Table of Contents
മതനവീകരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തീയ സഭയില്‍ ഉണ്ടായ പരിണാമങ്ങൾ ആണ് നവീകരണം അഥവാ Reformation എന്ന് അറിയപ്പെടുന്നത്. “നവോഥാനത്തിന്റെ ശിശു” എന്നും വിശേഷിപ്പിക്കാം. 1517 ല്‍ ജർമനിയിൽ കത്തോലിക്കാ സഭയിലെ പരിഷ്കരണം ലക്ഷ്യം വെച്ച് ആരംഭിച്ച ഈ മുന്നേറ്റത്തിന് മര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലി എന്നിവര്‍ ആയിരുന്നു നേതൃത്വം നൽകിയത്. നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിന്നു വന്നിരുന്ന അന്ധവിശ്വാസങ്ങളും ജീർണിച്ച അനാചാരങ്ങളുമായിരുന്നു നവീകരണ പ്രസ്ഥനങ്ങളുടെ രൂപീകരണത്തിന് അടിസ്ഥാനം.
Download Free Preparation Tips of UPSC Here
എന്താണ് പ്രൊട്ടസ്റ്റന്റ് നവീകരണം?
പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന നവീകരണ നീക്കങ്ങളെയാണ് പ്രൊട്ടസ്റ്റന്റ് നവീകരണം/ മതനവീകരണം എന്ന് പറയുന്നത്. റോമൻ സഭയിലെ പോരായ്മകൾക്കും പുരോഹിതരുടെ ആക്ഷേപകരമായ നടപടികൾക്കുമെതിരെ ഒരു വിഭാഗം ക്രിസ്ത്യാനികൾ മുന്നോട്ട് വന്നത് പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉദ്ഭവത്തിന് കാരണമായി. സഭാശ്രേണിയിലെ പരമോന്നത അധികാരിയായ മാർപ്പാപ്പ അഥവാ പോപ്പിനെ ലക്ഷ്യം വെച്ച് ഉടലെടുത്ത പ്രസ്ഥാനം ക്രിസ്ത്യൻ സഭയെ രണ്ടായി പിളർന്നു. പോപ്പിനോട് വിശ്വസ്തത പുലർത്തുന്ന ആദ്യ വിഭാഗം റോമൻ കത്തോലിക്ക് എന്നും റോമൻ സഭയിൽ നിന്ന് പിരിഞ്ഞു പോയവർ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ എന്നും അറിയപ്പെട്ടു.
പതിനാറാം നൂറ്റാണ്ടിൽ ജർമനിയിൽ ഉടലെടുത്ത പ്രസ്ഥാനം ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ചെക്കോസ്ലോവാക്കിയ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്കോട്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപകമായി.
എന്താണ് കാൽവിനിസം?
പ്രൊട്ടസ്റ്റിനിസത്തിന്റെ മറ്റൊരു പ്രധാന കണ്ണിയാണ് കാൽവിനിസം. നവീകൃതവിശ്വാസം, നവീകൃതദൈവശാസ്ത്രം എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. മാർട്ടിൻ ബ്യൂസർ, ഹീൻറിച്ച് ബുള്ളിഞ്ഞർ, പീറ്റർ വെർമിഗ്ലി, ഉൾറിക്ക് സ്വിംഗ്ലി എന്നിവരുടെ സംഭവനകളിലൂടെ വന്ന പ്രസ്ഥാനം രൂപീകരണത്തിന് നേതൃത്വം നൽകിയ ഫ്രഞ്ച് നവീകർത്താവ്, ജോൺ കാൽവിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ക്രിസ്തീയചിന്തയിൽ ഹിപ്പോയിലെ അഗസ്റ്റിന്റെ പാരമ്പര്യം പിന്തുടർന്ന കാൽവിൻ മനുഷ്യന്റെ രക്ഷാവിനാശങ്ങൾ ദൈവത്താൽ മുൻനിശ്ചിതമാണെന്നും (predestination) നിത്യരക്ഷയ്ക്ക് ദൈവത്തിന്റെ പരമാധികാരമല്ലാതെ മറ്റൊന്നും ആശ്രയിക്കാനാകില്ലെന്നും വാദിച്ചു. പ്രത്യക്ഷത്തിൽ വിവിധ രാജ്യങ്ങളിലായി വ്യാപിച്ച പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനങ്ങളുടെ പ്രത്യാശ്യങ്ങൾ വത്യസ്തമായിരുന്നെങ്കിലും സഭയിലെ പരിഷ്ക്കരണങ്ങൾക്കായി ഇവർ ഒന്നിച്ചു പോരാടി.
