Table of Contents
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) യു.പി.എസ്.സി ഇ.പി.എഫ്.ഒ റിക്രൂട്ട്മെന്റ് 2023 യ്ക്ക് കീഴിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ (EO), അക്കൗണ്ട്‌സ് ഓഫീസർ (AO), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം 23 ഫെബ്രുവരി 2023-ന് യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 577 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റായിരിക്കും നടക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഫെബ്രുവരി 25 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറം ലഭിക്കുന്നതിന് യു.പി.എസ്.സി വെബ്സൈറ്റ് സന്ദർശിക്കുക. താഴെ കാണുന്ന ലിങ്ക് വഴിയും അപേക്ഷ സമർപ്പിക്കാം. വരുന്ന മാർച്ച് 17 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ചേർക്കുന്നു.
Prepare for UPSC Exams! Download Entri App!
UPSC EPFO വിജ്ഞാപനം 2023: അവലോകനം
പരീക്ഷ നടത്തുന്നത് | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) |
തസ്തികകൾ | എൻഫോഴ്‌സ്‌മെന്റ് ഓഫീസർ (EO), അക്കൗണ്ട്‌സ് ഓഫീസർ (AO), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) |
ആകെ ഒഴിവുകൾ | 577 |
അപേക്ഷ സമർപ്പിക്കേണ്ട വിധം | ഓൺലൈൻ |
തൊഴിലിടം | ഇന്ത്യ |
തിരഞ്ഞെടുപ്പ് പ്രക്രിയ |
|
വെബ്സൈറ്റ് | www.upsc.gov.in |
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷ
1: Which one of the following is not a Harappan site?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) യു.പി.എസ്.സി ഇ.പി.എഫ്.ഓ റിക്രൂട്ട്മെന്റ് 2023 യ്ക്ക് കീഴിൽ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറിക്കി. 577 എൻഫോഴ്‌സ്‌മെന്റ് ഓഫീസർ (EO), അക്കൗണ്ട്‌സ് ഓഫീസർ (AO), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 25 മുതൽ അപേക്ഷ സമർപ്പിക്കാം. യു.പി.എസ്.സി വെബ്സൈറ്റ് സന്ദർശിക്കുന്നത് വഴി അപേക്ഷ ഫോറം നിങ്ങൾക്ക് ലഭിക്കും. വരുന്ന മാർച്ച് 17 വരെയായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. ശെരിയായ രീതിയിൽ അപ്പ്ലിക്കേഷൻ നൽകുന്നതിന് നിങ്ങളുടെ പ്രൊഫൈൽ സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷാ തിയതി
- ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 25 മുതൽ അപേക്ഷ സമർപ്പിക്കാം.
- മാർച്ച് 17, 2023 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി
- അപേക്ഷ ഫോറം വെബ്സൈറ്റിൽ ലഭ്യമാണ്
- നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ഫോറം ഫിൽ ചെയ്യാം
- അപേക്ഷ ഫോറം പൂർത്തീകരിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
- നിങ്ങൾ സമർപ്പിക്കുന്ന ഐഡി പ്രൂഫുമായി വിവരങ്ങൾ മാച്ച് ചെയ്യണം. അല്ലാത്തപക്ഷം നിങ്ങളുടെ അപേക്ഷ തിരസ്ക്കരിച്ചേക്കാം
- അപേക്ഷയോടൊപ്പം നിങ്ങളുടെ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും ചേര്‍ക്കേണ്ടതുണ്ട്.
യു.പി.എസ്.സി ഇ.പി.എഫ് ഓ പരീക്ഷ തിയതി 2023
യു.പി.എസ്.സി ഇ.പി.എഫ് ഓ പരീക്ഷ തിയതി ബന്ധപ്പെട്ട അതോറിറ്റി ഉടൻ പ്രസിദ്ധീകരിക്കും. ഔദ്യോഗിക തിയതി പ്രഖ്യാപിച്ചാലുടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.
യു.പി.എസ്.സി ഇ.പി.എഫ് ഓ വിജ്ഞാപനം 2023: പ്രധാന തീയതികൾ
S. No. | Activity | Date |
1 | അപേക്ഷ ആരംഭിക്കുന്നത് | February 25, 2023 |
2 | അവസാന തിയതി | March 17, 2023 |
4 | അഡ്മിറ്റ് കാർഡ് | Notify Later |
5 | പരീക്ഷാ തിയതി | Notify Later |
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: PDF
യൂണിയൻ സർവീസ് കമ്മീഷൻ യു.പി.എസ്.സി റിക്രൂട്ട്‌മെന്റ് 2023 സംബന്ധിച്ച വിശദമായ വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർത്തിരിക്കുന്ന EPFO റിക്രൂട്ട്‌മെന്റ് PDF പരിശോധിക്കുക. യോഗ്യതാ മാനദണ്ഡം, തിരഞ്ഞെടുക്കൽ പ്രക്രിയ, പരീക്ഷാ പാറ്റേൺ, പാഠ്യപദ്ധതി, ശമ്പള ഘടന, അപേക്ഷാ പ്രക്രിയ തുടങ്ങി വിശദാ വിവരങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
UPSC EPFO Notification PDF 2023
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: ഒഴിവുകൾ
S. No. | Category | EO/AO post | APFC Post | Total |
1 | UR | 204 | 68 | 272 |
2 | SC | 57 | 25 | 82 |
3 | ST | 28 | 12 | 40 |
4 | OBC | 78 | 38 | 116 |
5 | EWS | 51 | 16 | 67 |
6 | PwBD | 25 | 28 | 53 |
Total | 418 | 159 | 577 |
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: യോഗ്യതാ മാനദണ്ഡം
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി
കുറഞ്ഞത് 18 വയസോ പരമാവധി 30 വയസോ ഉണ്ടായിരിക്കണം
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: തിരഞ്ഞെടുപ്പ്
പ്രധാനമായും രണ്ട് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.
