Table of Contents
1000 Kerala PSC Questions and Answers in Malayalam: വരുന്ന കേരളാ പി എസ് സി പത്ത്, പ്ലസ് ടു, ഡിഗ്രിതല പരീക്ഷൾക്കായി തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻകാല ചോദ്യങ്ങൾ PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്ത് പരിശീലിക്കാം. ചോദ്യാവർത്തനങ്ങൾ, പരീക്ഷയുടെ കാഠിന്യം, രീതികൾ, സിലബസ് തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമായ ധാരണ ലഭിക്കുന്നതിന് കേരളാ പി എസ് സി ചോദ്യോത്തര ശേഖരങ്ങൾ സഹായിക്കുന്നു. പൊതു വിജ്ഞാനം, ചരിത്രം, ശാസ്ത്രം മുതൽ പ്രസ്തുത വിഷയങ്ങളിൽ അറിവ് നേടുന്നതിനും മികച്ച രീതിയിൽ പരീക്ഷ എഴുതുന്നതിനും ഉപയോഗപ്രദമാണ്.
വിവിധ തലത്തിലുള്ള കേരളാ പി എസ് സി പരീക്ഷകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോൾ തന്നെ ചോദ്യങ്ങൾ വിശകലനം ചെയ്ത് പഠനം തുടരൂ. തുടക്കാരടക്കമുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കി പഠിയ്ക്കാൻ കഴിയും വിധം തയാറാക്കിയ 1000 Kerala PSC Questions and Answers in Malayalam PDF, ലിങ്കും ചുവടെ ചേർത്തിരിക്കുന്നു.
DAILY CURRENT AFFAIRS – FREE PDF
1000 Kerala PSC Questions and Answers in Malayalam – PDF
സിവിൽ എക്‌സൈസ്, സബ് ഇൻസ്‌പെക്ടർ, LSGS തുടങ്ങി വരാനിരിക്കുന്ന കേരളാ പി എസ് സി പരീക്ഷകളുടെ അവസാനഘട്ട തയാറെടുപ്പുകൾക്ക് മുമ്പ് പുനരവലോകനം ചെയ്യേണ്ട ചില പ്രശ്‌നോത്തരങ്ങൾ PDF രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നു. സിലബസ് കേന്ദ്രീകരിച്ച് തയാറാക്കിയ 1000 ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിൽ ആവർത്തിച്ച് ചോദിച്ച ഈ ചോദ്യങ്ങൾ മനസിലാക്കി പരീശീലിയ്ക്കുന്നത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നതിനും നിങ്ങളുടെ ജോലി സാധ്യത ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നു.
മുൻവർഷ കേരളാ പി എസ് സി പത്ത്, പ്ലസ് ടു, ഡിഗ്രിതല പരീക്ഷകളിൽ ആവർത്തിച്ച ചോദ്യോത്തരങ്ങൾ അടങ്ങിയ PDF ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ ലഭ്യമാണ്.
Kerala PSC Questions and Answers in Malayalam – Sample Questions
PDF ൽ അടങ്ങിയിട്ടുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ പരാമർശിച്ചിരിക്കുന്നത്. പരീക്ഷയ്‌ക്കൊരുങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് ചോദ്യങ്ങൾ വിശകലനം ചെയ്ത് ഡൗൺലോഡ് ചെയ്യാം.
1) താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിക്കുക
പ്രസ്താവന 1 – ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ നിരോധിച്ച സംഘടനയാണ് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി.
പ്രസ്താവന 2 – ജനാധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങള്‍ ആണ് ഉത്തരവാദ ഭരണ പ്രക്ഷോഭം എന്നറിയപ്പെടുന്നത്.
