും AI-യ്ക്ക് പ്രത്യേക ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും അടിത്തറ അനിവാര്യമാണ്. ഏക പ്രോഗ്രാമിംഗ് ഭാഷയും പ്രായോഗികമല്ല. എന്നിരുന്നാലും പൈത്തൺ, ആർ, ജാവ, സി++, ജൂലിയ എന്നിവയ്ക്ക് എഐ ഡെവലപ്പർമാർക്കിടയിൽ വലിയ സ്വാധീനമുണ്ട്. പൊതുവേ, AI സിസ്റ്റങ്ങൾ ലേബൽ ചെയ്‌ത പരിശീലന ഡാറ്റകൾ വഴിയും പരസ്പര ബന്ധങ്ങൾക്കും പാറ്റേണുകൾക്കുമായുള്ള ഡാറ്റ വിശകലനത്തിലൂടെയും ഭാവി അവസ്ഥകളെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്തുന്നു.
AI പ്രോഗ്രാമിങ് പ്രത്യേകതകൾ/ സവിശേഷതകൾ?
1. വായിക്കുക
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാക്തീകരിച്ച “സമ്മറൈസ് ബോട്ടുകൾ” ഉപയോഗിച്ച് വാർത്താ ലേഖനങ്ങൾ, വെബ്‌സൈറ്റ് ലിങ്കുകൾ, ഇ-ബുക്കുകൾ, പാഠപുസ്തകങ്ങൾ, ഇമെയിലുകൾ, ഡോക്യുമെന്റുകൾ, ഓഡിയോ, ഇമേജ് ഫയലുകൾ മുതലായവ വായിക്കാനും ഓർമ്മിക്കാനും സംഭരിക്കാനും സാധിക്കുന്നു. വിവരങ്ങളുടെ അത്യാവശ്യവും സുപ്രധാനവും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭാഗം ചുരുങ്ങിയ സമയം കൊണ്ട് വായിച്ചെടുക്കാൻ കഴിയും.
2. എഴുതുക
പോസ്റ്റുകൾ എഴുതാനും സൃഷ്ടിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്താം. യഥാർത്ഥവും ക്രിയാത്മകവുമായ രചനകൾ സൃഷ്ടിക്കാൻ AIയ്ക്ക് സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് നോവലുകളും പുസ്തകങ്ങളും പോലും ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
3. കാണുക
യഥാർത്ഥ ലോകത്തിൽ ഔട്ട്പുട്ടുകൾ നൽകുന്നതിനും അതിനെക്കുറിച്ച് നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനും അവരുടെ ചുറ്റുപാടുകളെ ദൃശ്യവൽക്കരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. അതായത് ഓട്ടോപൈലറ്റ് കാറുകൾ സുഗമമാക്കൽ, അന്വേഷണ ആവശ്യങ്ങൾക്കുള്ള മുഖം തിരിച്ചറിയൽ, പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ നിത്യജീവിതത്തിലെ പല കാര്യങ്ങൾക്കും ഉപയോഗപ്രദമാണ്.
4. കേൾക്കുക
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വെടിയൊച്ചകളുടെ ശബ്ദം പോലും കണ്ടെത്തി ശബ്ദ തരംഗങ്ങൾ വിശകലനം ചെയത് ബന്ധപ്പെട്ട ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകാനും കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇന്ന് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന Google അസിസ്റ്റന്റ്, സിരി പോലുള്ള ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റുകൾ ഇതിനൊരുദാഹരണമാണ്
5. സംസാരിക്കുക
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സംസാരിക്കാൻ കഴിയും. നിങ്ങളുടെ ചോദ്യങ്ങൾക്ക് Siri, Alexa, Google Maps എന്നിവ പ്രതികരിക്കുന്നത് ഇത്തരം സവിശേഷതകൾ മൂലമാണ്. മനുഷ്യർ നൽകുന്ന ചോദ്യങ്ങളോട് വളരെ കൃത്യതയോടെ പ്രതികരിക്കാൻ A-യ്ക്ക് കഴിയും.
