Table of Contents
Cracking the UPSC Interview: “മനഃപാഠം പഠിച്ചാൽ മാത്രം പോരാ പ്രായോഗികമായി മറുപടി പറയാനുള്ള കഴിവും വേണം.” മറ്റ് പരീക്ഷകൾ പോലെ സിവിൽ സർവീസ് ഇനറ്റർവ്യൂവിലും പ്രായോഗികമായി ചോദ്യങ്ങളെ നേരിടാനുള്ള കഴിവ് അനിവാര്യമാണ്. നേരിട്ടോ അല്ലാതെയോ ആവർത്തിക്കുന്ന ചോദ്യങ്ങൾ മനസിലാക്കി ഉത്തരം നൽകണം. മുൻവർഷത്തെ ചോദ്യപ്പേപ്പറുകളോ സാമൂഹ്യമാധ്യമങ്ങളിൽ ലഭ്യമായ ഇന്റർവ്യൂ വീഡിയോകളോ പ്രയോജനപ്പെടുത്തി ചോദ്യങ്ങളുടെ രീതികൾ മനസിലാക്കാം. യൂ പി എസ് സി ഇന്റർവ്യൂ യോഗ്യത നേടിയവരാണോ നിങ്ങളും? ആവർത്തിച്ച് വരുന്ന ചോദ്യങ്ങൾക്ക് സ്മാർട്ടായി എങ്ങനെയൊക്കെ മറുപടി നൽകാം? ചോദ്യകർത്താവിന് നിങ്ങളിൽ മതിപ്പുളവാക്കാൻ എങ്ങനെയാണ് ഉത്തരങ്ങൾ നൽകേണ്ടത്? നോക്കിയാലോ!
Click here to attempt a free mock test to ace your UPSC 2023 Preparations
What is Civil Service/ UPSC Interview
യൂ പി എസ് സി സെലക്ഷൻ പ്രക്രിയയുടെ അവസാന റൗണ്ടാണ് ഐഎഎസ് അഭിമുഖം. യുപിഎസ്‌സി മെയിൻസ് ഫലപ്രഖ്യാപനത്തിന് ശേഷം, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ കോൾ ലെറ്റർ ലഭിക്കും. ഉദ്യോഗാർത്ഥികളുടെ വ്യക്തിത്വവും കഴിവും ബോർഡ് അംഗങ്ങൾ വിലയിരുത്തും. ആകെ 275 മാർക്കിനായിരിക്കും ഇന്റർവ്യൂ നടത്തുക. ഒരു മണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. ആനുകാലിക ചോദ്യങ്ങൾ, രാഷ്ട്രീയം, വ്യക്തി താല്പര്യങ്ങൾ തുടങ്ങി എന്തും വിഷയമാകാം. ചോദ്യങ്ങളെ സാധൂകരിക്കുന്ന തരത്തിൽ ഉത്തരങ്ങൾ നൽകുന്നവർക്ക് സെലക്ഷൻ ലഭിക്കുന്നു.
UPSC Civil Service Interview Structure
1: Which one of the following is not a Harappan site?
Cracking the UPSC Interview: യൂ പി എസ് സി സെലക്ഷൻ പ്രക്രിയയുടെ അവസാന റൗണ്ട്. ഒന്ന് മുതൽ ഒന്നരമണിക്കൂർ വരെ നീണ്ടുനിൽക്കാം. ആകാശത്തിന് കീഴിലെ എന്തും സിവിൽ സർവീസ് അഭിമുഖത്തിന് ചോദ്യങ്ങളാണ്. സമാനമായ രീതിയിലായിരിക്കും അഭിമുഖം നടത്തുക. എന്നാൽ ചോദിക്കുന്ന ചോദ്യങ്ങൾ സമാനമായിരിക്കണമെന്നില്ല. ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾക്ക് ശരിയായ രീതിയിൽ ഉത്തരങ്ങൾ നൽകുന്നവർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. സിവിൽ സർവീസ് അഭിമുഖത്തതിന്റെ രീതികൾ മനസിലാക്കാം
- ആദ്യത്തെ അഞ്ച് മിനിറ്റ് നിങ്ങൾക്ക് സ്വയം പരിചയപ്പെടുത്താനുള്ള സമയമാണ്
- തുടർന്നുള്ള 50 മിനിറ്റായിരിക്കും ഇന്റർവ്യൂ നടത്തുക
- അവസാന അഞ്ച് മിനിറ്റ് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയനിവാരണത്തിനും അനുവദിക്കും
അഭിമുഖം ഏതു രീതിയിൽ കൊണ്ടുപോകണം, എത്ര ചോദ്യങ്ങൾ, ഏതെല്ലാം രീതിയിൽ ചോദിക്കണം തുടങ്ങി മറ്റ് കാര്യങ്ങൾ ഇന്റർവ്യൂ പാനലിനെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും 8 മിനിറ്റോളം ബിഹേവിയർ ബേസ്ഡ് ചോദ്യങ്ങളും രണ്ട് മിനിറ്റിൽ സ്ട്രെങ്ത് ബേസ്ഡ് ചോദ്യങ്ങളും ഉണ്ടാകാം. നന്നായി പങ്കെടുക്കുന്ന ഉദ്യോഗരാതികൾക്ക് സിവിൽ സർവീസ് യോഗ്യത ലഭിക്കുന്നു.
