Current affairs is the one of the inevitable and compulsive topics in almost every competitive examinations. It is inevitable for an aspirant to get updated on daily current affairs happening around the world. Daily newspaper reading and follow-ups are necessary for mastering these current affairs section. In this article, we have provided the weekly current affairs in Malayalam from May 18 to May 24, 2020 which will help all Kerala PSC aspirants to improve scores in their examination.
Get free Mock Test for Kerala PSC Preparation!
Weekly Current Affairs in Malayalam 2020 – May 18 to May 24 for Kerala PSC Exams
Here are the top Malayalam current affairs from May 18 to May 24, 2020 for Kerala PSC Exams
പ്രായമായവരുടെ സുരക്ഷ ഉറപ്പു വരുത്താൻ കേരള സർക്കാർ ‘മിഷൻ ഗ്രാൻഡ് കെയർ’പദ്ധതി അവതരിപ്പിച്ചു
- സംസ്ഥാനത്തെ പ്രായമായവരുടെയും വിദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്നവരുടെയും സുരക്ഷയ്ക്കും പരിചരണത്തിനും മുൻഗണന നൽകി കുടുംബശ്രീ മിഷൻ ഗ്രാൻഡ് കെയർ എന്ന വിപുലമായ ബോധവൽക്കരണ പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.
- തുടക്കം മുതൽ സംസ്ഥാനത്തെ കോവിഡ് -19 ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് കുടുംബശ്രീ എന്ന വനിതാ സ്വയം സഹായ സംഘം.
- ഈ പ്രത്യേക കാമ്പെയ്ൻ ലക്ഷ്യമിടുന്നത് ഒരു സാമൂഹ്യമാറ്റമാണ്, ഇത് പ്രായമായവരുടെയും മറ്റുള്ളവരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നു.
“ടോഡ്” പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ സൈന്യം
- കോവിഡ്-19 പകർച്ച വ്യാധി മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും രാജ്യത്തെ സഹായിക്കുന്നതിനും ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും ആവശ്യകത മുന്നോട്ട് വെക്കുന്നതിനും ഇന്ത്യൻ സൈന്യം “ടോഡ്” പദ്ധതി അവതരിപ്പിച്ചു.
- “ടോഡ്”എന്നാൽ ടൂർ ഓഫ് ഡ്യൂട്ടി.ഇന്ത്യൻ ആർമിയിൽ ഓഫീസർമാരും സൈനികരും ആയി പ്രവർത്തിക്കാൻ യുവാക്കൾക്ക് അവസരം നൽകുന്ന മൂന്ന് വർഷത്തെ ഇന്റേൺഷിപ്പാണ് ടോഡ്.
- പ്രതിരോധ സേവനം ഒരു കരിയറായി എടുക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ ഇപ്പോഴും സായുധ സേനയിൽ സാഹസികതയും ആവേശവും അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു വലിയ പ്ലാറ്റ്ഫോമാണ് ടോഡ്.
- പദ്ധതി പ്രകാരം ഈ ഒരു പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന വരുമാനം നികുതി ഏർപെടുത്താതതാണ്.
അഞ്ചാം തവണയും ഇസ്രയേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു
- പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ പുതിയ സർക്കാരിന് കീഴിൽ മെയ് 17 ന് അഞ്ചാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
- കൊറോണ വൈറസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക നിർദേശങ്ങൾ അനുസരിച്ചാണ് ഇസ്രയേലിന്റെ പുതിയ ഗവൺമെന്റ് സത്യപ്രതിഞ ചടങ്ങ് സംഘടിപ്പിച്ചത്.
- 2021 നവംബർ 13 വരെ നെതന്യാഹു അധികാരത്തിലിരിക്കും.ഈ തീരുമാനം രാജ്യത്തെ 18 മാസത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചു.
- കൊറോണ വൈറസ് വരുത്തിയ സാമ്പത്തിക നാശവും ഇസ്രായേലിന്റെ അധിനിവേശ ഭാഗങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായ പോരാട്ടവും ഉൾപ്പെടെ ആദ്യ ആഴ്ചകളിൽ തന്നെ ഗുരുതരമായ പ്രതിസന്ധികളെ നേരിടാനാണ് പുതിയ സർക്കാർ തീരുമാനിച്ചത്.
“ട്രോഗ്ലോമൈസിസ് ട്വിറ്ററി ” എന്ന പുതിയ ഇനം ജീവി
- ഡെൻമാർക്കിലെ ഒരു ജീവശാസ്ത്രജ്ഞൻ“ട്രോഗ്ലോമൈസിസ് ട്വിറ്ററി” എന്ന പുതിയ പരാത ജീവിയായ ഫംഗസിനെ കണ്ടെത്തി.
- ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ബയോളജിസ്റ്റ് ആയ സോഫിയ റെബോളൈറയാണ് ഈ കണ്ടെത്തലിന് പിന്നിൽ.
- ട്വിറ്ററിലാണ് ഈ ജീവിയുടെ ചിത്രങ്ങൾ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പുറത്ത് വിട്ടത്.
- ലാബൽബെനിയൽസ് എന്ന ഓർഡറിൻറെ ഭാഗമാണ് ഈ കണ്ടെത്തിയ ഫംഗസ്.
പന്തിൽ ഉമിനീർ പ്രയോഗിക്കുന്നത് നിരോധിച്ച് ഐസിസി കമ്മിറ്റി
- 2020 മെയ് 18 ന് അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കമ്മിറ്റി) കളിക്കാർ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച് തീരുമാനം എടുത്തു.
- സ്വിംഗ് ബൗളിംഗിനായുള്ള ഈ തന്ത്രം കോവിഡ് -19 ഭീഷണി നിലനിൽക്കുന്ന സമയത്ത് ആരോഗ്യപരമായ അപകടമായി കണക്കാക്കപ്പെടുന്നു.
- മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ അനിൽ കുംബ്ലെ നിലവിലെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനാണ്.
- ഇതിനുപുറമെ, ഒരു ഇന്നിംഗ്സിൽ ഡിആർഎസിന്റെ ഉപയോഗം രണ്ടിൽ നിന്ന് മൂന്നായി ഉയർത്താനും കമ്മിറ്റി ശുപാർശ ചെയ്തു.
കേന്ദ്ര സർക്കാർ മാലിന്യ രഹിത നഗരങ്ങളുടെ സ്റ്റാർ റേറ്റിംഗ് പുറത്തിറക്കി
- 2020 മെയ് 19 ന് ഭവന, നഗരകാര്യ മന്ത്രാലയം 2019-20 വർഷത്തെ മാലിന്യ രഹിത നഗരങ്ങളുടെ സ്റ്റാർ റേറ്റിംഗ് പുറത്തിറക്കി.
- ഏകദേശം 5 നഗരങ്ങൾക്ക് 5-സ്റ്റാർ റേറ്റിംഗ് നൽകി. ഇതിൽ അംബികാപൂർ, സൂററ്റ്, രാജ്കോട്ട്, മൈസൂരു, ഇൻഡോർ, നവി മുംബൈ എന്നിവ ഉൾപ്പെടുന്നു. 65 നഗരങ്ങൾക്ക് 3 സ്റ്റാർ റേറ്റിംഗും 70 നഗരങ്ങൾക്ക് 1 സ്റ്റാർ റേറ്റിംഗും മന്ത്രാലയം നൽകി.
- റേറ്റിംഗ് സംവിധാനം 2018 ലാണ് മന്ത്രാലയം ആരംഭിക്കുന്നത്. മാലിന്യ രഹിത നഗര സംവിധാനം കൊണ്ട് വരാൻ ആണ് ഇത് ലക്ഷ്യമിടുന്നത്.
- കൂടാതെ, ഇത്തരമൊരു റേറ്റിംഗ് സംവിധാനം ഉയർന്ന ശുചിത്വം കൈവരിക്കാൻ നഗരങ്ങളെ പ്രേരിപ്പിക്കും. റേറ്റിംഗ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഖരമാലിന്യ പരിപാലനത്തിലാണ്.
അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ ശേഖത്കർ കമ്മിറ്റി രൂപികരിച്ചു
- അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തുന്നതിനായി 2020 മെയ് 18 ന് കേന്ദ്ര സർക്കാർ ശേഖത്കർ കമ്മിറ്റി നൽകിയ ശുപാർശകൾ അംഗീകരിച്ചു.
- സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 100 കോടിയിലധികം രൂപ ചിലവ് വരുന്ന ജോലികൾ നിർവഹിക്കുന്നതിന് സർക്കാർ എഞ്ചിനീയറിംഗ് പ്രൊക്യുർമെന്റ് കരാർ (ഇപിസി) സ്വീകരിച്ചു.
- ബോർഡർ റോഡ് ഓർഗനൈസേഷന്റെ സംഭരണ അധികാരം 7.5 കോടിയിൽ നിന്ന് 100 കോടി രൂപയായി ഉയർത്താനുള്ള സമിതിയുടെ ശുപാർശയും സർക്കാർ നടപ്പാക്കിയിട്ടുണ്ട്.
- ലഫ്റ്റനന്റ് ജനറൽ ഡി.ബി.ശേഖത്കരുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രാലയം 2018 ൽ രൂപീകരിച്ചതാണ് ശേഖത്കർ കമ്മിറ്റി.