- എഴുത്ത് പരീക്ഷ
- അഭിമുഖം
രണ്ട് ഘട്ടങ്ങളും യോഗ്യതാ സ്കോറോടെ വിജയിക്കുന്നവർക്ക് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടും.
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷിക്കേണ്ട വിധം
- അപേക്ഷ സമർപ്പിക്കുന്നതിന് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
“Apply Now ” ടാബിൽ ക്ലിക്ക് ചെയ്യുക - EPFO ആപ്ലിക്കേഷൻ ലിങ്ക് കണ്ടെത്തുക
- രജിസ്റ്റർ ടാബിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുക
- തുറന്നു വരുന്ന പേജിൽ , “Yes, I Agree” ടിക്ക് ചെയ്യുക
- ലോഗിൻ ചെയ്ത് നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ പൂരിപ്പിക്കുക
- പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക
- ഫോട്ടോ, ഒപ്പ്, ഐഡന്റിറ്റി കാർഡ് തുടങ്ങി ആവശ്യമായ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് അടച്ച് സമർപ്പിക്കുക
- തുടർ നടപടിക്രമങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക
യു.പി.എസ്.സി ഇ.പി.എഫ്.ഓ അപേക്ഷ ഫീസ് 2023
Category | Fees |
---|---|
Gen/ OBC/ EWS | Rs. 25/- |
SC/ ST/ PwD/ Female | Rs. 0/- |
Mode of Payment | Online |
യു.പി.എസ്.സി ഇ.പി.എഫ്.ഓ അപേക്ഷാ ഫോറം: അവശ്യമായ മറ്റ് രേഖകൾ
- മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്
- മാർക്ക് ഷീറ്റ്
- വയസ്സ് തെളിയിക്കുന്ന / ജനന സർട്ടിഫിക്കറ്റ്
- വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
- ജാതി സർട്ടിഫിക്കറ്റ്
- ചലാൻ/ക്രെഡിറ്റ് സർട്ടിഫിക്കറ്റ്/ഇ ചലാൻ
- ഫോട്ടോഗ്രാഫ്
- ഡിജിറ്റൽ കയ്യൊപ്പ്
യു.പി.എസ്.സി ഇ.പി.എഫ്.ഓ അപേക്ഷാ ഫോറം: ഡൗൺലോഡ് ലിങ്ക്
UPSC EPFO അപേക്ഷാ ഫോം 2023 ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്താം
UPSC EPFO Application Form 2023
യു.പി.എസ്.സി ഇ.പി.എഫ്.ഓ സിലബസ്
Subject | Topics |
General English and Vocabulary |
|
General Science |
|
General Mental Ability |
|
Computer Fundamentals |
|
Statistics, Economics, and Mathematics |
|
യു.പി.എസ്.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: പരീക്ഷ ക്രമം
Parts | Name Of The Topic | Total Marks | Time |
Part A | General English and Vocabulary | 300 | 2 Hours |
Part B | Indian Culture, and Freedom Movements with Current Events | ||
Population, Development, and Globalization | |||
Constitution of India | |||
Current trends in the Indian Economy | |||
Accounting and Auditing, Industrial Relations, Labor Laws, Insurance | |||
Basic Knowledge of Computer Applications, and General Science | |||
Elementary Mathematics, Statistics, and General Mental Ability | |||
Social Security in India | |||
Interview | UPSC EPFO Interview | 100 |
യു.പി.എസ്.സി ഇ.പി.എഫ്.ഓ FAQs
Q1. ഇ.പി.എഫ്.ഓ പൂർണ്ണ രൂപം എന്താണ്?
ഉത്തരം. എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.
Q2. യു.പി.എസ്.സി ഇ.പി.എഫ്.ഓ പരീക്ഷ 2023-ന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ എന്താണ്?
ഉത്തരം: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്ത് പരീക്ഷയും വ്യക്തിഗത അഭിമുഖവും ഉൾപ്പെടുന്നു.
Q3. ഓൺലൈൻ അപേക്ഷാ പ്രക്രിയ എപ്പോൾ ആരംഭിക്കണം?
ഉത്തരം: ഓൺലൈൻ അപേക്ഷാ പ്രക്രിയ 2023 ഫെബ്രുവരി 25-ന് ആരംഭിച്ചു
Q4. യു.പി.എസ്.സി ഇ.പി.എഫ്.ഓ ഓൺലൈൻ ഫോം 2023-ന്റെ അവസാന തീയതി എന്താണ്?
ഉത്തരം: അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 17 ആണ്
Q5. പ്രഖ്യാപിച്ച ഒഴിവുകളുടെ എണ്ണം?
ഉത്തരം: 577 ഒഴിവുകൾ
Important Links | |
UPSC EPFO Recruitment 2023 | UPSC EPFO Question Papers PDF |
UPSC EPFO Job Profile 2023 | UPSC EPFO Syllabus 2023 |
UPSC Cutoff 2023 | TSSPDCL Notification 2023 |