UPSC Interview: Qualifying Marks
ഉദ്യോഗാർത്ഥികൾ നേടിയ മാർക്കുകളിൽ നിന്ന് ആവറേജ് കണ്ടെത്തി ഇന്റർവ്യൂ സ്കോർ നിർണയിക്കും. മിനിമം കട്ട് ഓഫ് സ്കോറിന് മുകളിൽ മാർക്ക് ലഭിച്ചവർ സിവിൽ സർവീസ് യോഗ്യത നേടിയതായി പ്രഖ്യാപിക്കും.
How to Crack UPSC Interview: Tips and Tricks
Cracking the UPSC Interview: സിവിൽ സർവീസ് അഭിമുഖം നേടാൻ ചില ടിപ്‌സുകൾ കൂടിയായാലോ!
1. Start your Preparation now
കൃത്യമായ തയാറെടുപ്പ് ഉന്നത വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്. മുൻകാല ചോദ്യങ്ങളുടെ വിശകലനം, ആശയവിനിമയം, വസ്ത്രാധാരണം, മറ്റ് സാധ്യതകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി അഭിമുഖത്തിനായി തയ്യാറെടുക്കുക. ചെറിയ പിഴവ് പോലും ഇല്ലാത്ത രീതിയിൽ മികച്ച പ്രെപറേഷൻ നടത്താം.
2. Start Knowing About Yourself
എന്താണ് ഞാൻ, എന്തൊക്കയാണെന്റെ പ്രത്യേകതകൾ, നല്ല വശങ്ങൾ, പോരായ്മകൾ തുടങ്ങി അവരവരുടെ വ്യക്തത്വത്തെ കുറിച്ച് കൃത്യമായ ധാരണകൾ ഉണ്ടായിരിക്കണം.
3. Go through your DAF or CV
എക്സാം പാനലിന് നൽകിയ അപേക്ഷയും മറ്റ് വിവരങ്ങളും മനസിലാക്കി വെയ്ക്കുക. മിക്ക അഭിമുഖങ്ങളിലെയും ചോദ്യങ്ങൾ നിങ്ങളുടെ അപേക്ഷയിൽ നിങ്ങൾ പൂരിപ്പിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്റർവ്യൂ സമയത്തെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ ഹോബികൾ അല്ലെങ്കിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയം തുടങ്ങിയ വസ്തുതകൾ മനസിലാക്കി വെയ്ക്കുക
4. Stay Positive
പോസ്റ്റിറ്റീവായിരിക്കാൻ ശ്രമിക്കുക. അനാവശ്യ ചിന്തകളും ആകുലതകളും ഉപേക്ഷിക്കുക. മനസിന് സന്തോഷവും ഉണർവും നൽകുന്ന കാര്യങ്ങൾ മാത്രം പിന്തുടരുക
5. Dont Be Overconfident
അമിതാത്മവിശ്വാസം വീഴ്ചയ്ക്ക് കാരണമാകാം. അവ അറിവിനെ നശിപ്പിക്കുന്നു. പേടികൂടാതെ ഇന്റർവ്യൂ നേരിടുന്നതിന് ധൈര്യവും ആത്മവിശ്വാസവും ആവശ്യമാണ്. എന്നാൽ അമിതമാകാതെ ശ്രദ്ധിക്കാം
6. Working on your communication skill
നന്നായി സംസാരിക്കാനും ആശയവിനിമയം നടത്താനും ശീലിക്കുക. ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ എങ്ങനെ മറുപടി നൽകുന്നു എന്നതനുസരിച്ചാണ് വിജയവും പരാജയവും. തന്റെ ആശയങ്ങൾ നന്നായി അവതരിപ്പിക്കാൻ കഴിയുന്നവർക്ക് മികച്ച രീതിയിൽ ഉത്തരങ്ങൾ നൽകി വിജയിക്കാനും സാധിക്കും.
7. What to wear
നിങ്ങളുടെ നടത്തം രീതികൾ പെരുമാറ്റം എന്തിന് വസ്ത്രധാരണം എങ്ങനെ ആയിരിക്കണം എന്നത് പോലും അഭിമുഖത്തിൽ മാർക്ക് നേടുന്നതിന് അഭിവാജ്യ ഘടകമാണ്. ഇന്റർവ്യൂ പാനലിനു നല്ല മതിപ്പ് തോന്നുന്ന രീതിയിലായിരിക്കണം വസ്ത്രധാരണം. ലളിതവും എന്നാൽ പ്രൗഢവുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കാം. കാഴ്ചയിൽ ഔദ്യോഗികമായ പോസ്റ്റിന് ചേരുന്ന അധിക വർക്കുകളും മറ്റും ഇല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉചിതം.