നവീകരണത്തിന്റെ കാരണങ്ങൾ എന്തെല്ലാം?
എന്ത് പ്രസ്ഥാനങ്ങളും ഏതു മുന്നേറ്റങ്ങളും ഉടലെടുക്കുന്നതിന് തക്കതായ കാരണങ്ങൾ ആവശ്യമാണ്. മതനവീകരണം രൂപീകൃതമായത് എങ്ങനെയെന്ന് പരിശോധിക്കാം.
1. കത്തോലിക്കാ സഭയിലെ ചട്ടങ്ങളോടുള്ള അസംതൃപ്തി.
പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാർപാപ്പയുടെ നേതൃത്വത്തിലുള്ള ഒരു വലിയ അധികാരശ്രേണിയായി ക്രിസ്ത്യൻ സഭ മാറി. റോമിന്റെ പരമോന്നത അധികാരം പോപ്പിന്റെ പരിധിയിയിലായി. സമൂഹത്തിലെ എല്ലാതരം ജനങ്ങളിലും തന്റെ അധികാരം അദ്ദേഹം നേരിട്ട് പ്രയോഗിക്കാൻ തുടങ്ങിയത് ജനങ്ങളിൽ അസംതൃപ്തി ഉണ്ടാക്കുകയും മതനവീരണത്തിന് വഴിയൊരുക്കുകയും ചെയ്തു. നവീകരണത്തിന് കാരണമായ സഭാനടപടികൾ പരിചയപ്പെടാം.
- സാമ്പത്തിക ഘടകങ്ങൾ
മധ്യകാലഘട്ടത്തിൽ സഭയുടെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്ന് അവയുടെ ഭൂസ്വത്തുകളായിരുന്നു. കൂടാതെ സഭയുടെ ഭാഗമായിരുന്ന വിശ്വാസികളുടെ വരുമാനത്തിൽ നിന്ന് പത്തിൽ ഒന്ന് ശതമാനവും നൽകിയിരുന്നു. ഇതിനു പുറമെ ജനങ്ങളിൽ നിന്ന് പീറ്റേഴ്‌സ് പെൻസ് (Peter’s Pence) എന്ന പേരിൽ ഒരു നിശ്ചിത തുകയും പിരിച്ചിരുന്നു. മധ്യകാലഘട്ടത്തിൽ സെന്റ്. പീറ്റേഴ്‌സ് പള്ളി പണിയാൻ ആഗ്രഹിച്ച മാർപാപ്പ ലിയോ പത്താമൻ പള്ളി പണിയാൻ പണം നൽകിയവർക്ക് പാപമുക്തി പത്രം വിതരണം ചെയ്തു. ഭൂമിയിലും സ്വർഗ്ഗത്തിലും പാപികൾ ചെയ്ത തെറ്റുകളുടെ ശിക്ഷകൾക്ക് അയവ് ചെയ്തുകൊണ്ടുള്ള കത്തുകളായിയായിരുന്നു ഇവ അച്ചടിച്ചിരുന്നത്. ധനസമാഹരണത്തിന് പാപമുക്തി പത്രം വിൽക്കുന്നതിലെ അധാർമികതയെ ചോദ്യം ചെയ്ത മതപണ്ഡിതനാണ് മാർട്ടിൻ ലൂഥർ. പാപമുക്തി പത്രം വിതരണം ചെയ്യുന്നതിന് പുറമെ കൂടുതൽ പണം നൽകുന്നവർക്ക് പള്ളിയിൽ ഉയർന്ന പദവി നൽകുന്നതും പതിവായതോടെ ഒരു വിഭാഗം പതിഷേധവുമായി രംഗത്തെത്തി. സഭാനടപടികളെ ചോദ്യം ചെയ്ത മാർട്ടിൻ ലൂഥർ തന്റെ വാദഗതികൾ വിശദമാക്കുന്ന 95 സിദ്ധാന്തങ്ങൾ വിറ്റൻബർഗ് ദേവാലയത്തിന്റെ വാതിലിൽ ആനി അടിച്ചു തൂക്കി. തൽഫലമായി കത്തോലിക്കാസഭയിൽ നിന്ന് മാർട്ടിൻ ലൂഥറെ പുറത്താക്കി. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് പ്രൊട്ടസ്റ്റുകാർ. - സഭയിലെ അഴിമതികൾ