6. മണം
ലബോറട്ടറികളിലും ആരോഗ്യ സംരക്ഷണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്നു. അസുഖങ്ങൾ, രോഗങ്ങൾ, സമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ആൽഡിഹൈഡുകൾ എന്നറിയപ്പെടുന്ന രാസ സംയുക്തങ്ങളും മനസിലാക്കുന്നു. കൃത്രിമബുദ്ധിയുള്ള റോബോട്ടുകൾക്ക് വാതക ചോർച്ചയോ മറ്റ് അപകടകരമായ രാസവസ്തുക്കളോ തിരിച്ചറിയാൻ കഴിയും. സുഗന്ധദ്രവ്യങ്ങൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു
7. സ്പർശിക്കുക
സ്പർശനാവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുന്നത് വഴി സാധ്യമാണ്
എന്താണ് ചാറ്റ് ജിപിടി?
മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ (Open Ai) എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. 2022 നവംബർ 30നായിരുന്നു ഇതിന്റെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുനും കഴിയുന്ന രീതിയിലാണ് ചാറ്റ് ജിപിടി വികസിപ്പിച്ചിരിക്കുന്നത്. അതായത് മനുഷ്യരെപ്പോലെ തന്നെ ഇവർക്ക് സംവദിക്കാൻ കഴിയും. ഇന്റര്‍നെറ്റിലും അച്ചടിച്ച പുസ്തകങ്ങളിലും ലഭ്യമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിക്കുന്നത്. ഗൂഗിളിന്റെ ലാംഡ എഐ, ബെര്‍ട്ട്, ഫെയ് ലാംഡ എഐ, ബെര്‍ട്ട്, ഫെയ്‌സ്ബുക്കിന്റെ റോബേര്‍ട്ട് എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്.
ചാറ്റ് ജിപിടിയുടെ പ്രയോജനങ്ങൾ എന്തെല്ലാം?
ഏതു വിഷയത്തെ കുറിച്ചും മനുഷ്യ സമാനമായി എഴുതാനും മനുഷ്യനോട് എഴുത്തിലൂടെ സംവദിക്കാനും കഴിയുന്നു. ഇതുവഴി ജോലിഭാരം കുറയ്ക്കുന്നു. ലളിതവും വ്യക്തവുമായി ചുരുങ്ങിയ വാക്കുകളിൽ ആവശ്യമായ വിവരങ്ങൾ എഴുത്ത് രൂപത്തിൽ നൽകുന്നു.
ചാറ്റ് ജിപിടി ഗൂഗിളിന് വെല്ലുവിളിയാകുമോ?
ഇന്ന് ഗൂഗിളില്‍ ഒരു വിവരം തിരയുമ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ട, വിവരം ലഭിക്കാന്‍ സാധ്യതയുള്ള ഒരു കൂട്ടം വെബ്‌സൈറ്റ് ലിങ്കുകള്‍ അത് നമുക്ക് മുമ്പിൽ നൽകുന്നു. ആ ലിങ്കുകളില്‍ ഓരോന്നിലായി കയറി ആവശ്യമായ വിവരങ്ങൾ നമ്മള്‍ തന്നെ വായിച്ചും മനസിലാക്കി എടുക്കുന്നു. എന്നാൽ ചാറ്റ് ജിപിടിനമ്മുടെയെല്ലാം ഇന്റര്‍നെറ്റ് സെര്‍ച്ച് രീതികളെ അപ്പാടെ മാറ്റുകയാണ്. അവ നമ്മള്‍ ചോദിക്കുന്നത് എന്താണോ അതിനുള്ള ഉത്തരം തന്നെ ലഭ്യമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി വിശദമായി പറഞ്ഞുതരുന്നു.
ചാറ്റ് ജിപിടിയുടെ പ്രായോഗിക സാധ്യതകള്‍ എന്തെല്ലാം?