8. Be on Time
കാൾ ലെറ്റെറിൽ നല്കിയിക്കുന്ന സമയത്തോ അതിനു മുമ്പായോ ഇന്റർവ്യൂ സെന്ററിൽ എത്തുക. കൃത്യസമയത്ത് ഇന്റർവ്യൂവിന് എത്തുന്നത് നിങ്ങളുടെ സമയനിഷ്ഠയെ കുറിച്ചുള്ള ധാരണ പാനലിന് നൽകുന്നു. ഇത് മുന്നോട്ടുള്ള പെർഫോമസിന് ഗുണം ചെയ്യും
9. Try to behave well
നന്നായി പെരുമാറുക. പാനൽ അംഗങ്ങളെ അഭിവന്ദനം ചെയ്യുന്നത് നല്ലതാണ്. ചോദിക്കുന്ന ചോദ്യങ്ങൾ മനസിലാക്കി പെരുമാറുക. പറയുന്ന കാര്യങ്ങളിൽ ഉറച്ച് തല ഉയർത്തി ധൈര്യത്തോടെ ഉത്തരങ്ങൾ നൽകുക
10. Honest is your key of impression
സത്യസന്ധമായി ഉത്തരങ്ങൾ നൽകാൻ ശ്രമിക്കാം. ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളഞ്ഞ വഴിയിൽ അല്ലാതെ ഉത്തരങ്ങൾ നൽകുന്നത് ഇന്റർവ്യൂ പാനലിനിടയിൽ നല്ല മതിപ്പുളവാക്കാൻ സാധിക്കുന്നു.
11. Be a good Listener
എടുത്ത് ചാടി മറുപടി പറയുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യരുത്. പാനൽ അംഗംങ്ങൾ പറയുന്നത് കൃത്യമായി കേൾക്കുക. ചോദ്യങ്ങൾ പൂർത്തീകരിച്ചതിനു ശേഷം മാത്രം ഉത്തരങ്ങൾ പറയുക. സംശനിവാരണത്തിനും മറ്റ് ചോദ്യങ്ങൾക്കും അനുവദിച്ച സമയം പ്രയോജനപ്പെടുത്തുക
12. Stay Updated
ആനുകാലിക വിഷയങ്ങളിലും പൊതുവിജ്ഞാന മേഖലയിലും പരമാവധി അപ്ഡേറ്റഡ് ആയിരിക്കാൻ ശ്രദ്ധിക്കാം. പത്രം, ന്യൂസ് ചാനലുകൾ മറ്റ് പ്രസിദ്ധീകരണങ്ങൾ റെഗുലറായി ഫോളോ ചെയ്യുക. ലോകത്ത് ഇപ്പോൾ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ധാരണ അനിവാര്യമാണ്
13. Focus on
നിങ്ങളുടെ ആട്രിബ്യൂട്ടുകൾ, കഴിവുകൾ, പഠിക്കാനുള്ള നിങ്ങളുടെ സന്നദ്ധത തുടങ്ങിയവയിൽ ഫോക്കസ് ഉണ്ടായിരിക്കണം പരിചയക്കുറവിന് ക്ഷമാപണം നടത്തുകയോ മോശം വിചാരിക്കുകയോ ചെയ്യരുത്. പാനൽ അംഗങ്ങൾ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളെ വിലയിരുത്തുക
14. Be prepared for personal questions.
വ്യക്തിപരമായ ചോദ്യങ്ങൾക്ക് തയാറായിരിക്കണം. സംയമനം നഷ്ടപ്പെടാതെ അത്തരം ചോദ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് മുൻകൂട്ടി കാണുക.
15. Don’t Take Optional Subjects For Granted
ഓപ്ഷണൽ വിഷയങ്ങൾ തയ്യാറാക്കുന്നതിൽ മിക്ക ഉദ്യോർത്ഥികളും വേണ്ടത്ര ശ്രദ്ധ നൽകാറില്ല. അഭിമുഖത്തിന്റെ വീക്ഷണകോണിൽ നിന്നും, ഓപ്ഷണൽ വിഷയങ്ങൾ പ്രധാനമാണ്. ഇന്റർവ്യൂ ബോർഡിന്റെ പ്രിയപ്പെട്ട മേഖലയാണിത്. അതിനാൽ, അത് നിസ്സാരമായി എടുക്കരുത്, അതീവ ശ്രദ്ധയോടെ തന്നെ തയാറെടുക്കണം.
16. Never Put Your Morals Aside
ഇന്റർവ്യൂ ബോർഡ് പലപ്പോഴും ഉദ്യോഗാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കാനും നിങ്ങളുടെ ധാർമ്മിക മൂല്യങ്ങളുമായി വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കാം. ഓർക്കുക, നിങ്ങളുടെ തീരുമാനങ്ങളോടും മൂല്യങ്ങളോടും ഉള്ള ദൃഢത പരിശോധിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ കാഴ്ചപ്പാടുകളിൽ വിട്ടുവീഴ്ചയില്ലാതെ മറുപടി നൽകാം
Click here to attempt a free mock test to ace your UPSC 2023 Preparations