Table of Contents
കുട്ടിക്കാലത്ത് മത്സരപരീക്ഷകളിൽ പങ്കെടുക്കാൻ തുടങ്ങിയതിന് ശേഷമാണ് നാണയങ്ങളും ബാങ്ക് നോട്ടുകളും ശേഖരിച്ച് തുടങ്ങുന്നത്. വിവിധ രാജ്യങ്ങളുടെ കറൻസികൾ പലയിടത്ത് നിന്നായി ലഭിക്കുമ്പോൾ കൗതുകമായിരുന്നു. അതിലെ നിറങ്ങളും ചിത്രങ്ങളും പേരും അടയാളവും പുതുമയോടെയാണ് നോക്കിയിരുന്നത്. അങ്ങനെ നാണയ ശേഖരണത്തോടുള്ള താല്പര്യവും വളർന്നു.
വ്യത്യസ്‌ത കറൻസികൾ ശേഖരിക്കുന്നതിലുള്ള താൽപ്പര്യം ഒരു കറൻസിയ്ക്ക് മറ്റൊന്നുമായുള്ള ബന്ധം പഠിക്കുന്നതിലേക്കും വിദേശ കറൻസി അല്ലെങ്കിൽ ഫോറെക്‌സ് എന്ന് വിളിക്കപ്പെടുന്ന വ്യാപാര ലോകത്തിലേക്കും വികസിച്ചു. ഫോറെക്സ് ട്രേഡിംങ്ങിലേക്കും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്കും എത്തിച്ചു.
അടുത്തിടെ എന്റെ നാണയശേഖരങ്ങൾ അടുക്കുന്നതിനിടെയാണ് ആദ്യമായി സുഹൃത്തുക്കളിൽ ഒരാൾ എന്താണ് എന്താണ് ഫോറെക്സ് ട്രേഡിംഗ് എന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുന്നത്. ഫോറെക്‌സ് ട്രേഡിംഗിന്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കാൻ ആരംഭിക്കുന്നതിന് മുൻപ് ഒന്നുകൂടി സൂചിപ്പിച്ചു. ” സുഹൃത്തെ എനിക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. അതുകൊണ്ട് തന്നെ എന്താണ് ഫോറെക്സ് ട്രേഡിംഗ് എന്ന് തുടങ്ങി എല്ലാം അറിയണമെന്ന് ആഗ്രഹമുണ്ട്. ”
എന്താണ് ഫോറെക്സ് ട്രേഡിംഗ്?
കറൻസികളുടെ മൂല്യം ഊഹിച്ച് അവ വ്യാപാരം ചെയ്ത് പണം സമ്പാദിക്കുന്ന രീതിയാണ് ഫോറെക്സ് ട്രേഡിംഗ്. ഫോറെക്സ് ട്രേഡിംങ്ങിൽ ഉൾപ്പെട്ട വ്യാപാരികൾ തന്റെ ശേഖരണത്തിലുള്ള ഒരു കറൻസി മറ്റൊന്നിലേക്ക് മാറ്റുമ്പോൾ, അതിന്റെ മൂല്യം ഉയരുമോ മറിച്ച് കുറയുമോ എന്ന് ഊഹിച്ച് പ്രവർത്തിക്കുന്നു. ഫോറെക്സ് മാർക്കറ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള വ്യാപാരികൾക്ക് പ്രസ്തുത ട്രേഡിങ്ങുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിയിൽ ചെറിയ തുക നിക്ഷേപിച്ച് ഭാഗമാകാം.മാർക്കറ്റ് ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 5 ദിവസവും തുറന്നു പ്രവർത്തിക്കുന്നു.
എന്താണ് ഫോറെക്സ് മാർക്കറ്റ്?
1: What is a stock?
വിവിധ ദേശീയ കറൻസികൾ ട്രേഡ് ചെയ്യപ്പെടുന്ന ഇടം ഫോറെക്സ് മാർക്കറ്റ് എന്ന് അറിയപ്പെടുന്നു. ഇത് ഒരിക്കലും ഒരു കേന്ദ്ര വിപണിയില്ല മറിച്ച് ബ്രോക്കർമാർ, വ്യക്തിഗത വ്യാപാരികൾ, സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ ഒരു ഇലക്ട്രോണിക് ശൃംഖലയാണ്. ചരക്കുകളും സേവനങ്ങളും വാങ്ങാൻ ഫോറെക്സ് മാർക്കറ്റ് നിങ്ങളെ പ്രാപ്തരാക്കുന്നു. സ്ഥാപനങ്ങളോ വ്യക്തിഗത നിക്ഷേപകരോ ആകട്ടെ, ഫോറെക്സ് മാർക്കറ്റ് വഴി കറൻസികൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഓർഡർ പോസ്റ്റ് ചെയ്യുന്നു. ഇതുവഴി പരസ്പരം ഇടപഴകുകയും മറ്റ് കക്ഷികളുമായി കറൻസികൾ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു.
ലോകമെമ്പാടും ട്രില്യൺ കണക്കിന് ഡോളർ ഓരോ ദിവസവും ഫോറെക്സ് മാർക്കറ്റ് വഴി വിനിമയം ചെയ്യപ്പെടുന്നുണ്ട്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിംഗപ്പൂർ, സിഡ്‌നി, ഹോങ്കോംഗ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ പ്രധാന ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലാണ് വിദേശനാണ്യ വിപണികൾ സ്ഥിതി ചെയ്യുന്നത്.
