Table of Contents
സോഫിയയെ പരിചയമുണ്ടോ? ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻസൺ റോബോട്ടിക്‌സ് എന്ന AI (നിർമ്മിത ബുദ്ധി) കമ്പനി നിർമ്മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിനെ? 2016ൽ ഹാൻസൺ സോഫിയയെ അവതരിപ്പിച്ചപ്പോൾ ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. എന്തിരൻ എന്ന 2010 തമിഴ് സിനിമയിൽ മനുഷ്യന്റെ രൂപവും ഭാവവും വികാരങ്ങളുമെല്ലാമുള്ള ഒരു റോബോട്ടിനെ അഭ്രപാളിയിൽ കണ്ട് നമ്മൾ ആശ്ചര്യപ്പെട്ടപ്പോൾ, വിദൂരഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന ഒരു ശാസ്ത്ര വിസ്മയം എന്ന് മാത്രമാണ് ഇത്തരം റോബോട്ടുകളെപ്പറ്റി നാം ചിന്തിച്ചത്. എന്നാൽ എ.ഐ. സാങ്കേതിക വിദ്യയുടെ വളർച്ചയും വികാസവും കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിലായിരുന്നു. ഇന്ന് 2024ൽ എത്തി നിൽക്കുമ്പോൾ എ.ഐ. നിത്യജീവിതത്തിന്റെ ഭാഗമെന്നോണം സ്വാഭാവികമായിരിക്കുകയാണ്.
ചാറ്റ് ജി.പി.റ്റി, ഡാൽ-ഇ, ജെമിനി തുടങ്ങിയ എ.ഐ ടൂളുകൾ ഇന്ന് ഏവർക്കും സുപരിചിതമാണ്. ഒരു ലേഖനമോ, കവിതയോ, ഛായാചിത്രമോ, സംഗീതമോ, നമുക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞുകൊടുത്താൽ, ഞൊടിയിടയിൽ ഇത്തരം എ.ഐ ടൂളുകൾ നിർമ്മിച്ചു നൽകും. എന്നാൽ എ.ഐ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന സാധ്യതകളുടെ തുടക്കം മാത്രമാണിത്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, കൃഷി എന്നുതുടങ്ങി സർവ്വ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തമാണ് എ.ഐ സാങ്കേതികവിദ്യ.
Master AI in your native Language with Certificate! Enroll Now!
എന്താണ് AI?
സംസാരം, എഴുത്ത്, കാഴ്ച, മനസ്സിലാക്കൽ, വിവർത്തനം ചെയ്യൽ, ഡാറ്റ വിശകലനം ചെയ്യൽ, ശുപാർശകൾ നൽകൽ എന്നിങ്ങനെയുള്ള വിവിധ കഴിവുകൾ ഉൾപ്പെടെ വിവിധ നൂതന പ്രവർത്തനങ്ങൾ നിർവഹിക്കാൻ കമ്പ്യൂട്ടറുകളെ പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യകളുടെ ഒരു കൂട്ടമാണ് എ.ഐ (ആർട്ടിഫിഷൽ ഇന്റലിൻസ്) അഥവാ നിർമ്മിത ബുദ്ധി. ചുരുക്കിപ്പറഞ്ഞാൽ, ഒരു മനുഷ്യനെക്കൊണ്ട് മാത്രം സാധ്യമാകുന്ന കാര്യങ്ങൾ ചെയ്യാൻ യന്ത്രങ്ങളെ പഠിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു ശാസ്ത്ര ശാഖയാണ് എ.ഐ.
