കേരളത്തിലെ ആയിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ് – ഒരു സ്ഥിരം ജോലി. സുരക്ഷിതമായ ഭാവി, കുടുംബത്തിന് ആശ്രയം, സ്വന്തമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ആത്മവിശ്വാസം…
എവിടെ നിന്ന് പഠിച്ചു തുടങ്ങണം എന്നറിയാതെ നിന്ന നിരവധി ആളുകൾക്ക് തന്റെ സ്വപത്തിലേക്കുള്ള വഴി ആയിരുന്നു Entri.
സിലബസ് ബേസ്ഡ് ക്ലാസുകൾ, റിവിഷൻ, ഡെയിലി ആക്ടിവിറ്റീസ്, മോക്ക് ടെസ്റ്റുകൾ, ഒപ്പം വിദഗ്ധ അധ്യാപകരുടെ പിന്തുണയും ചേർന്നപ്പോൾ , ഉദ്യോഗാർത്ഥികളുടെ തയ്യാറെടുപ്പ് വിജയം ലക്ഷ്യമാക്കി മുന്നേറി. Entri App ഉപയോഗിച്ച് പഠിച്ച ആയിരക്കണക്കിന് ആളുകൾക്ക് സർക്കാർ ജോലി ലഭിച്ചു.
LDC പരീക്ഷയിൽ ഒന്നാം സ്ഥാനം – അഞ്ജലിയുടെ സ്വപ്നയാത്ര
“ഡിഗ്രി കഴിഞ്ഞാൽ ഞാൻ ഒരു സർക്കാർ ജോലി നേടിയെടുക്കണം…”പക്ഷേ, എവിടെ നിന്നാണ് തുടങ്ങേണ്ടത്? എന്താണ് ശരിയായ മാർഗം? പല ഇൻസ്റിറ്റ്യൂകളിലും ക്ലാസ്സിന് നോക്കിയെങ്കിലും ഒന്നിലും തൃപ്തിയായില്ല. ഒടുവിൽ, അവിചാരിതമായി ആണ് എൻട്രിയുടെ ക്ലാസുകൾ കേൾക്കുന്നത്. App ഇൻസ്റ്റാൾ ചെയ്തു പഠിച്ചു.
വിഷയാനുസൃത പഠനസാമഗ്രികളും മുൻവർഷ ചോദ്യപ്പേപ്പറുകളും ആശ്രയിച്ച്, അഞ്ജലി സ്ഥിരമായി പഠനം തുടർന്നു. ഇന്ന്
ആലപ്പുഴ ജില്ലയിൽ 1-ആം റാങ്ക് നേടി സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ്.
ഒടുവിൽ പരിശ്രമം ഫലം കണ്ടു – ദേവന്റെ റാങ്ക് യാത്ര
പൂർണ്ണമായി എൻട്രി ആപ്പിന്റെ സഹായത്തോടെ മാത്രം പഠിച്ച ദേവനാരായണൻ, ഇടുക്കി ജില്ലയിൽ LDC പരീക്ഷയിൽ 6-ആം റാങ്ക് നേടി .
സമയം കിട്ടുമ്പോഴൊക്കെ PYQ-കൾ (Previous Year Questions) നോക്കി, കൃത്യമായ പ്ലാനിങ്ങോടെ സ്ഥിരമായി പഠിച്ചത് വിജയത്തിന്റെ താക്കോലായി.
പ്രതിബന്ധങ്ങളെ അതിജീവിച്ച് – ഗിരീഷിന്റെ കഥ
നാട്ടിൽ തന്നെ ഒരു സ്ഥിരം ജോലി വേണം” — എന്ന ലക്ഷ്യത്തോടെ പി.എസ്.സിയ്ക്ക് പഠിക്കാൻ ആരംഭിച്ചതാണ് ഗിരീഷ്. തയ്യാറെടുപ്പിനായി എൻട്രിയുടെ ഗോൾഡ് ബാച്ച് തെരഞ്ഞെടുത്തു.
ഫലം — ആലപ്പുഴ ജില്ലയിൽ LDC പരീക്ഷയിൽ 4-ആം റാങ്ക്!
“ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് വിജയിച്ചു” – സുഹൃത്തുക്കളുടെ ഇരട്ടവിജയം
കൊല്ലത്തുനിന്നും എൻട്രിയിലൂടെ ഒരുമിച്ച് പഠിച്ച രണ്ടു സുഹൃത്തുക്കൾ — അർജുൻ (31st Rank), ആനന്ദ് (2nd Rank). പ്രദീപ് സാറിന്റെ ക്ലാസുകളും, Entri -യിലെ സ്റ്റാഫുകളുടെ മാർഗ്ഗനിർദ്ദേശവും വിജയത്തിൽ നിർണായകമായിരുന്നു.
ഓരോ വിജയത്തിന് പിന്നിലും ഓരോ കഥകളാണ്. ആത്മാർത്ഥമായ പരിശ്രമത്തിന്റെയും, തയാറെടുപ്പുകളുടെയും കഥ. വിഷയാനുസൃതമായ പഠനം, PYQ-കളുടെ പ്രാധാന്യം, കൂടെ എൻട്രിയുടെ സമയോചിതമായ മാർഗ്ഗനിർദ്ദേശവും.
നാളത്തെ അവസരങ്ങൾ നിങ്ങളുടേതാണ്. ദൃഢനിശ്ചയത്തോടെ, ആത്മാർത്ഥമായ പരിശ്രമത്തിലൂടെ സ്ഥിരം ജോലിയും സുരക്ഷിതമായ ഭാവിയും നേടിയെടുക്കാൻ ഒരുക്കമാണെങ്കിൽ നിങ്ങളുടെ സ്വപ്നത്തിലേക്ക് എൻട്രിയുണ്ട്.