A) പ്രസ്താവന 1 ശരിയാണ്,പ്രസ്താവന 2 തെറ്റാണ്
B) പ്രസ്താവന 1 തെറ്റാണ്,പ്രസ്താവന 2 ശരിയാണ്
C) പ്രസ്താവന 1 ,2 എന്നിവ രണ്ടും ശരിയാണ്
D) പ്രസ്താവന 1 ,2 എന്നിവ രണ്ടും തെറ്റാണ്
2) ചേരുംപടി ചേര്‍ക്കുക
കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ | വര്‍ഷം |
1. ബങ്കിപ്പൂര്‍ സമ്മേളനം | A. 1897 |
2. കറാച്ചി സമ്മേളനം | B. 1912 |
3. അമരാവതി സമ്മേളനം | C. 1938 |
4. ഹരിപുര സമ്മേളനം | D. 1931 |
A) 1-B,2-D,3-A,4-C
B) 1-C,2-D,3-A,4-B
C) 1-D,2-B,3-A,4-C
D) 1-C,2-A,3-D,4-B
3) a യിൽ നൽകിയിരിക്കുന്നവ തമ്മിലുള്ള ബന്ധം മനസ്സിലാക്കി b യിൽ വിട്ടുപോയത് പൂരിപ്പിക്കുക.
- തിരുവനന്തപുരം റേഡിയോ നിലയം : 1943
- തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് : ______
A) 1938
B) 1932
C) 1947
D) 1930
4) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ?
A) കരിമണ്ണ്
B) ലാറ്ററൈറ്റ് മണ്ണ്
C) എക്കല്‍ മണ്ണ്
D) ചെമ്മണ്ണ്
5) കേരളത്തിലെ കാലാവസ്ഥയെ സംബന്ധിച്ച് തെറ്റായ പ്രസ്താവനയേത് ?
A) കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കാലാവസ്ഥയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ.
B) വടക്കുകിഴക്കൻ മൺസൂണിൻ്റെ അവസാനത്തോടുകൂടി കേരളത്തിൽ വേനൽക്കാലം ആരംഭിക്കുന്നു.
C) നേരിയ ചാറ്റൽ മഴയും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശൈത്യകാലത്തിന്റെ പ്രത്യേകതയാണ്.
D) കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്.
6) ശരിയായ ജോഡിയേത്?
- നർമ്മദ – 1312 കി.മീ.
- താപ്തി – 724 കി.മീ.
- ഗോദാവരി – 1465 കി.മീ.
- മഹാനദി – 857 കി.മീ.
A) 1, 2 മാത്രം
B) 2, 4 മാത്രം
C) 1, 3 മാത്രം
D) 1, 2, 3 ,4 എന്നിവ
7) ഖേൽ രത്ന പുരസ്‌കാരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :
- ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയാണ് ഖേൽ രത്ന അവാർഡ്.
- 1992 മുതൽ 2021 ഓഗസ്റ്റ് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് എന്നായിരുന്നു.
- ഖേൽ രത്ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളിയാണ് കെ. സി. ഏലമ്മ.
- പി. ആർ. ശ്രീജേഷാണ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം നേടുന്ന ആദ്യ മലയാളി പുരുഷതാരം.
8) ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം ?
A) ഒന്നും രണ്ടും മൂന്നും
B) മൂന്നു മാത്രം
C) ഒന്നും രണ്ടും നാലും
D) ഒന്നും മൂന്നും നാലും
9) a യില്‍ തന്നിരിക്കുന്നവ തമ്മിലുള്ള ബന്ധം മനസ്സിലാക്കി b യില്‍ വിട്ടു പോയത് തിരഞ്ഞെടുക്കുക.
a) ആദ്യ ഇന്ത്യൻ സിനിമ – പുണ്ഡാലിക്
b ) ഇന്ത്യയുടെ ആദ്യ തദ്ദേശീയ സിനിമ – ______
A) രാജ ഹരി ഛന്ദ്ര
B) ആലം ആര
C) കിസാന്‍ കന്യ
D) ഷോലെ
10) വായുവില്‍ കൂടി പകരാത്ത രോഗം ഏത് ?
A) ആന്ത്രാക്സ്
B) ചിക്കന്‍പോക്സ്
C) ക്ഷയം
D) കോളറ
11) സസ്യ ലോകത്തിലെ ‘മാംസ്യ സംരഭകർ’ എന്നറിയപ്പെടുന്ന സസ്യ വർഗം ഏത് ?
A) കിഴങ്ങു വർഗം
B) പഴ വർഗം
C) പയറു വർഗം
D) ധാന്യ വർഗം
12) വൃക്കയ്ക്ക് തകരാറുമൂലം ഡയാലിസിസിന് വിധേയരാകുന്ന ബിപിഎൽ രോഗികൾക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി ഏത്?