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി ആരോഗ്യമന്ത്രി ഹർഷ് വർധനെ തിരഞ്ഞെടുത്തു
- ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനെ തിരഞ്ഞെടുത്തു.
- 2020 മെയ് 22 ന് അദ്ദേഹം ചുമതലയേൽക്കും. ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായ ജപ്പാനിലെ ഡോ. ഹിരോക്കി നകതാനിക്ക് പകരക്കാരൻ ആയിട്ടാണ് ഹർഷ് വർധൻ ചുമതലയേൽക്കുന്നത്.
- ആരോഗ്യരംഗത്ത് സാങ്കേതികമായി യോഗ്യതയുള്ള 34 വ്യക്തികൾ ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് ബോർഡ്, ഓരോരുത്തരും ഡബ്ല്യുഎച്ച്ഒ യുടെ അംഗരാജ്യങ്ങളിൽ നിന്നുള്ളവരാണ്.
- എക്സിക്യൂട്ടീവ് ബോർഡ് വർഷത്തിൽ രണ്ടുതവണയെങ്കിലും യോഗം ചേരുന്നു.പ്രധാന യോഗം സാധാരണയായി ജനുവരി മാസത്തിലാണ് നടക്കുന്നത്.
കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെയും അതടങ്ങിയ പട്ടണവും ‘സൂര്യ നഗരി’യാക്കാൻ സർക്കാർ
- ഒഡീഷയിലെ കൊണാർക്ക് സൺ ടെമ്പിളിന്റെയും കൊണാർക്ക് ടൗണിന്റെയും സൗരവത്ക്കരണത്തിനായി സർക്കാർ ഒരു പദ്ധതി ആരംഭിച്ചു.
- പുതിയ, പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒഡീഷയിലെ ചരിത്രപരമായ സൂര്യക്ഷേത്ര നഗരമായ കൊണാർക്കിനെ ‘സൂര്യ നഗരി’ ആയി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
- സൂര്യക്ഷേത്രം സൗരോർജ്ജത്തിന്റെ സംരക്ഷണത്തിൽ ആക്കുന്നതിലൂടെ സൗരോർജ്ജത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നാല് തവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യനായ ആഷ്ലി കൂപ്പർ അന്തരിച്ചു
- മുൻ ലോക ഒന്നാം നമ്പർ താരവും നാല് തവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യനുമായ ആഷ്ലി കൂപ്പർ അടുത്തിടെ 83 ആം വയസ്സിൽ അന്തരിച്ചു.
- 1958 ൽ ഓസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, യുഎസ് ചാമ്പ്യൻഷിപ്പുകൾ എന്നിവ കൂപ്പർ നേടിയിട്ടുണ്ട്. ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ കൂപ്പർ നാല് ഡബിൾസ് കിരീടങ്ങളും നേടിയിട്ടുണ്ട്. 1957 ൽ അദ്ദേഹം ഒന്നാം റാങ്ക് നേടി.
- 1957, 1958 വർഷങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച അമേച്വർ കളിക്കാരനായി അദ്ദേഹം അറിയപ്പെട്ടു.
- 1959 ൽ നട്ടെല്ലിന് പരിക്കേറ്റത് അദ്ദേഹത്തിന്റെ കരിയർ അവസാനിപ്പിച്ചു. ഇതിനെത്തുടർന്ന്, കൂപ്പർ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ തിരിച്ചെത്തി ഒരു ബിസിനസ്സ് നടത്തി കായികരംഗത്ത് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു.
കോവിഡ്-19 നെതിരെ പോരാടുന്ന മികച്ച 10 ആഗോള സംരംഭങ്ങളിലൊന്നായി ഇന്ത്യയിൽ നിന്നുള്ള “ഖുഡോൾ”
- കോവിഡ് -19 നെതിരെ പോരാടുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽസംഘടിപ്പിച്ച മികച്ച 10 സംരംഭങ്ങളിലൊന്നായി 2020 മെയ് 22 ന് ഐക്യരാഷ്ട്രസഭ മണിപ്പൂരിലെ ഖുഡോൾ സംരംഭത്തെ തിരഞ്ഞെടുത്തു.
- “യാ-ആൾ” എന്ന എൻജിഒയുടെ ഒരു സംരംഭമാണ് ഖുഡോൾ.സംരംഭ പ്രകാരം എൻജിഒ എൽജിബിടിക്യു സമൂഹം, ദൈനംദിന കൂലിത്തൊഴിലാളികൾ, എയ്ഡ്സ് ബാധിച്ച ആളുകൾ എന്നിവർക്ക് ഭക്ഷണം,ആവശ്യവസ്തുക്കൾ, ആരോഗ്യം സുരക്ഷ സംവിധാനങ്ങൾ എന്നിവ നൽകുന്നു.