ഡ്രൈവറില്ലാതെയോടുന്ന കാറുകൾ, പേഴ്‌സണൽ അസിസ്റ്റന്റ് സംവിധാനങ്ങളായ അലക്‌സ, സിറി, വീട്ടുജോലികൾ ചെയ്യുന്ന റോബോട്ടുകൾ, റോഡ് സുരക്ഷക്കായി ഉപയോഗിക്കുന്ന എ.ഐ ക്യാമറകൾ എന്നിവ, കഴിഞ്ഞ ചുരുങ്ങിയ കാലംകൊണ്ടു തന്നെ, എ.ഐ നമ്മുടെ നിത്യജീവിതത്തിലേക്ക് എന്തുമാത്രം എത്തിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്. യൂട്യൂബ്, ഫേസ്ബുക്ക് മുതലായ സാമൂഹ്യ മാധ്യമങ്ങളിലും, നിങ്ങളുടെ ഇന്റർനെറ്റ് സർച്ചുകളുടെ അടിസ്ഥാനത്തിൽ മറ്റ് ആപ്ലിക്കേഷനുകളിലും വരുന്ന നിർദ്ദേശങ്ങളും പരസ്യങ്ങളും എ.ഐ സംവിധാനം വഴി നടക്കുന്നവയാണ്. ദിനംപ്രതിയെന്നോണമാണ് നിർമ്മിതബുദ്ധിയുടെ വികാസം.
മാറുന്ന ഈ സാങ്കേതികവിദ്യയോടൊപ്പം മുന്നേറേണ്ടത് കാലത്തിന്റെ ആവശ്യഗതയായി മാറിയിരിക്കുകയാണ്. എ.ഐ വരുന്നതോടുകൂടി തൊഴിൽ സാധ്യതകൾ ഇല്ലാതാകുമെന്നും മനുഷ്യ വിഭവശേഷിയെ എ.ഐ പൂർണ്ണമായും മാറ്റിസ്ഥാപിക്കുമെന്നുമുള്ള വേവലാതികളല്ല, മറിച്ച് നിർമ്മിത ബുദ്ധിയിലെ സാക്ഷരതയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്.
1876ൽ അലക്‌സാണ്ടർ ഗ്രഹാംബെൽ കണ്ടുപിടിച്ച സാങ്കേതികവിദ്യയാണ് വികാസം പ്രാപിച്ച് സ്മാർട്ട് ഫോണുകളുടെ രൂപത്തിൽ നമ്മുടെ കൈകളിലിരിക്കുന്നത്. ദൂരെയുള്ള ഒരാളെ ബന്ധപ്പെടാൻ മാത്രം ഉപകരിച്ചിരുന്ന ഒരു ഉപകരണം ഇന്ന് ലോകത്തെ നമ്മുടെ വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയുമെല്ലാം വളർച്ചയും നമ്മുടെ കൺമുന്നിലായിരുന്നു. ഇത്തരം കണ്ടുപിടിത്തങ്ങളും അവയുടെ വികാസവുമെല്ലാം മനുഷ്യജീവിതത്തെ അനായാസവും വേഗമുള്ളതുമാക്കി. ഇവ മനുഷ്യന്റെ തൊഴിൽ സാധ്യതകളെ ഇല്ലാതാക്കുകയല്ല മറിച്ച് തൊഴിലിനെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ചെയ്തത്. നിർമ്മിതബുദ്ധിയും സമാനമായ മാറ്റമാകും ലോകത്ത് കൊണ്ടുവരിക.
സാക്ഷരത.എഐ (saksharatha.ai)
ഇന്ന് കമ്പ്യൂട്ടറും ഇന്റർനെറ്റും മൊബൈൽ ഫോണുകളുമെല്ലാം വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിയുന്നവർ അതിനു കഴിയാത്തവരെക്കാൾ മുന്നിട്ടു നിൽക്കുന്നത് നാം കാണുന്നുണ്ട്. ഭാവിയിൽ നിർമ്മിതബുദ്ധിയിലെ പ്രാവീണ്യമാകും നമ്മുടെ കഴിവുകളെ അളക്കാൻ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ എ.ഐ സാക്ഷരത അനിവാര്യമായി മാറിയിരിക്കുന്നെന്ന് നിസ്സംശയം പറയാം. ഈ സാഹചര്യത്തിലാണ് Entri App പുതുതായി അവതരിപ്പിച്ച എ.ഐ പ്രോഗ്രാം പ്രസക്തമാകുന്നത്. നിർമ്മിതബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എ.ഐ പ്രോഗ്രാമാണ് Entri App അവതരിപ്പിച്ചിരിക്കുന്ന സാക്ഷരത.എഐ (saksharatha.ai) പ്രോഗ്രാം.
