Current affairs is the one of the inevitable and compulsive topics in almost every competitive examinations. It is inevitable for an aspirant to get updated on daily current affairs happening around the world. Daily newspaper reading and follow-ups are necessary for mastering these current affairs section. In this article, we have provided the weekly current affairs in Malayalam from April 20 to April 26, 2020 which will help all Kerala PSC aspirants to improve scores in their examination.
Get free Mock Test for Kerala PSC Preparation!
Weekly Current Affairs in Malayalam 2020 – April 20 to April 26 for Kerala PSC Exams
Here are the top Malayalam current affairs from April 20 to April 26, 2020 for Kerala PSC Exams
കോവിഡ്-19 രോഗികൾക്കായി പ്രോട്ടീൻ സമ്പുഷ്ടമായ ബിസ്ക്കറ്റ് സിഎസ്‌ഐആർ ഉത്പാദിപ്പിക്കുന്നു
- കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, സിഎസ്‌ഐആർ-സിഎഫ്‌ടിആർഐ (സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)കൊറോണ ബാധിച്ച രോഗികൾക്കായി പ്രോട്ടീൻ അടങ്ങിയ ബിസ്‌ക്കറ്റ് ഉണ്ടാക്കി.
- രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി എയിംസിലെ ഡയറ്റെറ്റിക്സ് വിഭാഗത്തിന് 500 കിലോ ഉയർന്ന പ്രോട്ടീൻ ബിസ്കറ്റും 500 കിലോ ഉയർന്ന പ്രോട്ടീൻ റസ്കുകളും സി.എഫ്.ടി.ആർ.ഐ നൽകി. ബിസ്ക്കറ്റിൽ 14% പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, സാധാരണ ബിസ്കറ്റിൽ 8-9% പ്രോട്ടീനേ ഉണ്ടാവുകയുള്ളു.
- സിഎസ്‌ഐആർ-സിഎഫ്‌ടിആർഐ വികസിപ്പിച്ചെടുത്ത ഫോർമുലേഷൻ അടിസ്ഥാനമാക്കി ഉത്തർപ്രദേശിലെ നോയിഡയിൽ സ്ഥിതി ചെയ്യുന്ന സെവൻ സീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബിസ്ക്കറ്റ് നിർമ്മിക്കുന്നത്.
ഗവൺമെന്റ് ഓഫ് ഇന്ത്യ എഫ്ഡിഐ നയം ഭേദഗതി ചെയ്തു
- 2020 ഏപ്രിൽ 18 ന് ഇന്ത്യാ നേരിട്ടുള്ള വിദേശ നിക്ഷേപ നയം ഭേദഗതി ചെയ്തു.
- കോവിഡ്-19 സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗവൺമെന്റ് ഓഫ് ഇന്ത്യ എഫ്ഡിഐ നയം ഭേദഗതി ചെയ്തു. 2017 ലെ ഏകീകൃത എഫ്ഡിഐ നയത്തിൽ ആണ് ഭേദഗതി വരുത്തിയത്.
- നിലവിലെ നിയമപ്രകാരം, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും പ്രവാസി സ്ഥാപനത്തിന് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതിയുണ്ട്. എന്നിരുന്നാലും, ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നേടേണ്ടതുണ്ട്.
- ഇപ്പോൾ, ഒരു അയൽരാജ്യത്ത് നിന്നുള്ള ഓരോ നിക്ഷേപകനും സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ നിക്ഷേപം നടത്താൻ കഴിയുള്ളു.
- പ്രധാനമായും ചൈനീസ് കമ്പനികളെയാണ് രാജ്യം ലക്ഷ്യമിടുന്നത്. ലോക്ക് ഡൗൺ പിൻവലിക്കുകയും ചൈന സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തതോടെ ചൈന ഇപ്പോൾ ലോകമെമ്പാടുമുള്ള കമ്പനികളിൽ നിക്ഷേപം സ്ഥിരപ്പെടുത്തുകയും ഏറ്റെടുക്കുകയും ചെയ്യുന്നു.