- 100 സന്നദ്ധപ്രവർത്തകരുടെ സഹായത്തിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. സന്നദ്ധപ്രവർത്തകരിലൂടെ സംഘടന 1000 ഹെൽത്ത് കിറ്റുകൾ, 1500 കോണ്ടം, 6500 സാനിറ്ററി പാഡുകൾ എന്നിവ വിതരണം ചെയ്തു.
ദക്ഷിണേഷ്യയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അഭാസ് ജാ നിയമിക്കപ്പെട്ടു
- ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ദുരന്തനിവാരണത്തെക്കുറിച്ചും മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ 2020 മെയ് 23 ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭാസ് കെ ജായെ ലോക ബാങ്ക് നിയമിച്ചു.
- ഇന്ത്യയിലെ പശ്ചിമ ബംഗാൾ, ഒറീസ,കൂടാതെ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ആംഫാൻ ചുഴലിക്കാറ്റ് വീശുന്ന സമയത്താണ് ഈ നിയമനം എന്നതും ശ്രദ്ധേയമാണ്.
- ആഗോളപരമായ പ്രവർത്തനങ്ങളിലൂടെ സൗത്ത് ഏഷ്യൻ റീജിയൺ ഡിസാസ്റ്റർ റിസ്ക് മാനേജ്മെൻറ്, ക്ലൈമറ്റ് ചേഞ്ച് ടീമിനെ അദ്ദേഹം സഹായിക്കും.
- അഭാസ് ജാ 2001 ൽ ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, ശ്രീലങ്ക എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ട്ടർ ആയിട്ടാണ് ലോക ബാങ്കിൽ ചേരുന്നത്.
സ്പോർട്സിന് “വ്യാവസായിക പദവി” നൽകി മിസോറാം
- മിസോറം സംസ്ഥാന സർക്കാർ അടുത്തിടെ കായിക മേഖലയ്ക്ക് വ്യാവസായിക പദവി നൽകി. കായിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനാണ് സർക്കാർ ഇത് ചെയ്തത്.
- കായിക ഇനങ്ങളെ സ്പോർട്സ് വിഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള പുതിയ വ്യാവസായിക നയമാണ് മിസോറം സർക്കാർ രൂപപ്പെടുത്തുന്നത്.നിരവധി സ്പോർട്സ് താരങ്ങളാൽ മിസോറം സംസ്ഥാനം അറിയപ്പെടുന്നു.
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ ഫുട്ബോൾ കളിക്കാരെയും എടുക്കുകയാണെങ്കിൽ മിസോറാമിൽ നിന്ന് ഒട്ടനവധി പേരുണ്ടാവും. ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവയിലും സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
- ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യയിലെ മികച്ച ഫുട്ബോൾ ലീഗുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ലീഗിലെ 150ഓളം കളിക്കാരെങ്കിലും മിസോറാമിൽ നിന്നുള്ളവരാണ്.
മേഘാലയ 2022 ദേശീയ ഗെയിംസിന് തയ്യാറെടുക്കുന്നു
- കോവിഡ്-19 സൃഷ്ടിച്ച ആരോഗ്യപരമായ പ്രതിസന്ധിക്കിടയിലും 2022 ദേശീയ ഗെയിംസിന്റെ 39-ാം പതിപ്പിനുള്ള തയ്യാറെടുപ്പിലാണ് മേഘാലയ സംസ്ഥാന സർക്കാർ.
- 2022 ലെ ദേശീയ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന വേദികളുടെ നവീകരണത്തിനായി കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം 200 കോടി രൂപ അനുവദിച്ചു.
- ദേശീയ ഗെയിംസിന്റെ 39-ാം പതിപ്പ് 2022 ൽ മേഘാലയയിൽ വെച്ച് നടക്കും.
- 36-ാമത് ദേശീയ ഗെയിംസിന് ഗോവ ആതിഥേയത്വം വഹിക്കും.കോവിഡ്-19 പകർച്ചവ്യാധി കാരണം മാറ്റി വെച്ച ഗെയിംസ് ഒക്ടോബറിൽ ആണ് ആരംഭിക്കുക.
Download Entri App and Start using Discussion Forum
Hope you have benefited from this article. To practice daily current affairs quiz, try Entri Daily Rank Booster which will provide free GK current affairs quiz on daily basis. Also visit our YouTube channel Entri TV. Ace your preparation for Kerala PSC Examination with Entri.
Join Entri’s Official Telegram Channel
Best of luck for your upcoming examination!