- സാഹിത്യം, എഴുത്ത്, ലേഖനങ്ങൾ തുടങ്ങിയവ തയാറാക്കുന്നു
- ഉപഭോക്താക്കളുമായി സംവദിക്കുന്ന കസ്റ്റമര്‍ സേവനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം
- ഭാഷകള്‍ വിവര്‍ത്തനം ചെയ്യാം
- ആളുകൾക്ക് തന്റെ പ്രശ്നങ്ങൾ എന്ത് തന്നെയാണെങ്കിലും ഒരു സുഹൃത്തിനോടെന്ന പോലെ സംവദിക്കാം
- ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ പ്രയോചനപ്പടുത്താം
ചാറ്റ് ജിപിടിയും ഗൂഗിള്‍ അസിസ്റ്റന്റും അലക്‌സയും തമ്മിലുള്ള വ്യത്യാസം എന്ത്?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാച്വറല്‍ ലാഗ്വേജ് പ്രൊസസിങ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയാണ് ഇവയെല്ലാം നിര്‍മിക്കപ്പെട്ടതെങ്കിലും അവയുടെ ഉപയോഗങ്ങൾ വത്യസ്തമാണ്. ഗൂഗിൾ അസിസ്റ്റന്റ്, അലക്സാ പോലുള്ള സാങ്കേതികവിദ്യകൾ ഒരു ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റ് , വിർച്വൽ അസിസ്റ്റൻറ് എന്നുള്ള രീതിയ്ക്കാണ് വികസിപ്പിച്ചിരിക്കുന്നത്. അത് തന്നെയാണ് അവയുടെ ഉപയോഗവും. നമ്മുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നമുക്ക് വേണ്ട ചില ജോലികള്‍ ചെയ്യുന്നതിനുള്ള സഹായി എന്ന രീതിയിലാണ് ഇവ പ്രവർത്തിക്കുന്നത്. അവയ്ക്ക് ശബ്ദമായും എഴുത്തായും നല്‍കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ഫാൻ ഓഫാക്കുക, സ്വിച്ച് ഇടുക തുടങ്ങി വിവിധ ഗൂഗിള്‍ സേവനങ്ങളുമായും തേഡ് പാർട്ടി സേവനങ്ങളുമായും സംവദിക്കാന്‍ കഴിയും.
അതേസമയം, ചാറ്റ് ജിപിടി എന്നത് നേരത്തെ സൂചിപ്പിച്ച പോലെ ഒരു ഭാഷാ മോഡലാണ്. ഇന്റര്‍നെറ്റിലും പുസ്തകങ്ങളിലും എഴുതിവെക്കപ്പെട്ട നിരവധി വിവരങ്ങളിലൂടെ പരിശീലിപ്പിക്കപ്പെട്ടവ എന്ന നിലയ്ക്ക് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് സ്വയം എഴുതാനും എഴുത്തിലൂടെ ചാറ്റ് ചെയ്യാനുമെല്ലാമാണ് ചാറ്റ് ജിപിടയ്ക്ക് സാധിക്കൂ. മനുഷ്യസമാനമായി എഴുതുക എന്നതിന് പുറമെ മറ്റൊന്നും ചാറ്റ് ജിപിടിയ്ക്ക് ചെയ്യാനാവില്ല.
എങ്ങനെ ചാറ്റ് ജിപിടി ഉപയോഗിക്കാം?
ചാറ്റ് ജിപിടി ഉപയോഗിക്കാൻ താഴെ കാണുന്ന നിർദ്ദേശങ്ങൾ പിന്തുടരുക
- ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ chat.openai.com എന്ന ലിങ്ക് സന്ദര്‍ശിക്കുക
- നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് SignUp ചെയ്യുക
- ശേഷം അതേ ഇമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ചാറ്റ് ജിടിപിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താം
എന്താണ് ചാറ്റ് ജിപിടി: Chat GPT in Malayalam – Watch Video
എന്താണ് ചാറ്റ് ജിപിടി? പ്രയോജനങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ തുടങ്ങി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കണ്ടാലോ!