കോവിഡ്-19 പകർച്ചവ്യാധിക്കെതിരായി പ്രവർത്തിക്കാൻ ഇന്ത്യ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു
- കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം നടത്താനും വാക്സിൻ വികസിപ്പിക്കാനും ഇന്ത്യാ ഗവൺമെന്റ് ഒരു ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. കൊറോണ വൈറസിനുള്ള വാക്‌സിൻ വികസന പ്രക്രിയയെക്കുറിച്ച് അന്താരാഷ്ട്ര സംവിധാനങ്ങളോട് ഇടപഴകി ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കും.
- ഉന്നതതല ടാസ്‌ക് ഫോഴ്‌സിനെ നീതി ആയോഗ് അംഗവും ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ ആൻഡ് സയന്റിഫിക് അഡ്വൈസറുമായ പ്രൊഫസർ കെ വിജയ് രാഘവൻ നയിക്കും.
- നീതി ആയോഗ്, ഡിആർഡിഒ , ഐസിനഎംആർ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് ടാസ്‌ക് ഫോഴ്‌സിൽ ഉള്ളത്.വാക്സിൻ വികസന പ്രക്രിയ ആരംഭിക്കുക എന്നതാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യം.
ഫിഷ് ഗില്ലുകളിൽ നിന്ന് ശാസ്ത്രജ്ഞർ ഇലക്ട്രോകാറ്റലിസ്റ്റുകൾ വികസിപ്പിക്കുന്നു
- മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ ഫിഷ് ഗില്ലുകളിൽ നിന്ന് കുറഞ്ഞ ചെലവിൽ കാര്യക്ഷമമായ ഇലക്ട്രോ-കാറ്റലിസ്റ്റ് വികസിപ്പിച്ചെടുത്തു.
- കാറ്റലിസ്റ്റ് ഫിഷ് ഗില്ലുകളിൽ നിന്ന് ഉണ്ടാകുന്നതിനാൽ ചിലവ് വളരെ കുറവാണ്. ഇത് ഊർജ്ജ പരിവർത്തന ഉപകരണങ്ങളിൽ ഉപയോഗിക്കാം.
- കണ്ടുപിടിച്ച കാറ്റലിസ്റ്റ് മെറ്റൽ-എയർ ബാറ്ററി, ഇന്ധന സെൽ, ജൈവ ഇന്ധനം തുടങ്ങിയ സംഭരണ സാങ്കേതികവിദ്യകളിലെ തടസ്സങ്ങളെ മറികടക്കും.
- ജൈവ ഇന്ധന സംഭരണ സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്ന കാറ്റലിസ്റ്റുകൾ സോഡിയം ഹൈഡ്രോക്സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ്, സോഡിയം മെത്തനോക്സൈഡ് എന്നിവയാണ്.
ജിയോടാഗ് ചെയ്ത 7,368 കമ്മ്യൂണിറ്റി അടുക്കളകൾ അവതരിപ്പിച്ച ആദ്യത്തെ സംസ്ഥാനമായി ഉത്തർ പ്രദേശ്
- 75 ജില്ലകളിലായി 7,368 കമ്മ്യൂണിറ്റി അടുക്കളകളും കൂടാതെ കമ്മ്യൂണിറ്റി ഷെൽട്ടറുകളും ജിയോടാഗ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. ഒരു ദിവസം 12 ലക്ഷം ഭക്ഷ്യ പാക്കറ്റുകൾ വിവിധ ഭാഗങ്ങളിൽ ഉത്പാദിപ്പിക്കുന്നു.
- ഗുണഭോക്താക്കളുടെ സൗകര്യത്തിനായി ഗൂഗിൾ മാപ്‌സ് അപ്ലിക്കേഷന്റെ സഹായം സർക്കാരിന് ലഭിക്കുന്നു.
- മാർച്ച് 25 മുതൽ ഇതുവരെ ഉത്തർപ്രദേശിൽ രണ്ട് കോടിയിലധികം ഭക്ഷ്യ പാക്കറ്റുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ 7,368 കമ്മ്യൂണിറ്റി അടുക്കളകളിൽ 668 എണ്ണം എൻജിഒകളും മത സ്ഥാപനങ്ങളും നടത്തുന്നവയാണ്.