ഫോറെക്സ് ജോഡികളും വിലനിർണ്ണയവും
EUR/USD, USD/JPY, USD/CAD തുടങ്ങി വിവിധ കറൻസികൾ ജോടിയാക്കിയാണ് ഓൺലൈൻ ഫോറെക്സ് ട്രേഡിംഗ് നടക്കുന്നത്. ഓരോ ജോഡികളും വിവിധ ദേശീയതകളെ പ്രതിനിധീകരിക്കുന്നു. ( അതായത്, USD യുഎസ് ഡോളറിനെ പ്രതിനിധീകരിക്കും; CAD കനേഡിയൻ ഡോളറിനെയും മറ്റും പ്രതിനിധീകരിക്കുന്നു.) ഓരോ കറൻസിക്കും ബന്ധപ്പെട്ട ഒരു വിലയും ഉണ്ടായിരിക്കും. ഉദാഹരണത്തിന്, വില 1.2678 ആണെന്ന് കരുതുക. ഈ വില ഒരു USD/CAD ജോഡിയുമായി ബന്ധപ്പെട്ടതാണെങ്കിൽ, ഒരു USD വാങ്ങാൻ നിങ്ങൾ 1.2678 CAD നൽകണം എന്നാണ്. ഈ വില നിശ്ചയിച്ചിട്ടില്ലെന്നും അതിനനുസരിച്ച് കൂടുകയോ കുറയ്ക്കുകയോ ചെയ്യാം
ഫോറെക്സ് ട്രേഡിംഗ് പ്രവർത്തിക്കുന്നത് എങ്ങനെ?
കറൻസി വിനിമയ നിരക്കുകളിൽ നിന്ന് ലാഭം നേടുന്നതിന് ഊഹക്കച്ചവടമാണ് ഫോറെക്സ് ട്രേഡിംഗ്. പ്രവൃത്തിദിവസങ്ങളിൽ 24 മണിക്കൂറും മാർക്കറ്റ് തുറന്നിരിക്കുന്നതിനാൽ, ഏത് സമയത്തും നിങ്ങൾക്ക് കറൻസികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. താല്പര്യമുള്ളവർക്ക് അക്കൗണ്ടുകൾ തുറക്കാനും കറൻസികൾ ട്രേഡ് ചെയ്യാനും അവസരം നൽകുന്ന നിരവധി ബാങ്കുകളും നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ ഫോറെക്സ് ബ്രോക്കർമാരും ഉണ്ട്. കറൻസികൾ ജോഡികളായിട്ടാണ് വ്യാപാരം ചെയ്യുന്നത്. ഒരു കറൻസിയുടെ മൂല്യം മറ്റൊന്നിനേക്കാൾ ഉയരുമോ കുറയുമോ എന്ന് വ്യാപാരികൾ ഊഹിച്ചാണ് ഫോറെക്സ് ട്രേഡിംഗ് പ്രവർത്തിക്കുന്നത്.
ഫോറെക്സ് മാർക്കറ്റ് നിയന്ത്രിക്കുന്നത്?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ സംരക്ഷകനാണ് ആർബിഐ, അതിനാൽ ഫോറെക്സ് മാർക്കറ്റ് കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ആർബിഐക്ക് നിക്ഷിപ്തമാണ്.
വിവിധ ഫോറെക്സ് മാർക്കറ്റുകൾ
ഫോറെക്സ് മാർക്കറ്റിനെ മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു:
സ്പോട്ട് മാർക്കറ്റ്
സ്‌പോട്ട് ഫോറെക്‌സ് മാർക്കറ്റുകൾ എന്നത് കറൻസി ജോഡികളുടെ ഫിസിക്കൽ എക്‌സ്‌ചേഞ്ചുകളാണ്. ഡിമാൻഡും വിതരണവും അനുസരിച്ചായിരിക്കും മൂല്യനിർണ്ണയം. മാർക്കറ്റ് കറൻസികളുടെ നിലവിലെ വില അനുസരിച്ച് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ഈ വിപണിയിലെ ഇടപാടിനെ സ്പോട്ട് ഡീൽ എന്ന് വിളിക്കുന്നു
ഫോർവേഡ് മാർക്കറ്റ്
കരാറുകളുടെ ട്രേഡിംങ്ങാണ് ഫോർവേഡ് കരാറുകൾ. അതായത് കരാർ നിബന്ധനയിൽ ഒരു നിശ്ചിത വിലയിൽ നിശ്ചിത തുകയുടെ കറൻസി വിൽപ്പനയോ വാങ്ങലോ ആണ് ഫോർവേഡ് കരാറുകൾ.
ഫ്യൂച്ചേഴ്സ് മാർക്കറ്റ്
ഫ്യൂച്ചേഴ്സ് കരാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. അതായത് ഒരു നിശ്ചിത കറൻസിയുടെ നിശ്ചിത തുക ഭാവിയിൽ ഒരു നിശ്ചിത വിലയിലും തീയതിയിലും വാങ്ങാനോ വിൽക്കാനോ ഉള്ള കരാറാണ് ഫ്യൂച്ചേഴ്സ് മാർക്കറ്റ്.