ആദ്യകാലങ്ങളിൽ മാതൃകാപരമായ ജീവിതം നയിച്ചിരുന്ന പുരോഹിതരിൽ ചിലർ ക്രമേണ സഭയുടെ പ്രവർത്തനങ്ങളിൽ വീഴ്ചകൾ വരുത്തുകയും ധർമ്മികമായ അപചയങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. മതമപരമായ കടമകൾ മറന്ന് ആഡംബരമായി ജീവിച്ച അവർ പണം വാങ്ങി മോക്ഷം വാഗ്ദാനം ചെയ്തു. ജനനം മുതൽ മരണം വരെയുള്ള ഓരോന്നും പണം കൊണ്ട് വിലയിരുത്തി. ഇത് എതിർപ്പുകൾക്കും വിമർശനങ്ങൾക്കും കാരണമായി. - ഭരണാധികാരികളുടെ നീരസം
ഭരണകാര്യങ്ങളിൽ മാർപ്പാപ്പയുടെ ഇടപെടൽ രാഷ്ട്രീയക്കാരിലും രാജാക്കന്മാരിലും എതിർപ്പുണ്ടാക്കി. പതിമൂന്നാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ ഭരണാധികാരികൾക്ക് സഭയുടെ സ്വത്തുക്കൾക്ക് നികുതി ഏർപ്പെടുത്താനുള്ള അവകാശത്തെ ചൊല്ലി വാക്കേറ്റമുണ്ടാക്കിയത് ഇരുവർക്കുമിടയിൽ അസംതൃപ്തി ഉണ്ടാക്കി. 1309 ൽ ഫ്രഞ്ച് രാജാവ് ഫിലിപ്പ് നാലാമൻ റോമിലെ ആസ്ഥാനം വിട്ട് ഫ്രൻസിലെ അവിഘ്നനിൽ വന്ന് താമസിക്കാൻ ക്ലെമന്റ് അഞ്ചാമൻ മാർപ്പാപ്പയെ നിർബന്ധിച്ചിരുന്നു. മാർപ്പാപ്പയ്ക്ക് വേണ്ട പരിഗണന നൽകാതിരുന്ന ഇന്ഗ്ലണ്ടിലെ രാജാവ് ഹെഡ്രി എട്ടാമൻ ക്രമേണ പള്ളിവക ഭൂതികൾ പിടിച്ചെടുക്കുകയും സന്യാസി മഠങ്ങൾ പിരിച്ചുവിടാൻ ഉത്തരവിട്ടുകൊണ്ട് ഒരു 1536 ൽ നിയമം പാസാക്കുകയും ചെയ്തു. - സഭയ്ക്ക് എതിരായ നീക്കങ്ങൾ
മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ യൂറോപ്പിൽ ഉടലെടുത്ത സഭാവിരുദ്ധ പ്രസ്ഥാനങ്ങൾ സഭയിലെ തെറ്റുകുകൾക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഓക്സ്ഫോർഡ് പ്രൊഫെസ്സറും, ഇംഗ്ലീഷ് പുരോഹിതനായ ജോൺ വൈക്ക്ലിഫ് സഭയുടെ ലൗകിക താല്പര്യങ്ങളെയും ചില നടപടികളെയും നിഷിദ്ദമായി വിമർശിക്കുകയും മോക്ഷത്തിലേക്കുള്ള ഏക വഴികാട്ടി ബൈബിൾ ആണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. തൽഫലമായി സഭ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് വൈക്ക്ലിഫിനെ പുറത്താക്കിയത് പണ്ഡിതർക്കിടയിൽ അസംതൃപ്തി സൃഷ്ട്ടിച്ചു.
2. മാറ്റങ്ങളിലൂടെ നേടിയ അവബോധം
1400 കളിൽ പ്രിന്റിങ് പ്രസ് വന്നതിനു ശേഷം ബൈബിൾ നാട്ടുഭാഷയിൽ അച്ചടി തുടങ്ങിയതോടെ സാധാരണക്കാർക്കിടയിലും ബൈബിളിനെ സുലഭമാക്കി. പുതുതായി ലഭിച്ച അറിവുകൾ അവരിലും മാറ്റങ്ങൾ സൃഷ്ട്ടിച്ചു. നവോഥാനം ജനങ്ങളുടെ വിമർശനാത്മക മനോഭാവം വളർത്തുകയും പൊതുബോധത്തെ വിശാലമാക്കുകയും ചെയ്തു. മാർപാപ്പയുടെ അധികാരം ഉൾപ്പടെയുള്ളവ ചോദ്യം ചെയ്യപ്പെട്ടു. സഭയുടെ ജീർണമായ ആചാരാനുഷ്ഠാനങ്ങളേയും, പുരോഹിതരുടെ ലൗകിക ജീവിത രീതികളെയും വിമർശിച്ചു. ജനങ്ങൾക്കിടയിൽ ഒരു മതേതര വീക്ഷണം വളരുന്നതിന് പുതിയ സാധ്യതകൾ സഹായകമായി.