ഏപ്രിൽ 21: സിവിൽ സർവീസസ് ദിനം
- എല്ലാ വർഷവും രാജ്യം ഏപ്രിൽ 21 ന് സിവിൽ സർവീസ് ദിനം ആഘോഷിക്കുന്നു. സിവിൽ സർവീസുകാരുടെ ശ്രമങ്ങളെയും പ്രവർത്തനങ്ങളെയും പ്രചോദിപ്പിക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.
- 1947 ൽ ഈ ദിവസമാണ് അഡ്മിനിസ്ട്രേറ്റീവ് സർവീസസിലെ ആദ്യത്തെ ബാച്ച് ഉദ്യോഗസ്ഥരെ ശ്രീ സർദാർ വല്ലഭായ് പട്ടേൽ അഭിസംബോധന ചെയ്തത്.2006 ൽ ആദ്യമായി ഈ ദിനം ആഘോഷിച്ചു.
- സിവിൽ സർവീസുകാരാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് സർദാർ വല്ലഭായ് പട്ടേൽ അവകാശപ്പെടുന്നു. പൊതുഭരണത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി അവർ അശ്രാന്തമായി പ്രവർത്തിക്കുന്നു.
ഏപ്രിൽ 22: ലോക ഭൗമദിനം
- എല്ലാ വർഷവും ഏപ്രിൽ 22 ലോക ഭൗമദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്താനാണ് ഈ ദിനം ആഘോഷിക്കുന്നത്.
- 1970 മുതൽ ഇത് ആഘോഷിക്കപ്പെടുന്നു.’ക്ലൈമറ്റ് ആക്ഷൻ’ എന്ന സന്ദേശത്തിന് കീഴിലാണ് ഈ വർഷം ലോക ഭൗമദിനം ആഘോഷിക്കുന്നത്.
- 2016 ലെ ലോക ഭൗമദിനത്തിൽ, 120 ലധികം രാജ്യങ്ങൾ ലോക പ്രസിദ്ധമായ പാരീസ് കരാറിൽ ഒപ്പ് വെച്ചു.
- 1970 ൽ സമാധാന പ്രവർത്തകനായ ജോൺ മക്കോണലാണ് ഈ ദിവസം നിർദ്ദേശിച്ചത്.193 ഓളം രാജ്യങ്ങൾ ഈ ദിനം ആഘോഷിക്കുന്നു.
വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സ്: ഇന്ത്യ 142-ാം സ്ഥാനത്ത്
- 2020 ഏപ്രിൽ 22 ന് പുറത്തിറക്കിയ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യക്ക് 142-ാം സ്ഥാനമാണ്. കഴിഞ്ഞ വർഷം 140 ആം സ്ഥാനത്ത് ആയിരുന്നു.
- 2018 നെ അപേക്ഷിച്ച് 2019 ൽ ഇന്ത്യയിൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയിട്ടില്ലെങ്കിൽ രാജ്യത്തെ സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടുവെന്ന് സൂചിക സൂചിപ്പിക്കുന്നു.
- സൂചിക അനുസരിച്ച്, 2018 ൽ രാജ്യത്ത് 6 മാധ്യമപ്രവർത്തർ കൊല്ലപ്പെട്ടിട്ടുണ്ട്. സൂചിക അനുസരിച്ച് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഒട്ടനവധി ലംഘനങ്ങൾ നടന്നിട്ടുണ്ട്.
- സൂചിക അനുസരിച്ച് പാകിസ്താൻ 145ആം സ്ഥാനത്താണ്. നോർവേ ഒന്നാം സ്ഥാനത്തും ഉത്തര കൊറിയ 180-ാം സ്ഥാനത്തും ചൈന 177-ാം സ്ഥാനത്തുമാണ്.
ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും
- 2020 ഏപ്രിൽ 22 ന് ഡോക്ടർമാർക്കും ആരോഗ്യ പരിപാലന തൊഴിലാളികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു.
- ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 6 മാസം മുതൽ 7 വർഷം വരെ ഓർഡിനൻസ് പ്രകാരം തടവ് ശിക്ഷ ലഭിക്കും.ഗുരുതരമല്ലാത്ത കേസുകളിൽ 50,000 രൂപ പിഴയും ഗുരുതരമായ കേസുകളിൽ രണ്ട് ലക്ഷം മുതൽ 5 ലക്ഷം വരെ പിഴയും നൽകേണ്ടതാണ്.
- 1897 ലെ പകർച്ചവ്യാധി രോഗ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് പുറത്തിറക്കിയത്.കൂടാതെ, ഗവൺമെന്റ് എപ്പിഡെമിക് ആക്റ്റിനെ ഒരു കൺകറന്റ് ആക്ട് ആക്കി മാറ്റി. ഇത് സംസ്ഥാന സർക്കാരുകൾക്കും നടപടിയെടുക്കാൻ അനുവാദം നൽകും.
ഏപ്രിൽ 23: ലോക പുസ്തക ദിനം
- ഏപ്രിൽ 23,ലോക പുസ്തക ദിനമായി ആചരിക്കുന്നു. യുനെസ്കോയും മറ്റ് അനുബന്ധ സംഘടനകളും ഈ ദിനം വിപുലമായി ആഘോഷിക്കുന്നു.
- ഭൂതകാലത്ത് നിലനിന്നതും ഭാവിയിൽ ഉപകാരവുമാവുന്ന പുസ്തകങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനാണ് ലോക പുസ്തകം ദിനം ആഘോഷിക്കുന്നത്.
- ലോക പുസ്തക ദിനാചരണം ആദ്യമായി ആരംഭിച്ചത് വലൻസിയൻ എഴുത്തുകാരൻ വിസെൻറ് ക്ലാവെൽ ആൻഡ്രെസാണ്. പ്രശസ്ത എഴുത്തുകാരനായ മിഗുവൽ ഡി സെർവാന്റസിനെ ആദരിക്കാൻ ആണ് അദ്ദേഹം ഈ ദിവസം ആഘോഷിച്ച് തുടങ്ങിയത്.
- മിഗുവൽ ഡി സെർവാന്റസിന്റെ ജന്മവാർഷികമായ ഒക്ടോബർ 7 നാണ് ഈ ദിവസം ആദ്യമായി ആഘോഷിച്ചത്. അദ്ദേഹത്തിന്റെ മരണ വാർഷികമായ ഏപ്രിൽ 23ന് പിന്നീട് ഇത് ആഘോഷിച്ച് തുടങ്ങി.
ഏപ്രിൽ 23: ഇംഗ്ലീഷ് ഭാഷ ദിനം
- എല്ലാ വർഷവും ഏപ്രിൽ 23 ഇംഗ്ലീഷ് ഭാഷ ദിനമായി ആഘോഷിക്കുന്നു. ഭാഷയുമായി ബന്ധപ്പെട്ട സംസ്കാരം, ചരിത്രം, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിവസം ആഘോഷിക്കുന്നത്.
- ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനത്തിന്റെ ഫലമായാണ് ഇംഗ്ലീഷ് ഭാഷ ദിനം ആചരിക്കുന്നത്.ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ്, റഷ്യൻ, അറബിക് എന്നി ഔദ്യോഗിക ഭാഷകൾ യു എൻ വ്യത്യസ്ത ദിവസങ്ങളിൽ ആഘോഷിക്കുന്നു.
- വില്യം ഷേക്സ്പിയറുടെ ജന്മ വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് ഭാഷ ദിനം ആഘോഷിക്കുന്നത്.യു എന്നിലെ ആറ് ഔദ്യോഗിക ഭാഷകൾക്കും അതത് ഭാഷ ദിനങ്ങൾ ഉണ്ട്.
ഏപ്രിൽ 24: ദേശീയ പഞ്ചായത്തിരാജ് ദിനം
- ഏപ്രിൽ 24 ദേശീയ പഞ്ചായത്തിരാജ് ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു. രാജ്യത്ത് എല്ലാ വർഷവും ഈ ദിവസം ആചരിക്കുന്നുണ്ട്.
