In every other recruitment tests conducted by the Kerala PSC, questions from Malayalam grammar is inevitable. Candidates can expect 10-15 questions in all PSC tests from Malayalam Grammar session. Here we are bringing you a few questions from the Malayalam Grammar section which is taken from the previous year Question papers.
Attempt free Current Affairs mock test! Download App Now!
Kerala PSC Malayalam Grammar Questions
- ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം – ഈ ക്രിയ.
(a) വിധായകപ്രകാരം
(b) അനുജ്ഞായക പ്രകാരം
(c) നിയോജക പ്രകാരം
(d) നിര്‍ദ്ദേശകപ്രകാരം
Ans: വിധായകപ്രകാരം
- ‘ഈരേഴ്’ എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
(a) സാംഖ്യം
(b) ശുദ്ധം
(c) പാരിമാണികം
(d) വിഭാവകം
Ans: സാംഖ്യം
- താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ?
(a) കണ്ടില്ല
(b) നെന്മണി
(c) മയില്‍പ്പീലി
(d) ചാവുന്നു
Ans: നെന്മണി
- ചാട്ടം എന്ന പദം ഏത് വിഭാഗത്തില്‍ പെടുന്നു ?
(a) ഗുണനാമം
(b) ക്രിയാനാമം
(c) മേയനാമം
(d) സര്‍വ്വനാമം
Ans: ക്രിയാനാമം
Get Free Kerala PSC Previous Year Question Papers! Download App Now!
- ഉ’ എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?
(a) ആധാരികയുടെ
(b) നിര്‍ദ്ദേശികയുടെ
(c) ഉദ്ദേശികയുടെ
(d) പ്രതിഗ്രഹികയുടെ
Ans: ഉദ്ദേശികയുടെ
- ശരിയായ വാക്യം എഴുതുക :
(a) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്.
(b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.
(c) കുട്ടികള്‍ക്ക് പത്തു മുതല്‍ പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്.
(d) കുട്ടികള്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്.Ans: കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട് - ശരിയായ വാക്യമേത്?
(A) നാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം
(B) നാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും
(C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം
(D) നാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം Ans: നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം - ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?
(A) വിഷമിപ്പിക്കുക
(B) ചതിക്കുക
(C) തെറ്റിദ്ധരിപ്പിക്കുക
(D) ഉന്മൂലനാശം വരുത്തുക Ans: വിഷമിപ്പിക്കുക - Examination of witness -ശരിയായ വിവർത്തനം?
(A) സാക്ഷി പരിശോധന
(B) സാക്ഷി പരീക്ഷ
(C) സാക്ഷി വിസ്താരം
(D) പരീക്ഷാ സാക്ഷി Ans: സാക്ഷി വിസ്താരം
- “നീലക്കുറിഞ്ഞി ” സമാസമേത്?
(A) കർമധരേയൻ
(B) ദ്വന്ദ സമാസം
(C) ബഹുവ്രീഹി
(D) ദ്വിഗു Ans: കർമധരേയൻ
Malayalam Grammar Questions and Answers
- താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
(a) വെണ്ണീറ്
(b) കണ്ണീര്
(c) വിണ്ണാറ്
(d) എണ്ണൂറ്Ans: വിണ്ണാറ് - തെറ്റായ പ്രയോഗമേത്?
(a) ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും
(b) ഓരോ തിങ്കളാഴ്ചയും വ്രതം നോൽക്കുന്നു
(c) തിങ്കളാഴ്ച തോറുമാണ് വ്രതം നോൽക്കുന്നത്
(d) തിങ്കളാഴ്ച തോറും വ്രതം നോൽക്കുന്നു
Ans: ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും
- വെൺ+ ചാമരം = വെഞ്ചാമരം, സന്ധിയേത്?
(a) ലോപം
(b) ആദേശം
(c) ദ്വിത്വം
(d) ആഗമം
Ans: ആദേശം
- മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?
(a) പോയിക്കണ്ടു
(b) പോകെ കണ്ടു
(c) പോകവേ കണ്ടു
(d) പോയാല്‍ കാണാംAns: പോയിക്കണ്ടു
Attempt Free Kerala PSC LD Clerk Mock Tests! Download App Now!
- കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ
(a) കൺ + നീർ
(b) കണ്ണ് + നീർ
(c) കൺ + ണീർ
(d) കൺ + നീര്
Ans: കൺ + നീർ
- കാരവം എന്ന വാക്കിൻ്റെ അർത്ഥം
(a) എരിവ്
(b) കാക്ക
(c) ശബ്‌ദം
(d) കണ്ണീർ
Ans: കാക്ക
- “Living Death”, എന്ന ശൈലിയുടെ അർത്ഥം?
(a) വിഷമിപ്പിക്കുക
(b) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ
(c) തെറ്റിദ്ധരിപ്പിക്കുക
(d) ഉന്മൂലനാശം വരുത്തുക
Ans: ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ
Attempt free mock test to ace your Kerala PSC LGS 2020 preparation!
Malayalam Grammar Study Notes
സന്ധി
വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് വ്യാകരണത്തിൽ സന്ധി
- ലോപസന്ധി
- ആദേശസന്ധി
- ദ്വിത്വസന്ധി
- ആഗമസന്ധി
- ലോപസന്ധി
കൊടുത്തു + ഇല്ല = കൊടുത്തില്ല.
വരിക + എടോ = വരികെടോ - ആദേശസന്ധി
വിൺ + തലം = വിണ്ടലം
നെൽ + മണി = നെന്മണി
- ദ്വിത്വസന്ധി
നിൻ + എ = നിന്നെ
പച്ച + കല്ല്= പച്ചക്കല്ല്
നാമം
നാമങ്ങൾ നാലുവിധമാണുള്ളത്
1. ദ്രവ്യനാമം: വസ്തുക്കളൂടെ പേര് (ആനമുടി, പമ്പ, മൃഗം, സുന്ദരി)
2. ഗുണനാമം: ഗുണത്തെ കുറിക്കുന്ന നാമമാണ് ഗുണനാമം ( മധുരം, സ്നേഹം)
3. ക്രിയാനാമം: ക്രിയയുടെ പേര് (ഓട്ടം, ചാട്ടം, ചിരി)
4. സര്‍വ്വനാമം: ഞാൻ, നമ്മൾ, അവൾ, അവർ, നീ
സമാസം
പരസ്പര ആശ്രയമുള്ള പദങ്ങള്‍ കൂടി ചേര്‍ന്ന് ഏകാര്‍ത്ത പ്രതീതി ഉണ്ടാക്കും വിധം ഒറ്റ പദത്തെ പോലെ പെരുമാറുന്നതിനെ സമാസം എന്ന് പറയുന്നു. സമാസം പ്രധാമായും നാലു തരത്തിലുണ്ട്
- കര്‍മ്മധാരയന്‍
- ദൊന്ദ്വന്‍
- ബഹുവ്രീഹി
- തത്പുരുഷന്‍
Attempt free PSC mock tests! Download App Now!
- കേവലം
കര്‍ത്താവിന്റെ ഇഷ്ടപ്രകാരം ഉള്ള ക്രിയയെ സൂചിപ്പിക്കാന്‍ കേവല ക്രിയ (ഉദാ : ഉറങ്ങുന്നു) - പ്രയോജകം: പര പ്രേരണയെ സൂചിപ്പിക്കുന്ന ക്രിയയെ പ്രയോജക ക്രിയ എന്ന് പറയാം
(ഉദാ: ഉറക്കുന്ന്നു) - കാരിതം: കേവല പ്രകൃതിയില്‍ സ്വര ആദിയായ പ്രത്യയം ചേരുമ്പോള്‍ ഭൂത കലതിനോഴികെ മറ്റെല്ലയ്പോഴും ‘ക്ക് ‘ എന്നാ വര്‍ണങ്ങള്‍ ഇട നിലയായി വരുന്ന കൃതിയെ കാരിതം എന്നു പറയുന്നു. (ഉദാ :നടക്കുന്നു)
അകാരിതം ഉദാ : ചെയ്യുന്നു - മുറ്റുവിന: പൂര്‍ണമായ ക്രിയ (ഉദാ: പറഞ്ഞു)
- പറ്റു വിന : അപൂര്‍ണമായ ക്രിയ (ഉദാ: പറയുന്ന കാര്യം, പറഞ്ഞു കേട്ട)
Attempt free mock test to ace your Kerala PSC 2020 preparation!
Entri wishes you all the best for your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.