ഇന്ത്യയിലെ 22 ഭാഷകളിലായി എ.ഐ പഠനം സാധ്യമാക്കുന്ന രീതിയിലാണ് സാക്ഷരത.എഐ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. പൊതുസമൂഹത്തിന് നിർമ്മിത ബുദ്ധിയെക്കുറിച്ച് അടിസ്ഥാന പരിജ്ഞാനം നൽകുകയാണ് saksharatha.ai യുടെ ലക്ഷ്യം. പ്രാഥമിക എ.ഐ ആശയങ്ങൾ, പ്രായോഗിക പരിശീലനം, ധാർമ്മികത, തുടങ്ങിയവയ്‌ക്കൊപ്പം ഭാഷാപരമായ എല്ലാ വൈവിദ്ധ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
എ.ഐ ആമുഖം, ജെൻ എ.ഐ ഉപകരണങ്ങൾ, പ്രോംപ്റ്റ് എൻജിനീയറിംഗ്, എ.ഐയുടെ ഭാവിയും ധാർമ്മിക മൂല്യങ്ങളും എന്നിങ്ങനെയാണ് പാഠ്യപദ്ധതി. ദൈനംദിന ജോലിയുടെ ഗുണനിലവാരം കൂട്ടുക, കാര്യക്ഷമമാക്കുക തുടങ്ങിയവയ്ക്ക് എ.ഐയുടെ സഹായം നേടാൻ ഇതുവഴി സാധിക്കും. കോഴ്‌സിനു ശേഷം എൻട്രിയിൽ നിന്ന് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
Unlock AI Skills in Your Language and get certified! Sign Up Now!
എ.ഐ തുറക്കുന്ന സാധ്യതകളുടെ വലിയ ലോകത്തേക്ക് നിങ്ങൾക്കും എത്തിച്ചേരാം. മാറുന്ന സാങ്കേതികവിദ്യയുടെ പാഠങ്ങൾ പഠിച്ച് നിർമ്മിത ബുദ്ധിയിൽ നിങ്ങൾക്കും പ്രാവീണ്യം നേടാം saksharatha.ai യിലൂടെ.
Frequently Asked Questions
What is Saksharatha.ai?
Saksharatha.ai is an online platform launched by Entri App that offers free AI courses in 22 Indian languages. It aims to make Artificial Intelligence (AI) accessible and understandable to the general public.
Who can benefit from Saksharatha.ai?
Anyone interested in learning about AI, including students, working professionals, Entrepreneurs and Small Business Owners and Individuals Curious in Understanding AI.
Are the courses really free?
Yes, saksharatha.ai program by Entri is absolutely free, available in 22 different Indian local languages
Do I need any prior knowledge to enroll in the courses?
No prior knowledge of AI or programming is required to start learning on Saksharatha.ai. The courses are structured to guide learners from basic to advanced levels.
Will I receive a certificate upon completion?
Yes, you will receive a certificate upon successfully completing the courses on Saksharatha.ai.
How do I enroll in a course on Saksharatha.ai?
To enroll, simply visit the Saksharatha.ai website. Fill the form provided in the website and click on Enroll Now button!
Can I access the courses on mobile devices?
Yes, you can access Saksharatha.ai courses on any device with an internet connection, including mobile phones and tablets.
What language are the courses taught in?
This course will be offered in 22 different regional languages in India, including Malayalam, Tamil, Telugu, Hindi etc.