- ഈ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള ഗ്രാമപഞ്ചായത്തുകളെ അഭിസംബോധന ചെയ്തു. ഇന്ത്യൻ ഭരണഘടന പഞ്ചായത്തുകളെ ‘സ്വയംഭരണ സ്ഥാപനങ്ങൾ’ ആയി അംഗീകരിച്ചത് ഏപ്രിൽ 24ന് ആണ്. 1992 ലെ 73-ാം ഭരണഘടന ഭേദഗതി നിയമം പ്രകാരം 1993 ഏപ്രിൽ 24 മുതൽ പഞ്ചായത്തുകൾക്ക് സ്വയംഭരണ സ്വാതന്ത്ര്യം ലഭിച്ചു.
- 2020 ൽ ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഇ-ഗ്രാമ സ്വരാജ് ആപ്ലിക്കേഷനും പോർട്ടലും പുറത്തിറക്കി.ഭൂമി തർക്കങ്ങൾ കുറയ്ക്കാനും മറ്റ് വിഷയങ്ങൾ പരിഹരിക്കാനും അദ്ദേഹം സ്വാമിത്വ പദ്ധതി ആരംഭിച്ചു.
ടിയാൻവെൻ 1: ചൈനയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യം
- 2020 ഏപ്രിൽ 24 ന് ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്‌എ) തങ്ങളുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യത്തിന് ടിയാൻവെൻ 1 എന്ന് നാമകരണം ചെയ്തു.
- ഇനി മുതൽ എല്ലാ ബഹിരാകാശ ദൗത്യങ്ങൾക്കും ടിയാൻവെൻ സീരീസ് എന്ന് നാമകരണം ചെയ്യുമെന്നും സിഎൻഎസ്‌എ പ്രഖ്യാപിച്ചു.ചൈന ഏപ്രിൽ 24 ന് ദേശീയ ബഹിരാകാശ ദിനമാചരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം.
- ചൈനയുടെ ചൊവ്വ ദൗത്യത്തിൽ ചൊവ്വയിലൂടെയുള്ള പരിക്രമണം, ലാൻഡിംഗ്, റോവിംഗ് എന്നിവ ഉൾപ്പെടുന്നു.ഇന്ത്യ, റഷ്യ, യൂറോപ്യൻ യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ചൊവ്വ ദൗത്യം പൂർത്തിയാക്കിയ രാജ്യങ്ങളാണ്.
- ഇന്ത്യയുടെ ചൊവ്വ ദൗത്യത്തിന് “മംഗൾയാൻ” എന്നാണ് പേര്. 2013 ൽ ‘ഐ എസ് ആർ ഒ’ ഇത് വിക്ഷേപിച്ചു. റഷ്യ, യുഎസ്എ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്ക് ശേഷം ചൊവ്വയിലെത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.
എച്ച് ആർ ഡി മന്ത്രാലയം # മൈബുക്ക് മൈ ഫ്രണ്ട് ക്യാംമ്പയിൻ ആരംഭിച്ചു
- ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 23 ന് സോഷ്യൽ മീഡിയയിൽ മൈബുക്ക് മൈ ഫ്രണ്ട്ക്യാംപെയ്ൻ മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ആരംഭിച്ചു.
- ലോക്ക് ഡൗൺ സമയത്ത് വിദ്യാർത്ഥികളെ പിന്തുണയ്ക്കുക എന്നതാണ് ക്യാംമ്പയിൻ ലക്ഷ്യമിടുന്നത്. കോഴ്‌സ് പുസ്തകങ്ങൾക്ക് പുറമേ വിദ്യാർത്ഥികൾ താൽപ്പര്യമുള്ള ചില പുസ്തകങ്ങൾ ക്യാംമ്പയിനിന്റെ ഭാഗമായി ലഭിയ്ക്കും.അതുവഴി അവർക്ക് പുതിയ എന്തെങ്കിലും പഠിക്കാനുള്ള അവസരം ലഭിക്കും.
- കേന്ദ്ര മന്ത്രിമാർക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർക്കും പ്രചാരണത്തിൽ ചേരാൻ കേന്ദ്രം നിർദ്ദേശം നൽകി.മൈബുക്ക് മൈ ഫ്രണ്ട് ക്യാംമ്പയിൻ അടുത്ത 7 ദിവസത്തേക്ക് ഉണ്ടാകും. ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് ക്യാംമ്പയിനിൽ പങ്കെടുക്കാം.
അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഫെയ്‌സ് മാസ്ക് നിർബന്ധമാക്കുന്നു
- അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫേസ് മാസ്ക് നിർബന്ധമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനം എടുത്തു.
- തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലേക്കുമായി അര കോടിയിലധികം ഫെയ്സ് മാസ്കുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും സർക്കാർ സമഗ്ര ശിക്ഷ കേരളത്തെ ചുമതലപ്പെടുത്തി.
- ഒരു വിദ്യാർത്ഥിക്ക് സ്കീമിന് കീഴിൽ രണ്ട് ഫെയ്സ് മാസ്കുകൾ ലഭിക്കും. തുണി കൊണ്ട് നിർമ്മിച്ച ഫെയ്സ് മാസ്കുകൾ യൂണിഫോം പോലെ സൗജന്യമായിരിക്കും.
- മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നല്ല നിലവാരമുള്ള തുണിയിൽ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഫെയ്സ് മാസ്ക് നിർമ്മിക്കുമെന്ന് സംസ്ഥാനം അറിയിച്ചു.
ഇറാൻ ആദ്യത്തെ സൈനിക ഉപഗ്രഹമായ ‘നൂർ’ വിക്ഷേപിച്ചു
- ഇറാൻ തങ്ങളുടെ ആദ്യത്തെ സൈനിക ഉപഗ്രഹമായ “നൂർ” ഭ്രമണപഥത്തിലെത്തിച്ചു. സൈനിക ഉടമ്പടികൾ തെറ്റിച്ചുള്ള ഈ വിക്ഷേപണം യു എസിന് ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.
- ഇറാനിലെ മരുഭൂമിയിൽ നിന്ന് “ഗാസെഡ്” അല്ലെങ്കിൽ “മെസഞ്ചർ” എന്ന റോക്കറ്റാണ് ഉപഗ്രഹത്തെ വഹിച്ചത്. ഉപഗ്രഹം പറന്നുയർന്ന് ഭൂമിക്കു മുകളിൽ 425 കിലോമീറ്റർ ഉയരത്തിൽ വരെ എത്തി.
- ഖര ദ്രാവക ഇന്ധനങ്ങൾ ഉപയോഗിച്ചിട്ടാണ് മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റ് നൂർ ഉപഗ്രഹം വിക്ഷേപിച്ചത്.
ഏപ്രിൽ 25: ലോക മലേറിയ ദിനം
- എല്ലാ വർഷവും ഏപ്രിൽ 25 ലോക മലേറിയ ദിനമായി ലോകം ആചരിക്കുന്നു.
- ആഗോളതലത്തിൽ മലേറിയ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസം ലക്ഷ്യമിടുന്നത്. ലോകമെമ്പാടും മലേറിയ തടയാനുള്ള ശ്രമങ്ങളെയും ഇത് പ്രോത്സാഹിപ്പിക്കും.
- 2020 ലോക മലേറിയ ദിനത്തിന്റെ സന്ദേശം”സീറോ മലേറിയ സ്റ്റാര്ട്സ് വിത്ത് മി ” എന്നതാണ്.മലേറിയ എന്ന അസുഖത്തെ പൂർണമായും മറികടക്കാൻ ആണ് ഈ ദിവസം ആചരിക്കുന്നത്.
- 2007 മുതലാണ് യു എൻ ലോക മലേറിയ ദിനം ആചരിച്ച് തുടങ്ങിയത്. രോഗത്തെക്കുറിച്ച് ധാരണയും,പൊതുബോധവും നൽകുന്നതിനായാണ് ഇത് സ്ഥാപിതമായത്.
Download Entri App and Start using Discussion Forum
Hope you have benefited from this article. To practice daily current affairs quiz, try Entri Daily Rank Booster which will provide free GK current affairs quiz on daily basis. Also visit our YouTube channel Entri TV. Ace your preparation for Kerala PSC Examination with Entri.
Best of luck for your upcoming examination!