A) സമാശ്വാസ പദ്ധതി
B) നിറവ്
C) ആശ്വാസകിരൺ
D) സ്മൈൽ
13) പ്രഗത്ഭരായ കുതിരസവാരി ഉൾപ്പെടുന്ന ഒരു ______ കായിക വിനോദമാണ് ചറേരിയ
A) മെക്സിക്കൻ
B) ഇറ്റാലിയൻ
C) ഇന്ത്യൻ
D) ചൈനീസ്
14) 2020 ഒളിമ്പിക്സ് ഫുട്ബോൾ സ്വർണ്ണം നേടിയ ബ്രസീലിനു വേണ്ടി ഫൈനലിൽ ഗോൾ നേടിയ കളിക്കാരൻ ആര് ?
A) നെയ്മർ
B) ഒയർസബാൾ
C) ആൽവസ്
D) മാൽക്കം
15) മോഹിനിയാട്ടത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി ?
i. മോഹിനിയാട്ടം ലാസ്യ ശൈലിയാണ് പിൻതുടരുന്നത്.
ii. മോഹിനിയാട്ടത്തെക്കുറിച്ചുള്ള പരാമർശം വ്യാവഹാരമാല എന്ന ഗ്രന്ഥത്തിൽ കാണാം.
iii. വടിവേലുവാണ് മോഹിനിയാട്ടത്തിലെ ചൊല്ലുകെട്ടിന്റെ ഘടന ചിട്ടപ്പെടുത്തിയത്.
iv. മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിലും ജനകീയവൽക്കരണത്തിലും ഒരു പ്രധാന വ്യക്തിയാണ് കനക് റെലെ.
A) i, ii എന്നിവ മാത്രം
B) ii, iii എന്നിവ മാത്രം
C) i, ii, iv എന്നിവ മാത്രം
D) മുകളിലുള്ളവയെല്ലാം
16) പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ്?
A) തപ്പും ചെണ്ടയും
B) മൃദംഗവും തപ്പുവും
C) കുഴലും ചെണ്ടയും
D) മിഴാവും മദ്ദളവും
17) താഴെപ്പറയുന്നവയിൽ തെറ്റായ ജോഡികൾ ഏതെല്ലാം?
(a) നിത്യചൈതന്യയതി | കരിഞ്ചന്ത |
(b)പന്തിഭോജനം | സഹോദരൻ അയ്യപ്പൻ |
(c)കുമാരനാശൻ | ദുരവസ്ഥ |
(d)വൈകുഠസ്വാമികൾ | സമത്വസമാജം |
A) (a) യും (b) യും തെറ്റാണ്
B) (c) യും (d) യും തെറ്റാണ്
C) (a) യും (d) യും തെറ്റാണ്
D) (b) യും (c) യും തെറ്റാണ്
18) കരിമ്പനകളിൽ കാറ്റ് പിടിക്കുന്നപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു അത് പകർത്താൻ ശ്രമിച്ചെന്നുമാത്രം “.ഏതു കൃതിയുടെ ആമുഖത്തിൽ ആണ് ഇത് എഴുതിയിരിക്കുന്നത്?A) ആടുജീവിതം
B) ഖസാക്കിന്റെ ഇതിഹാസം
C) മതിലുകൾ
D) രണ്ടാമൂഴം
19) താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
A മഹാരാഷ്ട്ര
B കർണ്ണാടകം
C തമിഴ്‌നാട്
D ആന്ധ്രാപ്രദേശ്
20) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
A) മൗണ്ട് എവറസ്റ്റ്
B) കാഞ്ചൻജംഗ
C) നന്ദാദേവി
D) മൗണ്ട് K2
21) 2022 -ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം 3 അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധർക്ക് അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു?
A) കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തിൽ അവരുടെ രീതിശാസ്ത്രപരമായ സംഭവനകൾക്കായി.
B) ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിന്ലേ
C) ല സിദ്ധാന്തം മെച്ചപ്പെടുത്തുന്നതിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കും
D) ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള അവരുടെ പരീക്ഷണാത്മക സമീപനത്തിന്