അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) (Cat.No.:517/2022) റാങ്ക് ലിസ്റ്റിൽ വിജയഗാഥ രചിച്ച് Entri App. 12-ാം റാങ്കുകാരൻ ഉൾപ്പെടെ 80ലധികം Entri വിദ്യാർത്ഥികളാണ് AMVI റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ആദ്യ 50ൽ ഇടം നേടിയെന്നതാണ് അഭിമാനകരം. അനേകം സർക്കാർ ഉദ്യോഗസ്ഥരെ വാർത്തെടുത്ത Entriയുടെ ശിരസ്സിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് AMVI റാങ്ക് ലിസ്റ്റ്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മെക്കാനിക്കൽ കോർ ബാച്ചിലെ ഗോൾഡ് ബാച്ചിലും നോർമൽ ബാച്ചിലുമായി ഏതാണ്ട് 1200-ാളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. സ്‌പെഷ്യൽ മെന്റർഷിപ്പും ലൈവ് സെഷനുകളുമെല്ലാം ഉൾക്കൊള്ളിച്ച Entriയുടെ ഗോൾഡ് ബാച്ചിലുള്ളവരാണ് ആദ്യ റാങ്കുകൾ കരസ്ഥമാക്കിയ 80ലധികം പേർ. റെക്കോഡഡ് ക്ലാസുകൾ ഉൾപ്പെടുത്തിയ നോർമൽ ബാച്ചിലെയും നിരവധി വിദ്യാർത്ഥികൾ 660-ാളം പേർ ഉൾപ്പെട്ട AMVI മെയിൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
തൃശൂർ കൂർക്കേഞ്ചരി പനമുക്ക് സ്വദേശി ശ്രീനാഥാണ് Entri ആപ്പിലുടെയുള്ള പഠനം വഴി AMVI റാങ്ക് പട്ടികയിൽ 12-ാം സ്ഥാനം കരസ്ഥമാക്കിയത്. ആരോഗ്യ വകുപ്പിൽ എൽ.ഡി ക്ലർക്കായി ജോലി ചെയ്തിരുന്ന ശ്രീനാഥ് ജോലിയോടൊപ്പം തന്നെയാണ് AMVI പരീക്ഷക്കായി തയ്യാറെടുത്തത്. Entriയിലെ അധ്യാപകരുടെ ക്ലാസുകളും മെക്കാനിക്കൽ വിഷയങ്ങളിലെ നോട്ടുകളും റാങ്ക് പട്ടികയിലേക്കുള്ള തന്റെ വഴി എളുപ്പമാക്കിയെന്ന് ശ്രീനാഥ് പറയുന്നു. 2020 മുതൽ Entri ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്തുള്ള ചിട്ടയായ പഠനമാണ് AMVI എന്ന തന്റെ സ്വപ്‌നം എത്തിപ്പിടിക്കാൻ ശ്രീനാഥിനെ സഹായിച്ചത്. സിദ്ധാന്തങ്ങളും അവയുമായി ബന്ധപ്പെട്ടുവരുന്ന ചോദ്യങ്ങളും അനായാസം മനസ്സിലാക്കാൻ ശ്രീനാഥിനെ സഹായിച്ചത് Entriയിലെ ലളിതവും വിശദവുമായ നോട്ടുകളാണ്.
21-ാം റാങ്കുകാരനായ മഹാദേവ് Entriയുടെ മെക്കാനിക്കൽ കോർ കോഴ്‌സ് വിദ്യാർത്ഥിയാണ്. 2021ൽ ബി.ടെക്ക് മെക്കാനിക്കൽ എഞ്ചിനിയറിങ് പാസായി ഒരു ഐ.ടി കമ്പനിയിൽ ആറു മാസം ജോലി ചെയ്തിരുന്ന മഹാദേവ് പിന്നീടാണ് സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകൾ എഴുതിനോക്കാൻ തീരുമാനിക്കുന്നത്. Entriയുടെ ക്ലാസുകളും നോട്ടുകളും AMVI പരീക്ഷയിൽ ഉന്നതവിജയം നേടാൻ സഹായിച്ചെന്ന് മഹാദേവ് പറയുന്നു.
കൊല്ലം പുത്തൂർ സ്വദേശി ശ്രീരാജിന് രണ്ടാം ശ്രമത്തിൽ സ്വന്തമാക്കാനായത് AMVI 26-ാം റാങ്കാണ്. ബി.ടെക്കിനു ശേഷം ഒരു വർഷം പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്തിരുന്ന ശ്രീരാജ് കോർപ്പറേറ്റ് ജോലിയിലെ സമ്മർദ്ദവും അനിശ്ചിതത്വവും കണക്കിലെടുത്താണ് സർക്കാർ ജോലിക്കായി ശ്രമിച്ചത്. Entriയിലെ ദിവസേനയുള്ള മോഡൽ പരീക്ഷകളും അതിനെ അടിസ്ഥാമാക്കിയുള്ള റാങ്ക് നിർണ്ണയ രീതിയും തന്റെ പഠനത്തിന്റെ നിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ഏറെ സഹായകരമായെന്ന് ശ്രീരാജ് പറയുന്നു.
നിരവധി ഉദ്യോഗാർത്ഥികളുടെ സർക്കാർ ജോലിയെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ Entriക്ക് സാധിച്ചിട്ടുണ്ട്. AMVI റാങ്ക് ലിസ്റ്റിലും Entri വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മെക്കാനിക്കൽ കോർ ഗോൾഡ് ബാച്ചിലെ 80ലധികം വരുന്ന ഉദ്യോഗാർത്ഥികളെ വരും വർഷങ്ങളിൽ നമ്മുടെ റോഡുകളിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായി കാണാൻ കഴിയും.
Other Important Links | |
Monthly Current Affairs | Kerala PSC Latest Notifications |
Kerala PSC Upcoming Exams | Kerala PSC Previous Questions |
Entri Rank File | Daily Current Affairs in Malayalam |