ഭൗമോപരിതലത്തിലെ ജലം സൂര്യതാപമേറ്റ് നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അവിടെ നിന്ന് തണുത്തുറഞ്ഞു മേഘങ്ങളായി പിന്നീട് മഴയുടെ രൂപത്തിൽ ഭൂമിയിലേക്കും. ഒന്ന് തിരിഞ്ഞാൽ കാണാം പ്രമാണങ്ങള്‍ പോലും ജീവന്റെ ആധാരമായാണ് ജലത്തെ പരിചയപ്പെടുത്തുന്നത്. ഇതൊരിക്കലും നശിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. മഞ്ഞായും മഴയായും നീരാവിയായും ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലേക്കും തിരിച്ചും തുടര്‍ച്ചയായി രൂപഭേദം ചെയ്തുകൊണ്ടിരിക്കുന്നു.
ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായാണ് പഠനങ്ങൾ ജലചക്രമണത്തെ (Water Cycle) സൂചിപ്പിക്കുന്നത്. സമുദ്രം, മഞ്ഞുപാളികൾ, ചെടികൾ, മറ്റ് ജീവജാലങ്ങളില്‍ നിന്നും സൂര്യന്റെ ചൂടേറ്റ് ആവിയാകുന്ന ജലം തണുത്തുറഞ്ഞു മേഘങ്ങളായി ഖനീഭവിക്കുന്നു. കാറ്റിന്റെ ഗതിക്കനുസരിച്ചു പായുന്ന മേഘങ്ങൾ അനുകൂല സാഹചര്യങ്ങളിൽ മഞ്ഞായോ മഴയായോ ഭൂമിയിലേക്കെത്തുന്നു. മണ്ണിനടിയിലേക്ക് താഴ്ന്ന ജലം ഭൂഗർഭത്തിന്റെ ഭാഗമാകുന്നു. സസ്യങ്ങളും വലിച്ചെടുക്കുന്നു. അധിക ജലം തടി, പൂവ്, ഇലകളില്‍ നിന്നും ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തില്‍ തിരികെയെത്തുന്നു. മഴയുടെ ഒരു ഭാഗം ഭൂമിയുടെ ഭൗമോപരിതലത്തിലൂടെ, നദികളിലൂടെ, ഒഴുകി സമുദ്രത്തിലേക്കും ചേരുന്നു. ഇത് വീണ്ടും നീരാവിയായി ജലചക്രമണം (Water Cycle) തുടർന്നുകൊണ്ടിരിക്കുന്നു.
ജലചംക്രമണത്തിന്റെ സവിശേഷതകൾ
ജലം ജീവന്റെ അടിസ്ഥാനമാണ്. ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പിന് ജലം അത്യന്താപേക്ഷിതമാണ്. പുതിയ കാലത്ത് ഖര,ദ്രാവക, വാതക രൂപത്തിലെല്ലാം ശുദ്ധജലം ലഭിക്കുന്നുണ്ടെങ്കിലും പെയ്തിറങ്ങുന്ന മേഘങ്ങൾ തന്നെയാണ് ഇവയ്‌ക്കെല്ലാം അടിസ്ഥാനവും. ഭൂമിയിൽ നിന്ന് നീരാവിയായി ഉയരുന്ന ജലം മഴയായി മണ്ണിലേക്ക് പെയ്തിറങ്ങുന്നു. ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങി ഭൂഗര്ഭജലത്തോട് ചേരുന്നു. കിണറുകൾ, പുഴകൾ, തടാകങ്ങൾ, സമുദ്രങ്ങൾ തുടങ്ങിയ ജലസ്രാതസ്സുകളിലേക്ക് നിറഞ്ഞൊഴുകുന്നു.
Discussion about this post